മാരുതി XL6 ന് ഇതുവരെ ലഭിച്ചത് 2000 ബുക്കിംഗുകൾ മാത്രം

മാരുതി സുസുക്കിയുടെ എർട്ടിഗയെ അടിസ്ഥാനമാക്കിയുള്ള പുതിയ പ്രീമിയം എംപിയായ XL6 ന് ഇതുവരെ ലഭിച്ചത് 2000-ത്തിൽപ്പരം ബുക്കിംഗുകൾ മാത്രം. കഴിഞ്ഞ ദിവസമാണ് മാരുതി ഏറെ പ്രതീക്ഷയോടെ പുതിയ വാഹനത്തെ വിപണിയിലെത്തിച്ചത്.

 

മാരുതി XL6 ന് ഇതുവരെ ലഭിച്ചത് 2000 ബുക്കിംഗുകൾ മാത്രം

അടുത്തിടെ വിപണിയിലെത്തിച്ച കിയ സെൽറ്റോസുമായി വാഹനത്തെ താരതമ്യപ്പെടുത്താനാകില്ല എങ്കിലും സെൽറ്റോസിന് ഒറ്റ ദിവസംകൊണ്ട് ദിവസംകൊണ്ട് ലഭിച്ചത് 6046 ബുക്കിംഗുകളായിരുന്നു. കണക്കുകൾ സൂചിപ്പിക്കുന്നത് XL6 നെ ജനങ്ങളിലേക്ക് ആകർഷിക്കുന്നില്ല എന്നതാണ്.

മാരുതി XL6 ന് ഇതുവരെ ലഭിച്ചത് 2000 ബുക്കിംഗുകൾ മാത്രം

മാരുതി സുസുക്കി ഇതിനകം തന്നെ ഇന്ത്യൻ വിപണിയിൽ XL6 എംപിവിയുടെ ബുക്കിംഗ് സ്വീകരിച്ചു തുടങ്ങിയിരുന്നു. 11,000 രൂപയാണ് വാഹനം ബുക്ക് ചെയ്യാനുള്ള തുക. പുതിയ പ്രീമിയം എംപിവിയുടെ ഡെലിവറികളും കമ്പനി ഉടൻ ആരംഭിക്കും.

മാരുതി XL6 ന് ഇതുവരെ ലഭിച്ചത് 2000 ബുക്കിംഗുകൾ മാത്രം

ജനപ്രിയ വാഹനമായ എർട്ടിഗയുടെ മികച്ച വിപണി കണ്ടാണ് അതേ പ്ലാറ്റ്ഫോമിൽ പുതിയ ആറ് സീറ്റർ പ്രീമിയം എംപിവിയെ കമ്പനി അവതരിപ്പിച്ചത്. ബിഎസ്-VI നിലവാരത്തിലുള്ള 1.5 ലിറ്റർ K15 സീരീസ് പെട്രോൾ എഞ്ചിൻ മാത്രമാണ് XL6 വാഗ്ദാനം ചെയ്യുന്നത്.

മാരുതി XL6 ന് ഇതുവരെ ലഭിച്ചത് 2000 ബുക്കിംഗുകൾ മാത്രം

ഇത് 6000 rpm-ൽ‌ 104 bhp കരുത്തും 4400 rpm-ൽ‌ 138 Nm torque ഉം ഉത്പാദിപ്പിക്കും.മാരുതി സുസുക്കി XL6 പെട്രോൾ എഞ്ചിനൊപ്പം കമ്പനിയുടെ മൈൽഡ്-ഹൈബ്രിഡ് (SHVS) സാങ്കേതികവിദ്യയും ലഭ്യമാകും.

