ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് സിട്രണ്‍; പ്യൂഷോ 208 പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്
ഇന്ത്യന്‍ വാഹനവിപണിയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ സിട്രണ്‍. C5 എയര്‍ക്രോസ് എസ്‌യുവിയാണ് ഇന്ത്യയിലെത്തുന്ന ആദ്യ സിട്രണ്‍ കാര്‍. ഏകദേശം 30 ലക്ഷം രൂപ വരെയാകും കാറിന്റെ വില.

പരീക്ഷണ ഓട്ടം നടത്തുന്ന കാറിന്റെ ചിത്രങ്ങള്‍ അടുത്തിടെ പുറത്തുവരുകയും ചെയ്തിരുന്നു. വില കൂടുതല്‍ ആയതുകൊണ്ട് തന്നെ വില കുറഞ്ഞ ഒരു മോഡലിനെയും ഇന്ത്യയില്‍ ഉടന്‍ തന്നെ പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു.

ഹാച്ച്ബാക്ക് ശ്രേണിയിലേക്കാകും വാഹനം എത്തുക. പരീക്ഷണ ഓട്ടം നടത്തുന്ന പ്യൂഷോ 208 എന്ന മോഡലിന്റെ ചിത്രങ്ങള്‍ പുറത്തുവരുകയും ചെയ്തു. ചെന്നൈയില്‍ പരീക്ഷണ ഓട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. PSA മോട്ടോര്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിലാണ് പ്യൂഷോ 208 ഹാച്ച്ബാക്കുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ പ്യൂഷോ 208 മോഡലിന്റെ രണ്ടാം തലമുറയെ അന്തരാഷ്ട്ര വിപണിയില്‍ കമ്പനി അവതരിപ്പിച്ചിരുന്നു. ഒന്നാം തലമുറ മോഡല്‍ പെട്രോള്‍, ഡീസല്‍ വകഭേദങ്ങളില്‍ വാഹനം വിപണിയില്‍ ലഭ്യമാണ്.

68 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍ VTi, 82 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ VTi പെട്രോള്‍ എഞ്ചിനും, 67 bhp കരുത്ത് നല്‍കുന്ന 1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിനുമാണ് വാഹനത്തിന്റെ കരുത്ത്.

എന്നാല്‍ രണ്ടാം തലമുറയിലേക്ക് വരുമ്പോള്‍ ഇതിനെ കൂടുതല്‍ മികച്ചതാക്കി തീര്‍ത്തു കമ്പനി. 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 108 bhp കരുത്തും, 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 91 bhp കരുത്തുമാണ് നല്‍കുന്നത്. എന്നാല്‍ ഇന്ത്യന്‍ വിപണിയിലേക്ക് എത്തുമ്പോള്‍ ഈ എഞ്ചിനുകള്‍ ആകാന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പുതിയ ബിഎസ് VI നിലവാരത്തിലുള്ള എഞ്ചിനുകളാകും വാഹനത്തിന് കരുത്തേകുക. എന്നാല്‍ വാഹനത്തെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. സിട്രണ്‍ ഇന്ത്യയിലെത്തിക്കുന്ന ആദ്യ വാഹനം 2020 സെപ്റ്റംബറില്‍ അവതരിപ്പിക്കുമെന്ന് സിട്രോണ്‍ ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റ് റോളണ്ട് ബൗചറ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
Most Read: അഞ്ച് മാസത്തെ കാത്തിരിപ്പ്; ഹെക്ടര്‍ സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് രചന നാരായണ്‍കുട്ടി

ഇതിന് പിന്നാലെ പരീക്ഷണ ഓട്ടം നടത്തുന്ന C5 എയര്‍ക്രോസിന്റെ ചിത്രങ്ങള്‍ പുറത്തുവരുകയും ചെയ്തിരുന്നു. നാല് വാഹനങ്ങളാണ് പരീക്ഷണ ഓട്ടം നടത്തിയത്. ആദ്യ കാഴ്ചയില്‍ തന്നെ സ്പോര്‍ട്ടി ഭാവമുള്ള വാഹനമാണ് C5 എയര്‍ക്രോസ്.
Most Read: ട്രൈബറിന്റെ വില വര്‍ധിപ്പിച്ച് റെനോ

രണ്ട് തട്ടുകളായുള്ള ഗ്രില്ലില്‍ രണ്ട് നിരകളായി നല്‍കിയിട്ടുള്ള എല്‍ഇഡി ഹെഡ്ലാമ്പ്, ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, ഉയര്‍ന്ന ബോണറ്റ്, ഫ്ലോട്ടിങ് റൂഫ് എന്നിവയാണ് സവിശേഷതകള്‍. ആഢംബര വാഹനങ്ങള്‍ക്ക് സമാനമായ അകത്തളമാണ് വാഹനത്തിന്റേത് എന്നാണ് റിപ്പോര്‍ട്ട്.
Most Read: പുതിയ ഓറ സെഡാന്റെ അവസാനഘട്ട പരീക്ഷണവുമായി ഹ്യുണ്ടായി

1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമായിരിക്കും വാഹനത്തില്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ട്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ആയിരിക്കും ഗിയര്‍ബോക്സ്.

വാഹനത്തിന്റെ സുരക്ഷ ശക്തമാക്കുന്നതിനായി 360 ഡിഗ്രി ക്യാമറ, റിവേഴ്സ് ക്യാമറ, ഇലക്ട്രിക്ക് പാര്‍ക്കിങ് ബ്രേക്ക്, കീലെസ് എന്‍ട്രി ആന്‍ഡ് സ്റ്റാര്‍ട്ട്, ഹില്‍ അസിസ്റ്റ്, സ്റ്റെബിലിറ്റി കണ്‍ട്രോള്‍, പാര്‍ക്ക് അസിസ്റ്റന്‍സ് എന്നിവയും ഇടം പിടിച്ചേക്കും.

ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ സവിശേഷതകള്‍ക്കൊപ്പമാണ് C5 എയര്‍ക്രോസ് അവതരിക്കുക. C5 മാത്രമല്ല, ഇനി വരാനിരിക്കുന്ന സിട്രണ്‍ കാറുകള്‍ മുഴുവന്‍ ഇന്ത്യന്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും നിറവേറ്റും. 24X7 സമയം സിട്രണ്‍ ഡീലര്‍ഷിപ്പുകളുമായി ഡിജിറ്റല്‍ കണക്ടിവിറ്റി ഉറപ്പുവരുത്താന്‍ വിവിധ സംവിധാനങ്ങള്‍ വാഹനങ്ങളിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Source: Rushlane


Click it and Unblock the Notifications








