വില്‍പ്പന വര്‍ധിച്ചു; ഉത്പാദനം 4 ശതമാനം ഉയര്‍ത്തി മാരുതി

വില്‍പ്പന വര്‍ധിച്ചതോടെ, മോഡലുകളുടെ ഉത്പാദനം വര്‍ധിപ്പിച്ച് മാരുതി സുസുക്കി. വിപണിയില്‍ മാന്ദ്യം കടന്നുകൂടിയതോടെ തുടര്‍ച്ചയായ ഒമ്പത് മാസത്തേക്ക് വാഹനങ്ങളുടെ ഉത്പാദനം കമ്പനി കുറച്ചിരുന്നു.

വില്‍പ്പന വര്‍ധിച്ചു; ഉത്പാദനം 4 ശതമാനം ഉയര്‍ത്തി മാരുതി

2019 നവംബറില്‍ മൊത്തം 1,41,834 യൂണിറ്റുകള്‍ കമ്പനി ഉത്പാദിപ്പിച്ചു. എന്നാല്‍ 2018 നവംബറില്‍ 1,35,946 യൂണിറ്റ് മാത്രമായിരുന്നു ഉത്പാദനം. റിപ്പോര്‍ട്ട് അനുസരിച്ച് നവംബറില്‍ ഉത്പാദനം 4.33 ശതമാനമാണ് കമ്പനി വര്‍ധിപ്പിച്ചത്.

വില്‍പ്പന വര്‍ധിച്ചു; ഉത്പാദനം 4 ശതമാനം ഉയര്‍ത്തി മാരുതി

തുടര്‍ച്ചയായി ഒമ്പതു മാസം ഉത്പാദനം വെട്ടിച്ചുരുക്കിയതിന് ശേഷമാണ് നവംബറില്‍ ഉത്പാദനം കൂട്ടിയത്. കാറുകളുടെ ഉത്പാദനം 1,39,084 യൂണിറ്റുകളും ചെറു വാണിജ്യ വാഹനങ്ങളുടെ ഉത്പാദനം 2,750 യൂണിറ്റുകളുമാണ്.

വില്‍പ്പന വര്‍ധിച്ചു; ഉത്പാദനം 4 ശതമാനം ഉയര്‍ത്തി മാരുതി

ബ്രെസ, എര്‍ട്ടിഗ, എസ്സ്-ക്രോസ് തുടങ്ങിയ യൂട്ടിലിറ്റി വാഹന വിഭാഗത്തില്‍ 18 ശതമാനം ഉത്പാദന വര്‍ധന നേടാനായെന്നും കമ്പനി അറിയിച്ചു. 2018 നവംബറില്‍ 23,038 യൂണിറ്റുകള്‍ ഉത്പാദിപ്പിച്ചത്. എന്നാല്‍ ഈ വര്‍ഷം നവംബറില്‍ 27,187 യൂണിറ്റുകള്‍ ഉത്പാദിപ്പിന്‍ സാധിച്ചെന്നും കമ്പനി അറിയിച്ചു.

വില്‍പ്പന വര്‍ധിച്ചു; ഉത്പാദനം 4 ശതമാനം ഉയര്‍ത്തി മാരുതി

എന്നാല്‍, ആള്‍ട്ടോ, വാഗണ്‍ആര്‍, സെലേറിയോ, ഇഗ്നിസ്, ബലേനോ, ഡിസയര്‍ എന്നിവയടങ്ങിയ മിനി, കോപാക്ട് വിഭാഗത്തില്‍ ഉത്പാദനം 20.16 ശതമാനം കുറഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2019 നവംബറില്‍ 24,052 യൂണിറ്റുകളായാണ് ഇത് താഴ്ന്നത്.

വില്‍പ്പന വര്‍ധിച്ചു; ഉത്പാദനം 4 ശതമാനം ഉയര്‍ത്തി മാരുതി

അതേസമയം 2020 ജനുവരി മുതല്‍ വിവിധ മോഡലുകളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങുകയാണ് മാരുതി. നിര്‍മ്മാണ ചെലവ് വര്‍ദ്ധിക്കുന്നതാണ് വാഹനത്തിന്റെ വില വര്‍ധിപ്പിക്കുന്നതെന്ന് കമ്പനി അറിയിച്ചു. ഏതൊക്കെ മോഡലുകളുടെ വിലയാണ് വര്‍ദ്ധിപ്പിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

