ആള്‍ട്യുറാസ് G4 ബിഎസ് VI പതിപ്പ് അടുത്ത വര്‍ഷം

കഴിഞ്ഞ വര്‍ഷമാണ് പ്രീമിയം എസ്‌യുവി സെഗ്മെന്റിലേക്ക് ആള്‍ട്യുറാസ് G4 -നെ മഹീന്ദ്ര വിപണിയില്‍ അവതരിപ്പിക്കുന്നത്. ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡവര്‍ എന്നീ മോഡലുകള്‍ കളംവാഴുന്ന എസ്‌യുവി നിരയിലേക്കായിരുന്നു ഏഴ് സീറ്റര്‍ ആള്‍ട്ട്യുറാസ് G4 -യെയും കൊണ്ട് മഹീന്ദ്ര എത്തുന്നത്.

ആള്‍ട്യുറാസ് G4 ബിഎസ് VI പതിപ്പ് അടുത്ത വര്‍ഷം

ഇപ്പോള്‍ വാഹനത്തിന്റെ ബിഎസ് VI എഞ്ചിന്‍ പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായിട്ടാണ് റിപ്പോര്‍ട്ട്. ചെന്നൈയില്‍ പരീക്ഷണ ഓട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങളും അടുത്തിടെ പുറത്തുവന്നിരുന്നു.

ആള്‍ട്യുറാസ് G4 ബിഎസ് VI പതിപ്പ് അടുത്ത വര്‍ഷം

2020 മുതല്‍ ഇന്ത്യന്‍ വാഹന വിപണിയില്‍ പ്രാബല്യത്തില്‍ വരാനിരിക്കുന്ന ഭാരത് സ്റ്റേജ് 6 (ബിഎസ് VI) മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് മുന്നോടിയായി തങ്കളുടെ നിരയിലെ വാഹനങ്ങളെ പരിഷ്‌കരിക്കുന്ന തിരക്കിലാണ് രാജ്യത്തെ വാഹന നിര്‍മ്മാതാക്കള്‍ എല്ലാവരും തന്നെ.

ആള്‍ട്യുറാസ് G4 ബിഎസ് VI പതിപ്പ് അടുത്ത വര്‍ഷം

നിലവില്‍ ബിഎസ് IV നിലവാരത്തിലുള്ള എഞ്ചിനാണ് ആള്‍ട്യുറാസ് G4 -ല്‍ കമ്പനി നല്‍കിയിരിക്കുന്നത്. 2.2 ലിറ്റര്‍ നാല് സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 2157 സിസിയില്‍ 181 bhp പവറും 420 Nm torque ഉം ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കും. ടു വീല്‍, ഫോര്‍ വീല്‍ ഡ്രൈവ് മോഡുകളും വാഹനത്തിന്റെ സവിശേഷതയാണ്.

ആള്‍ട്യുറാസ് G4 ബിഎസ് VI പതിപ്പ് അടുത്ത വര്‍ഷം

ഏഴ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമാണ് ആള്‍ട്യുറാസിന് നല്‍കിയിരിക്കുന്നത്. പുതിയ പതിപ്പില്‍ ചെറിയ മാറ്റങ്ങള്‍ കമ്പനി ഉള്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. അലോയി വീലുകള്‍ക്ക് പുതിയ ഡിസൈനും, ഡ്യുവല്‍ ടോണ്‍ നിറവും നല്‍കിയേക്കും.

ആള്‍ട്യുറാസ് G4 ബിഎസ് VI പതിപ്പ് അടുത്ത വര്‍ഷം

അതിനൊപ്പം തന്നെ 7-സ്ലാറ്റ് വെര്‍ട്ടിക്കിള്‍ ഗ്രില്ലിന്റെ വലിപ്പം കമ്പനി വര്‍ദ്ധിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ ബമ്പറും വാഹനത്തിന്റെ സവിശേഷതയായിരിക്കും. അകത്തളത്തില്‍ കമ്പനി മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയേക്കുമോ എന്നതിനെക്കുറിച്ച് ഒന്നുംതന്നെ വ്യക്തമാക്കിയിട്ടില്ല.

