മാരുതി എസ്-പ്രെസ്സോ സെപ്തംബര്‍ 30 -ന് വിപണിയിലെത്തും

മാരുതിയുടെ ഏറ്റവും പുതിയ വാഹനമായ എസ്-പ്രെസ്സോ. കമ്പനിയുടെ വാഹന നിരയില്‍ എന്റ്രി ലെവല്‍ മോഡലുകളിലേക്കുള്ള പുതിയ അംഗമാണിത്. വിപണിയില്‍ പുറത്തിറങ്ങും മുമ്പ് നിരവധി തവണ വാഹനം പരീക്ഷണയോട്ടം നടത്തുന്നതിന്റെ വിശദാംശങ്ങള്‍ പുറത്തു വന്നിരുന്നു.

മാരുതി എസ്-പ്രെസ്സോ സെപ്തംബര്‍ 30 -ന് വിപണിയിലെത്തും

സെപ്തംബര്‍ 30 -ന് എസ്-പ്രെസ്സോയെ പുറത്തിറക്കാനാണ് നിര്‍മ്മാതാക്കള്‍ ഒരുങ്ങുന്നത്. വാഹനത്തിന്റെ വില്‍പ്പന മാരുതിയുടെ അരീന ഡീലര്‍ഷിപ്പുകള്‍ വഴിയാവും നടത്തുക.

മാരുതി എസ്-പ്രെസ്സോ സെപ്തംബര്‍ 30 -ന് വിപണിയിലെത്തും

പലവട്ടം പുറത്തു വന്ന എസ്-പ്രെസ്സോയുടെ പരീക്ഷണ ചിത്രങ്ങളില്‍ നിന്ന് പുറത്തെ രൂപം ഒരുവിധം മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്. 2018 ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച ഫ്യൂച്ചര്‍ എസ് കണ്‍സെപ്പ്റ്റിനെ ആസ്പദമാക്കിയാണ് വാഹനത്തിന്റെ നിര്‍മ്മാണം.

മാരുതി എസ്-പ്രെസ്സോ സെപ്തംബര്‍ 30 -ന് വിപണിയിലെത്തും

പുതിയ വാഹനത്തിന് ഉയര്‍ന്ന ഒരു ബോക്‌സി ശൈലിയാണ് നിര്‍മ്മാതാക്കള്‍ നല്‍കിയിരിക്കുന്നത്. നിലവിലെ കമ്പനിയുടെ ഹാച്ച്ബാക്ക് നിരയില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നതാണിത്.

മാരുതി എസ്-പ്രെസ്സോ സെപ്തംബര്‍ 30 -ന് വിപണിയിലെത്തും

വാഹനത്തിന് കൂടുതല്‍ റഗ്ഡ് ലുക്ക് നല്‍കുന്ന മുന്‍, പിന്‍ ബമ്പറുകളുമാണ്. വാഹനത്തിന്റെ അകത്തളത്തെപ്പറ്റി കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ലെങ്കിലും നടുഭാഗത്തായിട്ടാവും സ്പീഡോമീറ്റര്‍ ക്രമീകരിച്ചിരിക്കുന്നത്.

മാരുതി എസ്-പ്രെസ്സോ സെപ്തംബര്‍ 30 -ന് വിപണിയിലെത്തും

മാരുതി സുസുക്കിയുടെ 1.0 ലിറ്റര്‍ ബിഎസ് VI പെട്രോള്‍ എഞ്ചിനുമായി ആദ്യം പുറത്തിറങ്ങുന്ന വാഹനവും എസ്-പ്രെസ്സോയായിരിക്കും. ഭാവിയില്‍ വാഹനത്തിന് ഒരു 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും, CNG വകഭേതവും നിര്‍മ്മാതാക്കള്‍ നല്‍കാന്‍ സാധ്യതയുണ്ട്.

മാരുതി എസ്-പ്രെസ്സോ സെപ്തംബര്‍ 30 -ന് വിപണിയിലെത്തും

സുരക്ഷയുടെ കാര്യത്തില്‍ ഇരട്ട എയര്‍ബാഗുകള്‍, ABS+BED, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍, സ്പീഡ് അലേര്‍ട്ട്, സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിങ്ങനെ നിരവധി ഫീച്ചറുകള്‍ കമ്പനി നല്‍കുന്നു.

