മാരുതി XL6 -ന്റെ ടീസര്‍ വീഡിയോ പുറത്ത്
മാരുതി സുസുക്കി തങ്ങളുടെ പുതിയ പ്രീമിയം എംപിവിയായ XL6 നെ വിപണിയിലെത്തിക്കാന്‍ തയ്യാറായി കഴിഞ്ഞു. പുതിയ ആറ് സീറ്റര്‍ എംപിവിയെ മാരുതി ഈ മാസം 21 ന് വിപണിയിലെത്തിക്കും.

വിപണിയില്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായി XL6 ന്റെ മൂന്ന് പുതിയ ടീസര്‍ വീഡിയോകള്‍ പുറത്തിറക്കി. വീഡിയോയില്‍ വാഹനത്തെക്കുറിച്ചുള്ള പ്രീമിയം സവിശേഷതകളെ വെളിപ്പെടുത്തുന്നു.
ആദ്യ വീഡിയോ മുന്‍വശത്തെ ഗ്രില്ലിന്റെ പുതുക്കിയ ഡിസൈന്‍ വ്യക്തമാക്കുന്നു. കറുത്ത നിറത്തിലുള്ള ഗ്രില്ലാണ് വാഹനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മധ്യഭാഗത്തായി നീളത്തിലുള്ള ഒരു ക്രോമും ഉണ്ട്. ഇത് ഹെഡ്‌ലാമ്പ് ക്ലസ്റ്ററിലെ എല്‍ഇഡി ഡിആര്‍എല്ലുകളുമായി സമന്വയിപ്പിക്കുന്നു.
XL6 ന്റെ ഇന്റീറിയര്‍ വ്യക്തമാക്കുന്ന ടീസറാണ്
രണ്ടാമത്തേത്. പ്രീമിയം ബ്ലാക്ക് നിറത്തിലാണ് അപ്‌ഹോള്‍സ്റ്ററി. കൂടാതെ രണ്ടാം നിരയിലെ സീറ്റുകള്‍ ക്യാപ്റ്റന്‍ സീറ്റുകളാണ്.
മൂന്നാമത്തെ വീഡിയോയില്‍ പരിഷ്‌ക്കരിച്ച ഹെഡ്‌ലാമ്പുകള്‍ പ്രദര്‍ശിപ്പിരിക്കുന്നു. ഇന്റഗ്രേറ്റഡ് എല്‍ഇഡി ഡിആര്‍എല്ലുകളും പ്രൊജക്ടര്‍ ഹെഡ്‌ലാമ്പ് ക്ലസ്റ്ററുകളുമാണ് XL6 ന്റെ പ്രത്യേകത. ഇവയെല്ലാം സ്റ്റാന്‍ഡേര്‍ഡ് എര്‍ട്ടിഗയേക്കാള്‍ പ്രീമിയം ലുക്ക് വാഹനത്തിന് വാഗ്ദാനം ചെയ്യുന്നു.

ഇന്ത്യന്‍ വിപണിയിലെ ജനപ്രിയ എര്‍ട്ടിഗയെ അടിസ്ഥാനമാക്കിയാണ് പുതിയ പ്രീമിയം ക്രോസ്ഓവര്‍ XL6 ന്റെ നിര്‍മ്മാണം. പുതിയ ആറ് സീറ്റര്‍ എംപിവിയെ മാരുതി സുസുക്കിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സ ഷോറൂമുകള്‍ വഴിയായിരിക്കും വില്‍പ്പനക്കെത്തുക.
Most Read:ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായി മഹീന്ദ്രയുടെ ഇലക്ട്രിക്ക് വെരിറ്റോ

മാരുതിയുടെ ബ്രാന്‍ഡിലെ പ്രീമിയം ഉല്‍പ്പനമായതിനാല്‍ എര്‍ട്ടിഗയേക്കാള്‍ വില കൂടുതലായിരിക്കും XL6 ന്. ഏകദേശം ഒന്നു മുതല്‍ രണ്ട് ലക്ഷം രൂപവരെ കൂടുതലായിരിക്കും വാഹനത്തിന്.
Most Read:2019 ജൂലായില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടത്തിയ കാറുകള്‍

ഉടന്‍ വിപണിയിലെത്തുന്നതിനാല്‍ എംപിവിയുടെ ബുക്കിംഗ് ഉടന്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷ. വിപണിയിലെത്തുന്നതു മുതല്‍ വിതരണവും തുടങ്ങാനാണ് കമ്പനിയുടെ ലക്ഷ്യം.
Most Read:ഹോം ഡെലിവറിയുമായി ഹീറോ മോട്ടാര്‍കോര്‍പ്പ്

എര്‍ട്ടിഗയുടെ പുതിയ മോഡലിലുള്ള ബിഎസ്-VI 1.5 ലിറ്റര്‍ K15-സീരീസ് പെട്രോള്‍ എഞ്ചിനാണ് മാരുതി സുസുക്കി XL6 ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് 104 bhp കരുത്തില്‍ 138 Nm torque ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ നാല് സ്പീഡ് torque converter ഓട്ടോമാട്ടിക്ക് ട്രാന്‍സ്മിനുമായി ഇണചേരും.

എര്‍ട്ടിഗയുമായി താരതമ്യം ചെയ്യുമ്പോള്‍ 650 mm നീളവും 40 mm വീതിയും 10 mm ഉയരവും കൂടുതലാണ് പുതിയ ക്രോസ്ഓവര്‍ XL6 ന്. എന്നാല്‍ വീല്‍ബേസും ടേണിംഗ് റേഡിയസും എര്‍ട്ടിഗയുടേതിന് സമാനമാണ്.

പുതിയ ക്രോസോവര്‍ എംപിവി മാരുതി സുസുക്കിയുടെ വില്‍പ്പന വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ. എര്‍ട്ടിഗയുടെ എതിരാളിരളായ മഹീന്ദ്ര മറാസോ, ടൊയോട്ട ഇന്നോവ ക്രിസ്റ്റ എന്നിവയാണ് XL6 ന്റെയും വിപണിയിലെ എതിരാളികള്‍.


Click it and Unblock the Notifications








