2019 ഔഡി A6 അവതരിപ്പിച്ചു- വില 54.20 ലക്ഷം മുതൽ

ജർമ്മൻ വാഹന നിർമ്മാതാക്കളായ ഔഡി തങ്ങളുടെ ആഢംബര സെഡാനായ A6-ന്റെ പരിഷ്ക്കരിച്ച പതിപ്പ് വിപണിയിൽ അവതരിപ്പിച്ചു. 54.20 ലക്ഷം രൂപയാണ് 2019 ഔഡി A6-ന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില. പുതിയ 2019 മോഡലിന് പൂർണ്ണമായും പരിഷ്ക്കരിച്ച സ്റ്റൈലിംഗും വാഹനത്തിന്റെ അകത്തളത്ത് നിരവധി മാറ്റങ്ങളും അധിക സവിശേഷതകളും ലഭിച്ചിട്ടുണ്ട്.

2019 ഔഡി A6 അവതരിപ്പിച്ചു- വില 54.20 ലക്ഷം മുതൽ

നിലവിലുള്ള മോഡലിനേക്കാൾ കൂടുതൽ മൂർച്ചയുള്ളതും സ്പോർട്ടിയുമാണ് 2019 ഔഡി A6 ഇതിൽ പുതിയ ഗ്രിൽ ഉൾപ്പെടുന്നു. ഇരുവശത്തും പുതുക്കിയ എൽഇഡി ഹെഡ്‌ലാമ്പുകളും ഒരു പുതിയ ബോണറ്റും വാഹനത്തിന് ഒരു മസ്ക്കുലർ ലുക്ക് നൽകാൻ സഹായിച്ചു.

2019 ഔഡി A6 അവതരിപ്പിച്ചു- വില 54.20 ലക്ഷം മുതൽ

പരിഷ്ക്കരിച്ച വാഹനത്തിന് ഡ്യുവൽ-ടോൺ അലോയ് വീലുകളും ഉൾപ്പെടുത്തിയിട്ടുണ്ട് കമ്പനി. ഇത് ലോംഗ് വീൽബേസിനൊപ്പം പ്രീമിയം രൂപവും ഭാവവും നൽകുന്നു. A6 സെഡാന്റെ പിൻഭാഗത്ത് എൽഇഡി ടെയിൽ ലാമ്പുകൾ സിംഗിൾ ക്രോം സ്ട്രിപ്പ് ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്നു.

2019 ഔഡി A6 അവതരിപ്പിച്ചു- വില 54.20 ലക്ഷം മുതൽ

പുതിയ എട്ടാം തലമുറ ഔഡി A6-ന് പൂർണ്ണമായും നവീകരിച്ച ക്യാബിനാണ് വാഗ്ദാനം ചെയ്യുന്നത്. പുതിയ മോഡലിന്റെ അകത്തളത്ത് ഇപ്പോൾ ഡ്യുവൽ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സ്‌ക്രീൻ, വിർച്വൽ കോക്ക്പിറ്റ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഫോർ സോൺ ക്ലൈമറ്റ് കൺട്രോൾ, ആംബിയന്റ് ലൈറ്റിംഗ് പാക്കേജ്, പുതിയ MMI ഇൻഫോടെയിൻമെന്റ് ഇന്റർഫേസ്, പനോരമിക് സൺറൂഫ് എന്നിവ ഉൾപ്പെടുന്നു.

2019 ഔഡി A6 അവതരിപ്പിച്ചു- വില 54.20 ലക്ഷം മുതൽ

പുതിയ ഔഡി A6-ലെ സീറ്റുകൾ ഇപ്പോൾ പ്രീമിയം ലെതറിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. പിയാനോ ബ്ലാക്ക് ട്രിംസ്, വുഡ് ഇൻസേർട്ടുകൾ, അലുമിനിയം ആക്സന്റുകൾ എന്നിവയ്ക്കൊപ്പം സെഡാന്റെ പ്രീമിയം അനുഭൂതി വർധിപ്പിക്കുന്നു.

2019 ഔഡി A6 അവതരിപ്പിച്ചു- വില 54.20 ലക്ഷം മുതൽ

പരിഷ്ക്കരിച്ച് വിപണിയിലെത്തിയ വാഹനത്തിന്റെ സുരക്ഷയിലും കമ്പനി വിട്ടുവീഴ്ച ചെയ്യുന്നില്ല. എട്ട് എയർബാഗുകൾ, EBD-യോടുകൂടിയ എബിഎസ്, റിയർ പാർക്കിംഗ് സെൻസറുകൾ, 360 ഡിഗ്രി ക്യാമറ, ഓട്ടോ ഹോൾഡ് ഫംഗ്ഷൻ, ഇലക്ട്രോണിക്ക് സ്ഥിരത കൺട്രോൾ, ക്രൂയിസ് കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ എന്നിവയും പുതിയ മോഡലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Most Read: പസാറ്റിന്റെ ഉത്പാദനം നിർത്തിവെച്ച് ഫോക്‌സ്‌വാഗൺ

2019 ഔഡി A6 അവതരിപ്പിച്ചു- വില 54.20 ലക്ഷം മുതൽ

പുതിയ 2019 ഔഡി A6 ഒരൊറ്റ പെട്രോൾ എഞ്ചിനിൽ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. 2.0 ലിറ്റർ TFSI യൂണിറ്റ് 240 bhp കരുത്തും 370 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഫ്രണ്ട് വീലുകളിലേക്ക് പവർ അയയ്ക്കുന്ന ഏഴ് സ്പീഡ് DSG ഓട്ടോമാറ്റിക്ക് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

Most Read: സാന്‍ട്രോ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പിനെ അവതരിപ്പിച്ച് ഹ്യുണ്ടായി

2019 ഔഡി A6 അവതരിപ്പിച്ചു- വില 54.20 ലക്ഷം മുതൽ

വരാനിരിക്കുന്ന ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി എഞ്ചിൻ പരിഷ്ക്കരിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. 2020 ഏപ്രിൽ ഒന്നിന് പുതിയ മലിനീകരണ നിരധോന ചട്ടം നിലവിൽ വരും. മണിക്കൂറിൽ 250 കിലോമീറ്റർ വേഗത കൈവരിക്കാൻ ഔഡി A6-ന് കഴിയും.

Most Read: കിയ QYI കോംപാക്ട് എസ്‌യുവി അടുത്ത വർഷം ജൂലൈയിൽ വിൽപ്പനക്കെത്തും

2019 ഔഡി A6 അവതരിപ്പിച്ചു- വില 54.20 ലക്ഷം മുതൽ

അതേസമയം 0-100 കിലോമീറ്റർ / മണിക്കൂർ 6.8 സെക്കൻഡിൽ കൈവരിക്കാനും വാഹനത്തിന് സാധിക്കും. നവീകരിച്ച ബിഎസ്-VI എഞ്ചിൻ ഇപ്പോൾ 14.11 കിലോമീറ്റർ / ലിറ്റർ ഇന്ധനക്ഷമത നൽകുമെന്നും ഔഡി അവകാശപ്പെടുന്നു. ഇന്ത്യൻ വിപണിയിൽ മെഴ്‌സിഡീസ് ബെൻസ് ഇ-ക്ലാസ്, ബിഎംഡബ്ല്യു 5 സീരീസ്, ജാഗ്വാർ XF എന്നീ വാഹനങ്ങളാണ് 2019 ഔഡി A6-ന്റെ എതിരാളികൾ.

Most Read Articles

Malayalam
കൂടുതല്‍... #ഔഡി #audi
English summary
2019 Audi A6 Launched In India. Read more Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X