വില്‍പ്പന വര്‍ധിച്ചു; ഉത്പാദനം 4 ശതമാനം ഉയര്‍ത്തി മാരുതി

നിര്‍മ്മാണ ചെലവുകളുടെ ഉയര്‍ച്ച കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വാഹനങ്ങളുടെ വിലയെ പ്രതികൂലമായി ബാധിച്ചുവെന്ന് മാരുതി സുസുക്കി വ്യക്തമാക്കി. അതിനാല്‍, 2020 ജനുവരി മുതല്‍ വിവിധ മോഡലുകളുടെ വില വര്‍ധനയിലൂടെ കമ്പനിയുടെ അധിക ചെലവ് ഒരു പരിധി വരെ കുറയ്ക്കാനാകുമെന്നും കമ്പനി അറിയിച്ചു.

Most Read: 3 മാസത്തെ പ്രയ്തനം, ചെലവ് 16 ലക്ഷം രൂപ; ഇന്റര്‍സെപ്റ്റര്‍ 650-യുടെ രൂപമാറ്റം അതിശയിപ്പിക്കുന്നത്

വില്‍പ്പന വര്‍ധിച്ചു; ഉത്പാദനം 4 ശതമാനം ഉയര്‍ത്തി മാരുതി

2019 -ല്‍ ഇതുവരെ രണ്ടു തവണ മാത്രമാണ് മാരുതി സുസുക്കി ഇന്ത്യയുടെ മൊത്ത വില്‍പ്പന ഉയര്‍ന്നത്. ഒക്ടോബറില്‍ 4.5 ശതമാനവും ജനുവരിയില്‍ 0.2 ശതമാനവും വര്‍ദ്ധിച്ചു. ശേഷിക്കുന്ന മാസങ്ങളില്‍ വില്‍പ്പനയില്‍ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Most Read: എല്ലാ മോഡലുകൾക്കും വില വർധിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായിയും

വില്‍പ്പന വര്‍ധിച്ചു; ഉത്പാദനം 4 ശതമാനം ഉയര്‍ത്തി മാരുതി

നവംബറില്‍ 1.9 ശതമാനം, സെപ്റ്റംബറില്‍ 24.4 ശതമാനം, ഓഗസ്റ്റില്‍ 32.7 ശതമാനം, ജൂലൈയില്‍ 33.5 ശതമാനവും വില്‍പ്പന ഇടിഞ്ഞു. ജൂണ്‍ മാസത്തില്‍ 14 ശതമാനവും, മെയ് മാസത്തില്‍ 22 ശതമാനവും, ഏപ്രിലില്‍ 17.2 ശതമാനവും, മാര്‍ച്ചില്‍ 1.6 ശതമാനം, ഫെബ്രുവരിയില്‍ 0.8 ശതമാനവുമാണ് ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്.

Most Read: കഴുത വണ്ടി; ഉടമയുടെ പ്രതിഷേധത്തിന് പ്രതികരണവുമായി എംജി

വില്‍പ്പന വര്‍ധിച്ചു; ഉത്പാദനം 4 ശതമാനം ഉയര്‍ത്തി മാരുതി

അറീന, നെക്‌സ ഡീലര്‍ഷിപ്പുകള്‍ വഴിയാണ് മാരുതിയുടെ കാര്‍ വില്‍പ്പന. ചെറു-കാറുകളെ അറീനയിലൂടെയും പ്രീമിയം കാറുകളെ നെക്‌സ ശൃഖലയിലൂടെയുമാണ് കമ്പനി വില്‍ക്കുന്നത്.

വില്‍പ്പന വര്‍ധിച്ചു; ഉത്പാദനം 4 ശതമാനം ഉയര്‍ത്തി മാരുതി

ആള്‍ട്ടോ, വാഗണ്‍ആര്‍, സെലറിയോ, എസ്-പ്രെസ്സോ, സ്വിഫ്റ്റ്, ഡിസയര്‍, വിറ്റാര ബ്രെസ്സ, എര്‍ട്ടിഗ, ഈക്കോ മോഡലുകളാണ് മാരുതിയുടെ അറീന ഡീലര്‍ഷിപ്പുകളിലുള്ളത്. ഇഗ്‌നിസ്, ബലെനോ, സിയാസ്, എസ്-ക്രോസ്, XL6 കാറുകളുടെ വില്‍പ്പന നെക്‌സ ഡീലര്‍ഷിപ്പുകള്‍ വഴിയുമാണ്.

More from DriveSpark

Article Published On: Tuesday, December 10, 2019, 18:39 [IST]
English summary
Maruti raises output after nine months of production cuts. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X