ഹോണ്ട സിറ്റി ബിഎസ്-VI പതിപ്പിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്
ഹോണ്ട കാർസ് ഇന്ത്യയുടെ ജനപ്രിയ പ്രീമിയം സെഡാനായ സിറ്റിയുടെ ബിഎസ്-VI പതിപ്പ് പുറത്തിറക്കാൻ തയ്യാറെടുക്കുകയാണ്. ഇതിന്റെ ഭാഗമായി വാഹനത്തിന്റെ പരീക്ഷണ ഓട്ടം ഇന്ത്യൻ നിരത്തുകളിൽ കമ്പനി നടത്തി.

പുതിയ സെഡാൻ വരാനിരിക്കുന്ന 2020 ഓട്ടോ എക്‌സ്‌പോയിൽ ഹോണ്ട പ്രദർശിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ ഹോണ്ട സിറ്റിക്ക് പുതിയ ഡിസൈൻ, സ്റ്റൈലിംഗ്, മറ്റ് ഇന്റീരിയർ നവീകരണങ്ങൾ എന്നിവ വന്നേക്കും.

പുതുക്കിയ എൽഇഡി ഹെഡ്‌ലാമ്പുകൾ, പുതുക്കിയ ഫ്രണ്ട് ഗ്രിൽ, എൽഇഡി ഡിആർഎൽ, ഫോഗ് ലാമ്പുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ, ഫ്രണ്ട്, റിയർ ബമ്പറുകളിലേക്കുള്ള ചെറിയ റിവിഷനുകൾ എന്നിവയും പുതിയ സിറ്റിക്കുണ്ടാകും.

കൂടാതെ ഹോണ്ട നിരവധി അധിക ഫീച്ചറുകളും ഉപകരണങ്ങളും വാഹനത്തിൽ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ക്യാബിന് കൂടുതൽ പ്രീമിയം അപ്പീൽ നൽകുന്നു. നിലവിൽ വിപണിയിലുള്ള മോഡലിനെ അപേക്ഷിച്ച് പുതിയ ഹോണ്ട സിറ്റിക്ക് വീൽബേസ് കൂടുതലായിരിക്കും. ഇത് മികച്ച ലെഗ് റൂമിലേക്കും ക്യാബിനിലെ മൊത്തത്തിലുള്ള വലിപ്പം കൂടുന്നതിന് സഹായിക്കും.

എബിഎസ് വിത്ത് ഇബിഡി, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, ബ്രേക്ക് അസിസ്റ്റ്, സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ, അതിവേഗ അലേർട്ടുകൾ, മറ്റ് നിരവധി ഉപകരണങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന പുതിയ ഹോണ്ട സിറ്റി ബിഎസ്-VI സുരക്ഷാ സവിശേഷതകൾ മെച്ചപ്പെടുത്തും.

എഞ്ചിൻ ബിഎസ്-VI ലേക്ക് പരിഷ്ക്കരിക്കുന്നുണ്ടെങ്കിലും പുതിയ ഹോണ്ട സിറ്റി 1.5 ലിറ്റർ i-VTEC പെട്രോളും 1.5 ലിറ്റർ i-DTEC ഡീസൽ എഞ്ചിൻ ഓപ്ഷനുകളും തന്നെയായിരിക്കും വാഗ്ദാനം ചെയ്യുക.
Most Read: ഒറിക്സുമായി ചേർന്ന് പുതിയ ലീസിംഗ് സംവിധാനം അവതരിപ്പിച്ച് ഹോണ്ട

നിലവിലെ 1.5 ലിറ്റർ i-VTEC പെട്രോൾ എഞ്ചിൻ 118 bhp 145 Nm torque ഉം ഉത്പാദിപ്പിക്കുമ്പോൾ 1.5 ലിറ്റർ i-DTEC ഡീസൽ എഞ്ചിൻ എഞ്ചിൻ 99 bhp പവറും 200Nm torque ഉം ആണ് വാഗ്ദാനം ചെയ്യുന്നത്. രണ്ട് എഞ്ചിനുകളും സ്റ്റാൻഡേർഡ് ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. പെട്രോളിന് ഓപ്ഷണൽ സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനും ലഭിക്കും.
Most Read: സര്‍വ്വത്ര പിഴ; പുതുക്കിയ മോട്ടോര്‍ വാഹന നിയമങ്ങള്‍ പൊല്ലാപ്പാകുന്നു

ഡീസൽ എഞ്ചിനൊപ്പം ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷൻ വാഗ്ദാനം ചെയ്യുന്നതിനെ ഹോണ്ട പരിഗണിക്കുന്നുണ്ട്. സിറ്റി സെഡാന്റെ ഹൈബ്രിഡ് പതിപ്പിൽ ഉത് ആദ്യഘട്ടത്തിൽ അവതരിപ്പിക്കുമെന്നും പറയപ്പെടുന്നു. 9.72 ലക്ഷം രൂപയാണ് ഹോണ്ട സിറ്റിയുടെ പ്രാരംഭ മോഡലിന്റെ വില. ഏറ്റവും ഉയര്‍ന്ന പതിപ്പ് 14.07 ലക്ഷം രൂപ വിലയും കുറിക്കും (ദില്ലി ഷോറൂം).
Most Read: മഹീന്ദ്രയുടെ കുഞ്ഞന്‍ കാറില്‍ ചുറ്റി ഫ്രാന്‍സിസ് മാര്‍പാപ്പ

പുതിയ സുരക്ഷാ ചട്ടങ്ങള്‍ പ്രകാരം കൂടുതല്‍ ഫീച്ചറുകള്‍ നല്‍കി പരിഷ്ക്കരിച്ച സിറ്റി സെഡാനെ ഹോണ്ട ജൂണിൽ വിപണിയിലെത്തിച്ചിരുന്നു. പുതിയ ഹോണ്ട സിറ്റിക്ക് ഇന്ത്യൻ വിപണിയിൽ മാരുതി സുസുക്കി സിയാസ്, ഹ്യുണ്ടായി വെർണ, സ്കോഡ റാപ്പിഡ് എന്നിവയാണ് എതിരാളികൾ.
Source:Team bhp


Click it and Unblock the Notifications








