മഹീന്ദ്ര XUV500 ബിഎസ് VI-ന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 2020 ഏപ്രില്‍ മുതല്‍ രാജ്യത്ത് ഇറങ്ങുന്ന വാഹനങ്ങളില്‍ ബിഎസ്-VI നിലവാരത്തിലുള്ള എന്‍ജിനുകള്‍ നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് വാഹനങ്ങള്‍ മാറ്റത്തിനൊരുങ്ങുന്നത്.

മഹീന്ദ്ര XUV500 ബിഎസ് VI-ന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

മാരുതി സുസുക്കി ഉള്‍പ്പടെയുള്ള മറ്റു ചിലര്‍ നിരയിലെ ചെറു ഡീസല്‍ എഞ്ചിന്‍ കാറുകള്‍ നിര്‍ത്തുകയാണെന്നും പ്രഖ്യാപിച്ചു. എന്നാല്‍ തങ്ങളുടെ നിരയിലെ ഒരു ഡീസല്‍ എഞ്ചിന്‍ ഒഴികെ ബാക്കിയുള്ള ഏഴെണ്ണവും പരിഷ്‌കരിക്കുമെന്നാണ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത്.

മഹീന്ദ്ര XUV500 ബിഎസ് VI-ന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

മഹീന്ദ്രയുടെ വാഹനങ്ങള്‍ക്കുള്ള ബിഎസ്-VI എന്‍ജിനുകളുടെ നിര്‍മാണം അവസാന ഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ട്. അതിന്റെ സൂചന നല്‍കി ഒട്ടുമിക്ക വാഹനങ്ങളും ബിഎസ്-VI എന്‍ജിന്‍ മോഡലുകളുടെ പരീക്ഷണയോട്ടത്തിലാണ്. മഹീന്ദ്ര XUV300 -ന് പിന്നാലെ XUV500 -ന്റെയും പരീക്ഷണ ഓട്ടം ക്യാമറയില്‍ കുടുങ്ങി.

മഹീന്ദ്ര XUV500 ബിഎസ് VI-ന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

ചെന്നൈയില്‍ പരീക്ഷണ ഓട്ടം നടത്തുന്നതിനിടെയാണ് വാഹനം ക്യാമറിയില്‍ കുടുങ്ങിയത്. നേരത്തെ ആള്‍ട്യുറാസ് G4 -യുടെ ബിഎസ്-VI പതിപ്പും ചെന്നൈയില്‍ പരീക്ഷണ ഓട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

മഹീന്ദ്ര XUV500 ബിഎസ് VI-ന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

വാഹനത്തിന്റെ വശങ്ങളിലായി ബിഎസ്-VI ബാഡ്ജിങ് നല്‍കി പരീക്ഷണയോട്ടം നടത്തുന്ന XUV500 -ന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മഹീന്ദ്ര ഏറ്റവുമൊടുവില്‍ അവതരിപ്പിച്ച XUV500 -ല്‍ തന്നെയാണ് ബിഎസ്-VI എന്‍ജിന്‍ നല്‍കിയിട്ടുള്ളത്.

മഹീന്ദ്ര XUV500 ബിഎസ് VI-ന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

2.2 ലിറ്റര്‍ എംഹോക്ക് (mHAWK) ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ ഡീസല്‍ എന്‍ജിനുകളിലാണ് XUV500 -ല്‍ എത്തുന്നത്. ഡീസല്‍ എന്‍ജിന്‍ 155 bhp കരുത്തും 360 Nm torque ഉം സൃഷ്ടിക്കും. പെട്രോള്‍ എന്‍ജിന്‍ 140 bhp പവറും 320 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

മഹീന്ദ്ര XUV500 ബിഎസ് VI-ന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

എന്നാല്‍, 2.0 ലിറ്റര്‍ എന്‍ജിനാണ് മഹീന്ദ്ര ബിഎസ്-VI നിലവാരത്തില്‍ വികസിപ്പിച്ചിട്ടുള്ളതെന്നാണ് സൂചന. നിലവിലുള്ള 2.2 ലിറ്റര്‍ എംഹോക്ക് എന്‍ജിന് പകരം ഈ വാഹനത്തില്‍ പുതിയ എന്‍ജിന്‍ സ്ഥാനം പിടിക്കുമെന്നാണ് സൂചന.

Most Read: ആള്‍ട്യുറാസ് G4 ബിഎസ് VI പതിപ്പ് അടുത്ത വര്‍ഷം

മഹീന്ദ്ര XUV500 ബിഎസ് VI-ന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

ശ്രേണിയില്‍ മികച്ച വില്‍പ്പനയുണ്ടായിരുന്ന എസ്‌യുവിയായിരുന്നു മഹീന്ദ്ര XUV500. എന്നാല്‍, ടാറ്റ ഹാരിയറിന്റെയും, എംജി ഹെക്ടറിന്റെയും കടന്ന് വരവ് മഹീന്ദ്ര XUV500 -യുടെ വില്‍പ്പനയെ കാര്യമായിത്തന്നെ ബാധിച്ചെന്ന് വേണം പറയാന്‍.

Most Read: 2020 മഹീന്ദ്ര XUV500 ന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

മഹീന്ദ്ര XUV500 ബിഎസ് VI-ന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

എന്നിരുന്നാലും വാഹനത്തിന് വിപണിയില്‍ ആവശ്യക്കാര്‍ ഉണ്ടെന്ന് മനസ്സിലാക്കിയ കമ്പനി അധികം വൈകാതെ തന്നെ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. പുതിയ പതിപ്പിലൂടെ കൂടുതല്‍ ഉപഭോക്താക്കളെ സ്വന്തമാക്കാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

Most Read: ചെറു എസ്‌യുവി ശ്രേണിയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങി ടൊയോട്ട

മഹീന്ദ്ര XUV500 ബിഎസ് VI-ന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

പുതിയ പതിപ്പിന്റെ പരീക്ഷണ ഓട്ടത്തിന്റെ ചിത്രങ്ങളും അടുത്തിടെ പുറത്തുവന്നിരുന്നു. പുതുതലമുറ 2020 XUV500 എസ്‌യുവി അടുത്ത വര്‍ഷം ഡല്‍ഹിയില്‍ നടക്കുന്ന ഓട്ടോ എക്സ്പോയില്‍ അരങ്ങേറ്റം കുറിക്കും.

മഹീന്ദ്ര XUV500 ബിഎസ് VI-ന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

2020 മോഡലിനെ വിപണിയില്‍ അവതരിപ്പിച്ചു കഴിഞ്ഞാല്‍ നിലവിലുള്ള മോഡലിനെ മഹീന്ദ്ര പിന്‍വലിക്കും. 2011 ലാണ് വാഹനത്തെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്. പിന്നീട് വാഹനത്തിന് നിരവധി പരിഷ്‌ക്കരണങ്ങളും നടപ്പിലാക്കി. ആദ്യ മോഡലിനെ 2015 മെയ് മാസത്തിലും രണ്ടാമത്തെ മോഡലിനെ 2018 ഏപ്രിലിലുമാണ് പരിഷ്‌ക്കരിച്ച് പുറത്തിറക്കിയത്.

More from DriveSpark

Article Published On: Friday, October 18, 2019, 11:09 [IST]
English summary
Mahindra XUV500 BS6 Variant Spied Testing. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X