പുതിയ ഓറ സെഡാന്റെ അവസാനഘട്ട പരീക്ഷണവുമായി ഹ്യുണ്ടായി

വെന്യു, കോന, ഗ്രാൻഡ് i10 നിയോസ് തുടങ്ങിയ മോഡലുകളുടെ വിജയകരമായ അവതരണത്തിനു ശേഷം രാജ്യത്തെ രണ്ടാമത്തെ വലിയ കാർ നിർമ്മാതാക്കളായ ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ലിമിറ്റഡ് ഡിസംബർ 19-ന് പുതിയ മോഡൽ കൂടി പുറത്തിറക്കാൻ ഒരുങ്ങുകയാണ്.

പുതിയ ഓറ സെഡാന്റെ അവസാനഘട്ട പരീക്ഷണവുമായി ഹ്യുണ്ടായി

ഗ്രാൻഡ് i10 നിയോസിനെ അടിസ്ഥാനമാക്കിയുള്ള കോംപാക്ട് സെഡാൻ മോഡലാണ് കമ്പനി വിപണിയിൽ എത്തിക്കുന്നത്. ഓറ എന്ന് പേരിട്ടിരിക്കുന്ന വാഹനം നിലവിലെ എക്സെന്റിന്റെ പിൻഗാമിയായാണ് സ്ഥാനം പിടിക്കുക.

പുതിയ ഓറ സെഡാന്റെ അവസാനഘട്ട പരീക്ഷണവുമായി ഹ്യുണ്ടായി

ഗ്രാൻഡ് i10 നിയോസ് ഹാച്ച്ബാക്കിന്റെ അതേ പ്ലാറ്റ്ഫോമും രൂപകൽപ്പനയും നിലനിർത്തിയാകും പുതിയ ഓറ സെഡാൻ വിപണിയിൽ എത്തുക. അതായത് ബാഹ്യ ബോഡി പാനലുകൾ, ഇന്റീരിയർ ബിറ്റുകൾ എന്നിവ നിയോസ് ഹാച്ച്ബാക്കിന് സമാനമായിരിക്കും. എങ്കിലും നിലവിലെ മോഡലുമായി താരതമ്യം ചെയ്യുമ്പോൾ ഹ്യുണ്ടായിയുടെ പുതിയ കോം‌പാക്ട് സെഡാൻ അടിമുടി മാറ്റങ്ങളോടെയാകും വിപണിയിലെത്തുക.

പുതിയ ഓറ സെഡാന്റെ അവസാനഘട്ട പരീക്ഷണവുമായി ഹ്യുണ്ടായി

ഹാച്ച്ബാക്ക് പതിപ്പിനേക്കാൾ കൂടുതൽ പ്രീമിയം ലുക്ക് നൽകുന്നതിന് സൂക്ഷ്മമായ മാറ്റങ്ങൾ വരുത്തും. ഹ്യുണ്ടായിയുടെ കാസ്കേഡിംഗ് ഗ്രില്ലിനൊപ്പം പുതിയ ബമ്പറും പരിഷ്ക്കരിച്ച ഹെഡ്‌ലാമ്പുകളും വാഹനത്തിൽ സംയോജിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പുതിയ ഓറ സെഡാന്റെ അവസാനഘട്ട പരീക്ഷണവുമായി ഹ്യുണ്ടായി

കൂടാതെ എതിരാളി മോഡലുകളിൽ കാണുന്ന ലളിതമായ സ്ലേറ്റുകൾക്ക് പകരം ഹണികോമ്പ് ഉൾപ്പെടുത്തലുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വശങ്ങളിലും ഹാച്ച്ബാക്കിന്റെ നിരവധി പാനലുകൾ ഓറ സെഡാൻ പങ്കിടും. എന്നാൽ അലോയ് വീലുകൾ പുതിയതായിരിക്കും. ഇവയൊക്കെ വാഹനത്തെ കൂടുതൽ പ്രീമിയമാക്കാൻ സഹായിക്കും.

