എർട്ടിഗയ്ക്കു പിന്നാലെ സിയാസിന്റെ 1.3 ലിറ്റർ ഡീസൽ എഞ്ചിനും നിർത്തലാക്കി മാരുതി സുസുക്കി

മാരുതി സുസുക്കി എർട്ടിഗയുടെ ഡീസൽ പതിപ്പ് നിർത്തലാക്കിയതിന് പിന്നാലെ സിയാസിന്റെ ഡീസൽ എഞ്ചിൻ പതിപ്പും നിർത്തലാക്കി കമ്പനി. വരാനിരിക്കുന്ന ബിഎസ്-VI മലിനീകരണ നിരോധന ചട്ടങ്ങൾക്ക് മുന്നോടിയായാണ് മാരുതിയുടെ ഈ നീക്കം.

എർട്ടിഗയ്ക്കു പിന്നാലെ സിയാസിന്റെ 1.3 ലിറ്റർ ഡീസൽ എഞ്ചിനും നിർത്തലാക്കി മാരുതി സുസുക്കി

ഫിയറ്റിൽ നിന്നുള്ള ബിഎസ്-IV കംപ്ലയിന്റ്‌ എഞ്ചിനായിരുന്നു മാരുതി സിയാസിലുൾപ്പടെയുള്ള കാറുകളിൽ ഉപയോഗിച്ചു വന്നിരുന്നത്. വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച ഈ മൾട്ടിജെറ്റ് 1.3 ഡീസൽ എഞ്ചിൻ ഇപ്പോഴും ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഡീസൽ എഞ്ചിനാണ്.

എർട്ടിഗയ്ക്കു പിന്നാലെ സിയാസിന്റെ 1.3 ലിറ്റർ ഡീസൽ എഞ്ചിനും നിർത്തലാക്കി മാരുതി സുസുക്കി

കുറച്ച് മാസങ്ങൾക്ക് മുമ്പ് വരെ മാരുതിയുടെ ഡീസൽ കാറുകളിൽ ഈ എഞ്ചിൻ കമ്പനി പ്രവർത്തിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ മാരുതി സ്വന്തം ഡീസൽ എഞ്ചിനായ 1.5 ലിറ്ററിലേക്ക് പതുക്കെ മാറുകയും 1.3 ഡീസൽ എഞ്ചിനിൽ നിന്ന് പുറത്തുകടക്കുകയുമാണ് കമ്പനി.

എർട്ടിഗയ്ക്കു പിന്നാലെ സിയാസിന്റെ 1.3 ലിറ്റർ ഡീസൽ എഞ്ചിനും നിർത്തലാക്കി മാരുതി സുസുക്കി

അടുത്തിടെ തങ്ങളുടെ ജനപ്രിയ എംപിവിയായ എർട്ടിഗയിൽ വാഗ്ദാനം ചെയ്തുവന്നിരുന്ന 1.3 ഡീസൽ എഞ്ചിനുകൾ മാരുതി സുസുക്കി നിർത്തലാക്കി. ഇപ്പോൾ കമ്പനി തന്നെ വികസിപ്പിച്ചെടുത്ത 1.5 ലിറ്റർ ഡീസൽ എഞ്ചിനാണ് എർട്ടിഗയിൽ വാഗ്ദാനം ചെയ്യുന്നത്. അതേ 1.5 ലിറ്റർ ഡീസൽ എഞ്ചിനിലാണ് ഇനി മുതൽ സിയാസും വിപണിയിലെത്തുക.

എർട്ടിഗയ്ക്കു പിന്നാലെ സിയാസിന്റെ 1.3 ലിറ്റർ ഡീസൽ എഞ്ചിനും നിർത്തലാക്കി മാരുതി സുസുക്കി

ഫിയറ്റിൽ നിന്നുമുള്ള 1.3 ലിറ്റർ ഡീസൽ എഞ്ചിൻ മാരുതി മോഡലുകളിൽ വളരെക്കാലമായി ലഭ്യമാണ്. ആദ്യ തലമുറ സ്വിഫ്റ്റിൽ ഇത് അരങ്ങേറ്റം കുറിക്കുകയും പിന്നീട് ഡിസയർ, റിറ്റ്സ്, എർട്ടിഗ, എസ്-ക്രോസ്, വിറ്റാര ബ്രെസ, ഇഗ്നിസ്, ബലേനോ, സിയാസ് എന്നിവയുൾപ്പെടെ മറ്റ് മോഡലുകളിലേക്ക് ഇത് വേഗത്തിൽ എത്തിക്കുകയും ചെയ്തു.