മാരുതി XL6 ന് ഇതുവരെ ലഭിച്ചത് 2000 ബുക്കിംഗുകൾ മാത്രം

അഞ്ച് സ്പീഡ് മാനുവൽ, നാല് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളാണ് XL6 ൽ മാരുതി അവതരിപ്പിക്കുന്നത്. ബോൾഡ് ക്രോസ്-ബാർ ഡിസൈൻ, സിഗ്നേച്ചർ ക്വാഡ് എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎൽ, ഒരു വിദൂര ഹുഡ്, എല്ലാ കറുത്ത അലോയ്കൾ, സൈഡ് ക്ലാഡിംഗുകൾ, മേൽക്കൂര റെയിലുകൾ, എൽഇഡിയിലുള്ള ടെയിൽ ലാമ്പുകൾ എന്നിവ എർട്ടിഗയിൽ നിന്ന് വ്യത്യസ്തമായി വാഹനത്തിന് നൽകിയിരിക്കുന്നു.

Most Read: മാരുതി 40,000 വാഗണ്‍ആറുകൾ തിരിച്ചുവിളിക്കുന്നു

മാരുതി XL6 ന് ഇതുവരെ ലഭിച്ചത് 2000 ബുക്കിംഗുകൾ മാത്രം

XL6 ന് ഒരു പ്രീമിയം ഇന്റീരിയറാണ് കമ്പനി നൽകിയിരിക്കുന്നത്. പൂർണമായും കറുത്ത നിറത്തിലുള്ള അകത്തളമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഡാഷ്‌ബോർഡിലും സെൻട്രൽ കൺസോളിലും സിൽവർ ആക്സന്റുകളുണ്ട്. സീറ്റുകൾ ബ്ലാക്ക് ലെതർ അപ്ഹോൾസ്റ്ററിയിൽ പൂർത്തിയാക്കി. ഇവയെല്ലാം കാറിന്റെ പ്രീമിയം അനുഭവം വർധിപ്പിക്കുന്നു.

Most Read: വെന്യു 1.5 ലിറ്റര്‍ ഡീസല്‍ വകഭേതം പുറത്തിറക്കാൻ ഹ്യുണ്ടായി

മാരുതി XL6 ന് ഇതുവരെ ലഭിച്ചത് 2000 ബുക്കിംഗുകൾ മാത്രം

മൂന്നാം നിരയിലെ ഇരിപ്പിടങ്ങളും രണ്ടാം നിരയിലെ ക്യാപ്റ്റൻ സീറ്റുകളും മാരുതി XL6 -ന്റെ സവിശേഷതകളാണ്. ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഐസോഫിക്സ് ചൈൽഡ് സീറ്റ് ആങ്കറേജുകൾ, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, ഹൈ സ്പീഡ് മുന്നറിയിപ്പ്, പ്രീ-ടെൻഷനറുകളും ഫോഴ്‌സ് ലിമിറ്ററുകളുമുള്ള ഫ്രണ്ട് സീറ്റ് ബെൽറ്റുകൾ, എബിഎസ് വിത്ത് ഇബിഎസ്, ഇഎസ്പി, ഹിൽ ഹോൾഡ് ഫംഗ്ഷൻ എന്നിവ എംപിവിയിലെ സുരക്ഷാ സവിശേഷതകളിൽ ഉൾപ്പെടുന്നു.

Most Read: പുതുതലമുറ ബിഎംഡബ്ല്യു 3 സീരീസ് പുറത്തിറങ്ങി; വില 41.40 ലക്ഷം രൂപ

മാരുതി XL6 ന് ഇതുവരെ ലഭിച്ചത് 2000 ബുക്കിംഗുകൾ മാത്രം

XL6 ന്റെ പ്രാരംഭവില 9.79 ലക്ഷം രൂപ മുതലാണ്. സീറ്റ, ആൽഫ എന്നീ വകഭേദങ്ങളിലാണ് വാഹനം വിപണിയിലെത്തുന്നത്. ഉയർന്ന മോഡലായ ആൽഫയ്ക്ക് 11.46 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

Most Read Articles

Malayalam
English summary
Maruti Suzuki XL6 Receives Only 2,000 Bookings So Far. Read more Malayalam
Story first published: Friday, August 23, 2019, 18:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X