എര്‍ട്ടിഗയുടെ വില്‍പ്പനയില്‍ 94% വര്‍ധനവ്‌

ഇന്ത്യയിലെ ഏറ്റവും ജനപ്രിയ എംപിവിയായ എര്‍ട്ടിഗയുടെ വില്‍പ്പനയില്‍ മികച്ച വര്‍ധനവുണ്ടാക്കി മാരുതി സുസുക്കി. ആറുമാസം മുമ്പ് പുറത്തിറങ്ങിയ എര്‍ട്ടിഗയുടെ പുതിയ പതിപ്പിന് വളരെപ്പെട്ടന്നു തന്നെ ജനപ്രീതി നേടാന്‍ സാധിച്ചതിന്റെ ഫലമാണ് വില്‍പ്പനയില്‍ 94% വര്‍ധനവുണ്ടായത്.

എര്‍ട്ടിഗയുടെ വില്‍പ്പനയില്‍ 94% വര്‍ധനവ്‌

രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കുന്ന എംപിവി കൂടിയാണ് എര്‍ട്ടിഗ. കോംപാക്ട് എസ്‌യുവിയായ വിറ്റാര ബ്രെസയുടെ വില്‍പ്പനയില്‍ ഇടുവുണ്ടായതും ഉപഭോക്താക്കളെ എര്‍ട്ടിഗയിലേക്ക് അടുപ്പിച്ചു.

എര്‍ട്ടിഗയുടെ വില്‍പ്പനയില്‍ 94% വര്‍ധനവ്‌

പ്രതിമാസം 8,000 യൂണിറ്റ് എര്‍ട്ടിഗയാണ് കമ്പനി വിറ്റഴിക്കുന്നത്. മാരുതി സുസുക്കിയുടെ വില്‍പ്പനയില്‍ 36% ഇടിവ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയെങ്കിലും ഇതേ കാലയളവില്‍ തന്നെ എര്‍ട്ടിഗ എംപിവിക്ക് ശ്രദ്ധേയമായ വളര്‍ച്ചയുണ്ടാക്കാന്‍ സാധിച്ചു.

എര്‍ട്ടിഗയുടെ വില്‍പ്പനയില്‍ 94% വര്‍ധനവ്‌

ജൂലായില്‍ 9,222 യൂണിറ്റുകളാണ് വില്‍പ്പന നടത്തിയത്. കഴിഞ്ഞ വര്‍ഷം ജൂലായില്‍ ഇത് 4,764 യൂണിറ്റുകള്‍ മാത്രമായിരുന്നു. കണക്കുകള്‍ നോക്കുമ്പോള്‍ എര്‍ട്ടിഗയുടെ വില്‍പ്പനയില്‍ 94% വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. മാരുതിയുടെ വിജയകരമായ എസ്‌യുവിയായ വിറ്റാര ബ്രെസ 5,302 യൂണിറ്റുകള്‍ മാത്രമാണ് വില്‍പ്പന നടത്തിയത്. ജൂണ്‍ മാസത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ 22% ഇടിവാണ് ബ്രെസക്ക് ഉണ്ടായിരിക്കുനന്നത്.

എര്‍ട്ടിഗയുടെ വില്‍പ്പനയില്‍ 94% വര്‍ധനവ്‌

രണ്ടാം തലമുറ എര്‍ട്ടിഗയ്ക്ക് പുതിയ ഡിസൈന്‍, പുതിയ പ്ലാറ്റ്‌ഫോം, പുതിയ എഞ്ചിന്‍ ഓപ്ഷനുകള്‍, നവീകരിച്ച ഇന്റീരിയറുകള്‍ എന്നിവ കമ്പനി നല്‍കി. മാരുതിയുടെ ഹിയര്‍ടെക്റ്റ് പ്ലാറ്റ്‌ഫോമില്‍ അധിഷ്ഠിതമായ എര്‍ട്ടിഗ 1.5 ലിറ്റര്‍ K15 സ്മാര്‍ട്ട് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിനാണ് വാഗ്ദാനം ചെയ്യുന്നത്. ഇത് 104.7 bhp കരുത്തില്‍ 138 Nm torque സൃഷ്ടിക്കും.