എർട്ടിഗയ്ക്കു പിന്നാലെ സിയാസിന്റെ 1.3 ലിറ്റർ ഡീസൽ എഞ്ചിനും നിർത്തലാക്കി മാരുതി സുസുക്കി

1.3 ലിറ്റർ എഞ്ചിന്റെ രണ്ട് പതിപ്പുകൾ ലഭ്യമായിരുന്നു. ഒന്ന് 75 bhp കരുത്തിൽ 190 Nm torque ഉത്പാദിപ്പിക്കുന്ന എഞ്ചിനും രണ്ടാമത്തേത് 90 bhp കരുത്തിൽ 200 Nm torque സൃഷ്ടിച്ചിരുന്ന മോഡലുമായിരുന്നു.

എർട്ടിഗയ്ക്കു പിന്നാലെ സിയാസിന്റെ 1.3 ലിറ്റർ ഡീസൽ എഞ്ചിനും നിർത്തലാക്കി മാരുതി സുസുക്കി

മാരുതി തന്നെ വികസിപ്പിച്ചെടുത്ത 1.5 ലിറ്റർ ഡീസൽ എഞ്ചിൻ പരമാവധി 95 bhp കരുത്തും 225 Nm torque ഉം ഉത്പാദിപ്പിക്കും. ഇത് ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ് വാഗ്ദാനം ചെയ്യുന്നത്. നിലവിൽ ബിഎസ്-IV എഞ്ചിനാണെങ്കിലും ബിഎസ്-VI മാനദണ്ഡമനുസരിച്ച് എഞ്ചിൻ മാരുതി ഉടൻ പരിഷ്ക്കരിക്കും.

Most Read: 2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കാനൊരുങ്ങുന്ന ആറ് എസ്‌യുവികൾ

എർട്ടിഗയ്ക്കു പിന്നാലെ സിയാസിന്റെ 1.3 ലിറ്റർ ഡീസൽ എഞ്ചിനും നിർത്തലാക്കി മാരുതി സുസുക്കി

സിയാസ് 1.3 ഡീസൽ നിർത്തലാക്കിയതിന് ശേഷം മാരുതി സുസുക്കി എസ്-ക്രോസ്, ബ്രെസ എന്നിവയുടെയും 1.3 ലിറ്റർ എഞ്ചിൻ മോഡലുകൾ കമ്പനി ഉടൻ പിൻവലിച്ചേക്കും. ബിഎസ്-VI മലിനീകരണ നിരോധന ചട്ടങ്ങള്‍ അടിസ്ഥാനമാക്കിയുള്ള സിയാസ് ഉടൻ വിപണിയിലെത്തും.

Most Read: XL6-നെ വിപണിയിലെത്തിക്കാൻ ഒരുങ്ങി മാരുതി സുസുക്കി

എർട്ടിഗയ്ക്കു പിന്നാലെ സിയാസിന്റെ 1.3 ലിറ്റർ ഡീസൽ എഞ്ചിനും നിർത്തലാക്കി മാരുതി സുസുക്കി

പുതിയ ബിഎസ്-VI മോഡലില്‍ നവീകരിച്ച എഞ്ചിന്‍ മാത്രമേ മാറ്റമായി ഉണ്ടാവുകയുള്ളൂ. സെഡാന്റെ രൂപകല്പ്പനയിലും സ്റ്റൈലിംഗിലും മറ്റ് മാറ്റങ്ങളൊന്നും കമ്പനി വരുത്തുകയില്ല. കൂടാതെ മാരുതിയുടെ നെക്‌സ ഡീലര്‍ഷിപ്പുകള്‍ വഴി മാത്രമായിരിക്കും വാഹനത്തിന്റെ വില്‍പ്പന.

Most Read: പുതുതലമുറ പോളോ ഇന്ത്യന്‍ വിപണില്‍ എത്തിക്കാനൊരുങ്ങി ഫോക്‌സ്‌വാഗണ്‍

എർട്ടിഗയ്ക്കു പിന്നാലെ സിയാസിന്റെ 1.3 ലിറ്റർ ഡീസൽ എഞ്ചിനും നിർത്തലാക്കി മാരുതി സുസുക്കി

ബിഎസ്-VI പതിപ്പ് വാഹനങ്ങളെല്ലാം വില വര്‍ധിപ്പിച്ചപോലെ പുതിയ സിയാസിലും വില വര്‍ധനവ് പ്രതീക്ഷിക്കാം. മാരുതി സുസുക്കി സിയാസിന് നിലവില്‍ 8.19 ലക്ഷം രൂപ മുതല്‍ 11.38 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. ബിഎസ്-VI പ്രീമിയം വാഹനമായി മാറുന്നതോടെ ഏകദേശം 15,000 രൂപയുടെ വില വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
Maruti Suzuki Ciaz 1.3 Diesel Smart Hybrid Discontinued. Read more Malayalam
Story first published: Tuesday, August 20, 2019, 16:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X