ആള്‍ട്യുറാസ് G4 ബിഎസ് VI പതിപ്പ് അടുത്ത വര്‍ഷം

സാങ്യോങ് റെക്സ്റ്റണ്‍ G4 അടിസ്ഥാനത്തിലാണ് ആള്‍ട്യുറാസ് G4 -ന്റെ നിര്‍മാണം. രൂപത്തിലും ഈ സാദൃശ്യം പ്രകടമാണ്. കമ്പനിയുടെ ചാകന്‍ പ്ലാന്റിലാണ് ഇതിന്റെ നിര്‍മാണം നടക്കുക. വെര്‍ട്ടിക്കിള്‍ സ്ലാറ്റ് ഗ്രില്‍, എല്‍ഇഡി ഹെഡ്‌ലാറ്റ്, ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, ഇലക്ട്രിക്ക് സണ്‍റൂഫ്, എന്നിവയാണ് വാഹനത്തിന്റെ പുറമേ ഉള്ള സവിശേഷതകള്‍.

Most Read: അഞ്ചു സ്റ്റാര്‍ പൊന്‍തിളക്കത്തില്‍ മഹീന്ദ്ര ആള്‍ട്യുറാസ് G4, സുരക്ഷയില്‍ ഫോര്‍ച്യൂണറിന് സമാനം

ആള്‍ട്യുറാസ് G4 ബിഎസ് VI പതിപ്പ് അടുത്ത വര്‍ഷം

അകത്തളത്തില്‍ പരമാവധി ആഡംബരം നിറച്ചാണ് വാഹനത്തെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ലെതര്‍ ഫിനീഷ് ഡാഷ് ബോര്‍ഡ്, 9.2 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ടു സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഏഴ് ഇഞ്ച് എല്‍ഇഡി മീറ്റര്‍ കണ്‍സോള്‍ എന്നിവ അകത്തളത്തിലെ സവിശേഷതകളാണ്.

Most Read: 2019 ലെ മികച്ച ഏഴ് 150 സിസി ബൈക്കുകൾ

ആള്‍ട്യുറാസ് G4 ബിഎസ് VI പതിപ്പ് അടുത്ത വര്‍ഷം

സുരക്ഷയ്ക്ക് പ്രധാന്യം നല്‍കി അടിസ്ഥാന മോഡല്‍ മുതല്‍ ഡുവല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി സുരക്ഷ ഒരുക്കുന്നുണ്ട്. ടോപ്പ് എന്‍ഡില്‍ റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സര്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍, അഡ്വാന്‍സ്ഡ് എമര്‍ജന്‍സി ബ്രേക്കിങ് എന്നിവയ്‌ക്കൊപ്പം എട്ട് എയര്‍ബാഗും കമ്പനി നല്‍കും.

Most Read: മൈലേജ് ലഭിക്കുന്നില്ല; കമ്പനിക്കെതിരെ കേസുകൊടുത്ത് വാഹന ഉടമ

ആള്‍ട്യുറാസ് G4 ബിഎസ് VI പതിപ്പ് അടുത്ത വര്‍ഷം

അടുത്ത വര്‍ഷം തുടക്കത്തില്‍ തന്നെ വാഹനം വിപണിയില്‍ എത്തിയേക്കും. വില സംബന്ധിച്ച് കമ്പനി ഒന്നും തന്നെ വ്യക്തമാക്കിയിട്ടില്ലെങ്കിലും, വിപണിയില്‍ ഉള്ള പതിപ്പില്‍ നിന്നും വില ഉയരാം എന്നു തന്നെയാണ് റിപ്പോര്‍ട്ട്. നിലവില്‍ വിപണിയില്‍ ഉള്ള മോഡലിന് 27.7 ലക്ഷം മുതല്‍ 30.7 ലക്ഷം രൂപ വരെയാണ് എക്‌സഷോറും വില.

ആള്‍ട്യുറാസ് G4 ബിഎസ് VI പതിപ്പ് അടുത്ത വര്‍ഷം

തങ്ങളുടെ നിരയിലെ ഒരു ഡീസല്‍ എഞ്ചിന്‍ ഒഴികെ ബാക്കിയുള്ള ഏഴെണ്ണവും പരിഷ്‌കരിക്കുമെന്നാണ് മഹീന്ദ്ര അടുത്തിടെ അറിയിച്ചത്. KUV100 -യിലുള്ള 1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ എഞ്ചിനായിരിക്കും കമ്പനി നിര്‍ത്തുക. വിപണിയില്‍ താരതമ്യേന കുറവ് ഡിമാന്‍ഡാണ് മോഡലിനുള്ളത്. ബാക്കിയുള്ള ഏഴ് ഡീസല്‍ എഞ്ചിനുകളും ബിഎസ് VI നിലവാരത്തിലേക്ക് കമ്പനി പരിഷ്‌കരിക്കും.

More from DriveSpark

Article Published On: Tuesday, September 17, 2019, 14:29 [IST]
English summary
Mahindra Starts Testing BS6-compliant Alturas G4. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X