Most Read: മാരുതി XL6 ന് ഇതുവരെ ലഭിച്ചത് 2000 ബുക്കിംഗുകൾ മാത്രം

മാരുതി എസ്-പ്രെസ്സോ സെപ്തംബര്‍ 30 -ന് വിപണിയിലെത്തും

ഇന്ത്യന്‍ വിപണിയിലെ ഏറ്റവും ജനപ്രിയ വാഹനങ്ങളിലൊന്നായ ആള്‍ട്ടോയ്‌ക്കൊപ്പമാവും എസ്-പ്രെസ്സോയും വില്‍ക്കുക. എന്നാല്‍ പുതിയ വാഹനത്തിന് ആള്‍ട്ടോയേക്കാല്‍ അല്‍പ്പം ഉയര്‍ന്ന വിലയാണ് പ്രതീക്ഷിക്കുന്നത്.

Most Read: ബിഎസ് IV വാഹനങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ ഒഴിയുന്നു; നയങ്ങള്‍ വ്യക്തമാക്കി നിര്‍മ്മല

മാരുതി എസ്-പ്രെസ്സോ സെപ്തംബര്‍ 30 -ന് വിപണിയിലെത്തും

രാജ്യത്ത് വിപണിയിലുള്ള ഉയരം കൂടിയ ഹാച്ച്ബാക്കുകളായിട്ടാവും എസ്-പ്രെസ്സോ മത്സരിക്കുന്നത്. റെനോ ക്വിഡിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പും, ഡാറ്റ്‌സണ്‍ റെഡി-ഗോയുമാവും വാഹനത്തിന്റെ പ്രധാന എതിരാളികള്‍.

Most Read: ഹെക്ടറിനായി കാത്തിരിക്കുന്ന ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്ത് എംജി

മാരുതി എസ്-പ്രെസ്സോ സെപ്തംബര്‍ 30 -ന് വിപണിയിലെത്തും

മാരുതി സുസക്കിയുടെ എര്‍ട്ടിഗ, സ്വിഫ്റ്റ്, ഡിസൈര്‍ എന്നിവയൊരുങ്ങുന്ന ഹാര്‍ടെക്ക് പ്ലാറ്റ്‌ഫോമിലാണ് പുതിയ എന്റ്രി ലെവല്‍ ഹാച്ച് ബാക്കിന്റെ നിര്‍മ്മാണവും.

മാരുതി എസ്-പ്രെസ്സോ സെപ്തംബര്‍ 30 -ന് വിപണിയിലെത്തും

ഉയര്‍ന്ന ഗൗണ്ട് ക്ലിയറന്‍സും, പുതുക്കിയ മെക്കാനിക്കല്‍ ഘടകങ്ങളും ചേര്‍ന്ന നൂതന ഡിസൈനാണ് വാഹനത്തിന് കമ്പനി നല്‍കുന്നത്. 180 mm ഗ്രൗണ്ട് ക്ലിയറന്‍സും, ഉയര്‍ന്ന സീറ്റിങ്ങുമാണ് വാഹനം പ്രധാനം ചെയ്യുന്നത്.

മാരുതി എസ്-പ്രെസ്സോ സെപ്തംബര്‍ 30 -ന് വിപണിയിലെത്തും

ബിഎസ് VI ചട്ടങ്ങള്‍ രാജ്യത്ത് പ്രാബല്യത്തില്‍ വരുന്നതിന് മുമ്പായി തങ്ങളുടെ എഞ്ചിനുകള്‍ എല്ലാം പുതുക്കാനുള്ള ഒരുക്കത്തിലാണ് മാരുതി. ഇതിനോടകം തങ്ങളുടെ 0.8 ലിറ്റര്‍, 1.2 ലിറ്റര്‍, 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുകളെ കമ്പി ബിഎസ് VI നിലവാരത്തിലേക്ക് ഉയര്‍ത്തി കഴിഞ്ഞു. എസ്-പ്രെസ്സോയില്‍ വരുന്ന 1.0 ലിറ്റര്‍ എഞ്ചിന്‍ ആള്‍ട്ടോ K10 -ല്‍ നിന്ന് കടംകൊണ്ടതാണ്.

Most Read Articles

Malayalam
English summary
Maruti Suzuki S-Presso India Launch Confirmed For The 30th Of September: Details & Specs. Read more Malayalam.
Story first published: Monday, August 26, 2019, 15:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X