എര്‍ട്ടിഗയുടെ വില്‍പ്പനയില്‍ 94% വര്‍ധനവ്‌

അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ് വാഹനത്തിലുള്ളത്. എര്‍ട്ടിഗയുടെ പുതിയ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പും പിന്നീട് വിപണിയിലെത്തി. ഇത് 95 bhp കരുത്തും 225 Nm torque ഉത്പാദിപ്പിക്കും. ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സിമിഷനാണ് ഡീസല്‍ പതിപ്പില്‍ മാരുതി വാഗ്ദാനം ചെയ്യുന്നത്.

എര്‍ട്ടിഗയുടെ വില്‍പ്പനയില്‍ 94% വര്‍ധനവ്‌

എര്‍ട്ടിഗയുടെ വിജയത്തിനുശേഷം അതേ പ്ലാറ്റ്‌ഫോമില്‍ XL6 എന്ന പുതിയ ക്രോസ്ഓവര്‍ എംപിവിയെ വിപണിയിലെത്തിക്കാന്‍ തയ്യാറെടുക്കുകയാണ് മാരുതി സുസുക്കി. ഇത് എര്‍ട്ടിഗയുടെ പ്രീമിയം പതിപ്പാണ്. കൂടാതെ എര്‍ട്ടിഗയേക്കാള്‍ ധാരാളം സവിശേഷതകളും ഉള്‍പ്പെടുത്തിയാണ് XL6 എത്തുന്നത്.

Most Read: മാരുതി സുസുക്കി XL6 ന്റെ ബുക്കിംഗ് ആരംഭിച്ചു

എര്‍ട്ടിഗയുടെ വില്‍പ്പനയില്‍ 94% വര്‍ധനവ്‌

ആറ് സീറ്റര്‍ എംപിയായ XL6 എര്‍ട്ടിഗയില്‍ നിന്നും ഡിസൈന്‍, ഫീച്ചേഴ്‌സുകള്‍, മെക്കാനിക്കലുകള്‍ എന്നിവ കടമെടുത്തിട്ടുണ്ടെങ്കിലും പ്രീമിയം ടച്ചിനായി 2+2+2 രീതിയിലുള്ള ക്യാപ്റ്റന്‍ സീറ്റുകളാണ് വാഹനത്തില്‍ ക്രമീകരിച്ചിരിക്കുന്നത്. രൂപകല്‍പ്പനയിലും മാറ്റങ്ങള്‍ വരുത്താന്‍ മാരുതി ശ്രമം നടത്തിയിട്ടുണ്ട്.

Most Read: ഹോണ്ട കാറുകള്‍ക്ക് 4 ലക്ഷം രൂപ വരെ വിലക്കുറവ്

എര്‍ട്ടിഗയുടെ വില്‍പ്പനയില്‍ 94% വര്‍ധനവ്‌

ബിഎസ്-VI സാങ്കേതികവിദ്യ ഉപയോഗിച്ച് എര്‍ട്ടിഗയെ അടുത്തിടെ കമ്പനി പരിഷ്‌ക്കരിച്ചിരുന്നു. അതേ എഞ്ചിന്‍ തന്നെയാണ് XL6 നും കരുത്ത് പകരുന്നത്. എന്നാല്‍ പെട്രോള്‍ പതിപ്പ് മാത്രമായിരിക്കും പുതിയ ക്രോസ്ഓവറിന് ഉണ്ടാവുക.

Most Read: ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഇനി മുതല്‍ ഹൈബ്രിഡ് പെട്രോള്‍ പതിപ്പിലും

എര്‍ട്ടിഗയുടെ വില്‍പ്പനയില്‍ 94% വര്‍ധനവ്‌

നെക്‌സഷോറൂമുകള്‍ വഴിമാത്രമായിരിക്കും വാഹനത്തിന്റെ വില്‍പ്പന നടത്തുക. ഓഗസ്റ്റ് 21 വിപണിയിലെത്തുന്ന പുതിയ എംപിവിയുടെ ബുക്കിംഗും മാരുതി ആരംഭിച്ചിട്ടുണ്ട്. 11,000 രൂപയാണ് ബുക്കിംഗിന് കമ്പനി ഈടാക്കുന്നത്. ഓണ്‍ലൈനായോ നെക്‌സ ഷോറൂമിലൂടെയോ വാഹനത്തിന്റെ ബുക്കിംഗ് ഉപഭോക്താക്കള്‍ക്ക് നടത്താം.

More from DriveSpark

Article Published On: Saturday, August 10, 2019, 11:03 [IST]
English summary
Maruti Suzuki Ertiga Posts 94% Sales Growth In July 2019. Read more Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X