മാറ്റമില്ലാതെ മാരുതി വില്‍പ്പന, ഫെബ്രുവരിയില്‍ വിറ്റത് 1.39 ലക്ഷം കാറുകള്‍

ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി 2019 ഫെബ്രുവരി മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ടു. പോയ മാസത്തില്‍ നിരവധി ഡിസ്‌ക്കൗണ്ട് സ്‌ക്കീമുകളാണ് ഉപഭോക്താക്കള്‍ക്കായി കമ്പനി ഒരുക്കിയിരുന്നത്. എന്നാല്‍ മാരുതി പ്രതീക്ഷിച്ച പോലെ വില്‍പ്പന ഉയര്‍ന്നില്ല എന്നാണ് കണക്കുകള്‍ പറയുന്നത്. തുടര്‍ച്ചയായ എട്ടാം മാസവും വില്‍പ്പനയില്‍ ഏറ്റക്കുറച്ചിലുകള്‍ ഒന്നും നടന്നില്ലെന്ന് കമ്പനി വ്യക്തമാക്കി.

മാറ്റമില്ലാതെ മാരുതി വില്‍പ്പന, ഫെബ്രുവരിയില്‍ വിറ്റത് 1.39 ലക്ഷം കാറുകള്‍

ആള്‍ട്ടോയുടെയും വാഗണ്‍ആറിന്റെയും വില്‍പ്പനയില്‍ 26.7 ശതമാനം കുറവാണ് വന്നിരിക്കുന്നത്. 2018 ഫെബ്രുവരിയില്‍ 33,789 യൂണിറ്റ് വില്‍പ്പന നടന്നപ്പോള്‍ ഇത്തവണ 24,751 യൂണിറ്റ് മാത്രമെ വില്‍ക്കാന്‍ സാധിച്ചുള്ളൂ.

മാറ്റമില്ലാതെ മാരുതി വില്‍പ്പന, ഫെബ്രുവരിയില്‍ വിറ്റത് 1.39 ലക്ഷം കാറുകള്‍

എന്നാല്‍ കോമ്പാക്റ്റ് ശ്രേണിയില്‍ സെലേറിയോ, പുതിയ വാഹണ്‍ആര്‍, ഇഗ്‌നിസ്, സ്വിഫ്റ്റ്, ബലെനോ, ഡിസൈര്‍ എന്നീ മോഡലുകള്‍ 11.4 ശതമാനം വളര്‍ച്ച കൈവരിച്ചു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലെ കണക്ക് പ്രകാരം കോമ്പാക്റ്റ് ശ്രേണിയില്‍ 65,213 യൂണിറ്റാണ് വിറ്റഴിച്ചത്.

Most Read:വഴിയോരത്തെ വര്‍ക്ക്‌ഷോപ്പില്‍ രണ്ട് കോടിയുടെ ഔഡി കാര്‍ പെയിന്റിംഗിന് - ചിത്രങ്ങള്‍ വൈറല്‍

മാറ്റമില്ലാതെ മാരുതി വില്‍പ്പന, ഫെബ്രുവരിയില്‍ വിറ്റത് 1.39 ലക്ഷം കാറുകള്‍

എന്നാല്‍ 2019 ഫെബ്രുവരിയില്‍ ഇത് 72,678 യൂണിറ്റായി വര്‍ധിച്ചു.

സിയാസിന്റെ വില്‍പ്പനയില്‍ 37 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്.

മാറ്റമില്ലാതെ മാരുതി വില്‍പ്പന, ഫെബ്രുവരിയില്‍ വിറ്റത് 1.39 ലക്ഷം കാറുകള്‍

പോയ വര്‍ഷം ഫെബ്രുവരിയില്‍ 4,897 യൂണിറ്റ് വില്‍പ്പനയുണ്ടായിരുന്ന സിയാസിന് ഈ വര്‍ഷം ഫെബ്രുവരിയില്‍ 3,084 യൂണിറ്റ് വില്‍പ്പന മാത്രമെ ഉണ്ടായുള്ളൂ. മാരുതിയുടെ ആകെ പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പനയിലും ഇടിവാണ് സംഭവിച്ചിരിക്കുന്നത്.

മാറ്റമില്ലാതെ മാരുതി വില്‍പ്പന, ഫെബ്രുവരിയില്‍ വിറ്റത് 1.39 ലക്ഷം കാറുകള്‍

2018 -ല്‍ 1,03,899 യൂണിറ്റ് വില്‍പ്പനയുണ്ടായിരുന്ന മാരുതിയുടെ പാസഞ്ചര്‍ വാഹനങ്ങള്‍ 2019 ഫെബ്രുവരിയില്‍ എത്തിനില്‍ക്കുമ്പോള്‍ 1,00,513 യൂണിറ്റായി ചുരുങ്ങി. ഇതേ സമയം മാരുതിയുടെ യൂട്ടിലിറ്റി വാഹനങ്ങള്‍ വില്‍പ്പനയില്‍ മികവ് കാഴ്ചവെച്ചു.