പിന്നിൽ വലിയ റാപ്എറൗണ്ട്‌ ടെയിൽ ലാമ്പുകളുമായാണ് ഓറ സെഡാൻ വരുന്നത്. എൽഇഡി ഘടകങ്ങൾ ബൂട്ട് ലിഡിലേക്ക് വ്യാപിക്കും. എലാൻട്ര ഫെയ്‌സ്‌ലിഫ്റ്റ് പോലെ പുതിയ ഹ്യുണ്ടായി സെഡാനുകളുടെ സ്റ്റൈലിംഗ് ദിശ പുതിയ മോഡലും പിന്തുടർന്നാൽ ബൂട്ട് ലിഡിന് പകരം റിയർ ബമ്പറിൽ നമ്പർ പ്ലേറ്റ് ഇടംപിടിക്കും.

പുതിയ ഓറ സെഡാന്റെ അവസാനഘട്ട പരീക്ഷണവുമായി ഹ്യുണ്ടായി

ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയിലൂടെ സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയെ പിന്തുണയ്‌ക്കുന്ന 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സംവിധാനമായിരിക്കും ഇന്റീരിയറിലെ പ്രത്യേകത. കൂടാതെ ഉയർന്ന പതിപ്പുകളിൽ വയർലെസ് സ്മാർട്ട്‌ഫോൺ ചാർജിംഗ് ഹബ് പോലുള്ള സവിശേഷതകളും വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read: സെഡാൻ, ഹാച്ച്ബാക്ക് മോഡലുകൾക്ക് ഒരു ലക്ഷം രൂപ വരെ ആനുകൂല്യങ്ങളുമായി ടാറ്റ

പുതിയ ഓറ സെഡാന്റെ അവസാനഘട്ട പരീക്ഷണവുമായി ഹ്യുണ്ടായി

മാരുതി ഡിസയറിന് നേരിട്ട് എതിരാളിയാകുന്ന ഹ്യുണ്ടായി ഓറ കോംപാക്ട് സെഡാന് ബ്ലൂലിങ്ക് കണക്റ്റിവിറ്റി ഫീച്ചറും ലഭ്യമാകാൻ സാധ്യതയുണ്ട്. ഇത് കോംപാക്ട് സെഡാനായ വെന്യുവിലാണ് കമ്പനി ആദ്യമായി അവതരിപ്പിച്ചത്.

Most Read: സെല്‍റ്റോസും ഹെക്ടറുമല്ല; 2019 -ല്‍ ഗൂഗിളില്‍ ഏറ്റവും കൂടതല്‍ തെരഞ്ഞത് മറ്റൊരു മോഡല്‍

പുതിയ ഓറ സെഡാന്റെ അവസാനഘട്ട പരീക്ഷണവുമായി ഹ്യുണ്ടായി

2020 ഹ്യുണ്ടായി ഓറയിൽ മൂന്ന് ബി‌എസ്‌-VI കംപ്ലയിന്റ് എഞ്ചിൻ ഓപ്ഷനുകൾ ലഭ്യമാകുമെന്ന് കമ്പനി നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. എൻട്രി ലെവൽ മോട്ടോർ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ യൂണിറ്റായിരിക്കും.

Most Read: ഡിസംബര്‍ ഡിലൈറ്റ്; മോഡലുകള്‍ക്ക് വന്‍ ഓഫറുകള്‍ നല്‍കി ഹ്യുണ്ടായി

പുതിയ ഓറ സെഡാന്റെ അവസാനഘട്ട പരീക്ഷണവുമായി ഹ്യുണ്ടായി

കൂടാതെ ഡീസൽ 1.2 ലിറ്റർ പതിപ്പും സെഡാനിൽ വാഗ്ദാനം ചെയ്യുമ്പോൾ വെന്യുവിന് കരുത്തേകുന്ന 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിന്റെ റീ-ട്യൂൺ ചെയ്ത പതിപ്പും വാഹനത്തിൽ ലഭ്യമാകും എന്നതാണ് ശ്രദ്ധേയമായ കാര്യം.

Source: Lemon Green Studios/YouTube

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
2020 Hyundai Aura Spotted Testing Ahead Of launch. Read more Malayalam
Story first published: Monday, December 16, 2019, 16:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X