മാറ്റമില്ലാതെ മാരുതി വില്‍പ്പന, ഫെബ്രുവരിയില്‍ വിറ്റത് 1.39 ലക്ഷം കാറുകള്‍

ജിപ്‌സി, എര്‍ട്ടിഗ, എസ് ക്രോസ് എന്നിവയടങ്ങിയ യൂട്ടിലിറ്റി വാഹനങ്ങള്‍ 7.4 ശതമാനത്തിന്റെ വളര്‍ച്ച കൈവരിച്ചു. 21,834 യൂണിറ്റാണ് 2019 ഫെബ്രുവരിയിലെ വില്‍പ്പന. പോയ വര്‍ഷമിത് 20,324 യൂണിറ്റായിരുന്നു. ഒമ്‌നിയും ഈക്കോയും തങ്ങളുടെ സ്ഥാനം ഭദ്രമാക്കി.

Most Read:ഒരുകാലത്ത് കോഹ്‌ലിയുടെ പ്രിയപ്പെട്ട ഔഡി കാര്‍, ഇന്ന് അവസ്ഥ ദയനീയം

മാറ്റമില്ലാതെ മാരുതി വില്‍പ്പന, ഫെബ്രുവരിയില്‍ വിറ്റത് 1.39 ലക്ഷം കാറുകള്‍

12,425 ല്‍ നിന്ന് 14,565 യൂണിറ്റിലേക്ക് വില്‍പ്പന മുന്നേറിയപ്പോള്‍ 17.2 ശതമാനത്തിന്റെ വളര്‍ച്ച ഇവ സ്വന്തമാക്കി. ചെറു വാണിജ്യ വാഹനങ്ങളുടെ വില്‍പ്പനയിലാണ് മാരുതി വന്‍ നേട്ടമുണ്ടാക്കിയത്. 74.8 ശതമാനം വളര്‍ച്ചയാണ് ഈ ശ്രേണിയില്‍ കമ്പനി സ്വന്തമാക്കിയത്.

മാറ്റമില്ലാതെ മാരുതി വില്‍പ്പന, ഫെബ്രുവരിയില്‍ വിറ്റത് 1.39 ലക്ഷം കാറുകള്‍

വില്‍പ്പനയാകട്ടെ 1,252 -ല്‍ നിന്ന് 2,188 യൂണിറ്റിലേക്ക് ഉയര്‍ന്നു. മാരുതിയുടെ മൊത്ത ആഭ്യന്തര വില്‍പ്പനയിലുണ്ടായത് 0.9 ശതമാനം വളര്‍ച്ചയാണ്. എന്നാല്‍ കയറ്റുമതിയില്‍ 19.6 ശതമാനത്തിന്റെ ഇടിവും സംഭവിച്ചിട്ടുണ്ട്.

മാറ്റമില്ലാതെ മാരുതി വില്‍പ്പന, ഫെബ്രുവരിയില്‍ വിറ്റത് 1.39 ലക്ഷം കാറുകള്‍

കഴിഞ്ഞ ഫെബ്രുവരിയിലുണ്ടായിരുന്ന 11,924 യൂണിറ്റ് എന്നത് 2019 ഫെബ്രുവരിയില്‍ എത്തി നില്‍ക്കുമ്പോള്‍ വെറു 9,582 യൂണിറ്റാണ്. പഴയ വാഗണ്‍ആറിനെ മിനി വാഹന ശ്രേണിയിലാണ് മാരുതി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മാറ്റമില്ലാതെ മാരുതി വില്‍പ്പന, ഫെബ്രുവരിയില്‍ വിറ്റത് 1.39 ലക്ഷം കാറുകള്‍

പുത്തന്‍ വാഗണ്‍ആറിനെ കോമ്പാക്റ്റ് ശ്രേണിയിലും. ഇക്കാരണം കൊണ്ട് തന്നെയാവാം കോമ്പാക്റ്റ് ശ്രേണി 11.4 ശതമാനം വളര്‍ച്ച കൈവരിച്ചതും.

Most Read:ക്ലാസിക്ക് ഭാവത്തില്‍ ആഢംബരം നിറഞ്ഞ് മഹീന്ദ്ര ബൊലേറോ ഇന്‍വേഡര്‍

മാറ്റമില്ലാതെ മാരുതി വില്‍പ്പന, ഫെബ്രുവരിയില്‍ വിറ്റത് 1.39 ലക്ഷം കാറുകള്‍

അടുത്തിടെ മാരുതി വിപണിയിലെത്തിച്ച സിയാസ് ഫെയ്‌സ്‌ലിഫ്റ്റ്, പുതു തലമുറ എര്‍ട്ടിഗ, പുതിയ വാഗണ്‍ആര്‍ എന്നിവയൊന്നും തന്നെ വിപണിയില്‍ കാര്യമായ ചലനം സൃഷ്ടിക്കാഞ്ഞതും മാരുതിയ്ക്ക് വിനയായി.

മാറ്റമില്ലാതെ മാരുതി വില്‍പ്പന, ഫെബ്രുവരിയില്‍ വിറ്റത് 1.39 ലക്ഷം കാറുകള്‍

2018 ജൂലൈ മുതല്‍ ഏറ്റക്കുറച്ചിലുകളൊന്നും ഇല്ലാതെ തല്‍സ്ഥിതി തുടരുകയാണ് മാരുതിയുടെ വില്‍പ്പനയില്‍. 2018 ജൂലൈ തൊട്ട് 2019 ഫെബ്രുവരി വരെ 11.27 ലക്ഷം കാറുകളാണ് ആഭ്യന്തര വിപണിയില്‍ മാരുതി വിറ്റഴിച്ചത്.

More from DriveSpark

Article Published On: Friday, March 1, 2019, 16:19 [IST]
English summary
maruti suzuki sold 1.39 lakh vehicles on 2019 february: read in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X