ട്രൈബറിന്റെ വില വര്‍ധിപ്പിച്ച് റെനോ

പുതുവര്‍ഷത്തോടെ വാഹനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കുമെന്ന് നിര്‍മ്മാതാക്കള്‍ എല്ലാവരും തന്നെ വ്യക്തമാക്കി കഴിഞ്ഞു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ ട്രൈബറിന്റെ വില വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ട്രൈബറിന്റെ വില വര്‍ധിപ്പിച്ച് റെനോ

10,000 രൂപ വീതമാണ് ട്രൈബറിന്റെ ഓരോ വകഭേദങ്ങളിലും കമ്പനി വില വര്‍ധിപ്പിച്ചിരിക്കുന്നത്. എംപിവി നിരയില്‍ ഏറ്റവും വില കുറഞ്ഞ മോഡലാണ് ട്രൈബര്‍. RXE, RXL, RXT, RXZ എന്നിങ്ങനെ നാല് വകഭേദങ്ങളിലാണ് വാഹനം വിപണിയില്‍ എത്തിയിരിക്കുന്നത്.

Variants New Price

Old Price

RXE Rs 4.95 Lakh Rs 4.95 Lakh
RXL Rs 5.59 Lakh Rs 5.49 Lakh
RXT Rs 6.09 Lakh Rs 5.99 Lakh
RXZ Rs 6.63 Lakh Rs 6.53 Lakh
ട്രൈബറിന്റെ വില വര്‍ധിപ്പിച്ച് റെനോ

ഇതില്‍ പ്രാരംഭ പതിപ്പിന്റെ വിലയില്‍ മാറ്റം ഒന്നും തന്നെ വരുത്തിയിട്ടില്ല. 4.95 ലക്ഷം ആയി തന്നെ തുടരും. എന്നാല്‍ ബാക്കി മൂന്ന് പതിപ്പുകളുടെയും വിലയില്‍ 10,000 രൂപയുടെ വര്‍ധനവ് കമ്പനി വരുത്തിയിട്ടുണ്ട്. ലോഡ്ജിക്ക് ശേഷം റെനോ ഇന്ത്യയിലെത്തിക്കുന്ന രണ്ടാമത്തെ എംപിവിയാണ് ട്രൈബര്‍.

ട്രൈബറിന്റെ വില വര്‍ധിപ്പിച്ച് റെനോ

അടുത്തിടെ ഉയര്‍ന്ന പതിപ്പായ RXZ -ല്‍ കമ്പനി ചെറിയ പരിഷ്‌കരണങ്ങള്‍ നടത്തിയിരുന്നു. 14 ഇഞ്ച് വീലുകള്‍ക്ക് പകരം 15 ഇഞ്ച് വീലുകളാണ് ഇനി മുതല്‍ വാഹനത്തിന് നല്‍കുക എന്ന് കമ്പനി അറിയിച്ചിരുന്നു. വിപണിയിലെ മാന്ദ്യത്തിന് ഇടയിലും റെനോയ്ക്ക് ഇന്ത്യയില്‍ മികച്ച് വില്‍പ്പന നേടിക്കൊടുത്ത മോഡലാണ് ട്രൈബര്‍.

ട്രൈബറിന്റെ വില വര്‍ധിപ്പിച്ച് റെനോ

വിപണിയില്‍ എത്തി രണ്ട് മാസം പിന്നിട്ടപ്പോള്‍ 10,000 യൂണിറ്റിന്റെ വില്‍പ്പനയാണ് വാഹനത്തിന് ലഭിച്ചത്. നാല് മീറ്റര്‍ താഴെ വലുപ്പത്തില്‍ ഏഴ് പേര്‍ക്ക് വരെ യാത്ര ചെയ്യാനാകുമെന്നതാണ് ട്രൈബറിന്റെ പ്രധാന സവിശേഷത. പെട്രോള്‍ എന്‍ജിനില്‍ മാത്രമാണ് ട്രൈബര്‍ പുറത്തിറങ്ങുന്നത്.

ട്രൈബറിന്റെ വില വര്‍ധിപ്പിച്ച് റെനോ

1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിന്റെ കരുത്ത്. 6250 rpm -ല്‍ 72 bhp പവറും 3500 rpm -ല്‍ 96 Nm torque ഉം ഈ എന്‍ജിന്‍ സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്സ്.

ട്രൈബറിന്റെ വില വര്‍ധിപ്പിച്ച് റെനോ

എഎംടി പതിപ്പിനെ ഉടന്‍ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. മോഡേണ്‍ അള്‍ട്രാ മോഡുലര്‍ രൂപമാണ് ട്രൈബറിനുള്ളത്. ഡ്യുവല്‍ ടോണ്‍ ബംബര്‍, മുന്നിലെ ട്രിപ്പില്‍ എഡ്ജ് ക്രോം ഗ്രില്‍, അതിന് നടുവിലെ വലിയ ലോഗോ, പ്രൊജക്ട്‌ഹെഡ്ലാമ്പ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍ എന്നിവ മുന്‍ഭാഗത്തെ സവിശേഷതകളാണ്.

Most Read: കഴുത വണ്ടി; ഉടമയുടെ പ്രതിഷേധത്തിന് പ്രതികരണവുമായി എംജി

ട്രൈബറിന്റെ വില വര്‍ധിപ്പിച്ച് റെനോ

കൂടുതല്‍ സ്‌പോര്‍ട്ടി ഭാവം തരുന്നതിനായി റൂഫ് റെയിലുകളും, ബോഡി ക്ലാഡിങും, സ്‌കിഡ് പ്ലേറ്റുകളും വാഹനത്തില്‍ നല്‍കിയിട്ടുണ്ട്. ഡ്യുവല്‍ ടോണ്‍ അഞ്ച് സ്‌പോക്ക് അലോയി വീലുകളാണ് വാഹനത്തില്‍ നല്‍കിയിരിക്കുന്നത്.

Most Read: ഷോറൂമിന്റെ ഒന്നാം നിലയിൽ നിന്നും നിലം പതിച്ച് കിയ സെൽറ്റോസ്; വീഡിയോ

ട്രൈബറിന്റെ വില വര്‍ധിപ്പിച്ച് റെനോ

പൂര്‍ണമായും ഡ്യുവല്‍ ടോണ്‍ നിറത്തിലാണ് അകത്തളം ഡിസൈന്‍. ആവശ്യത്തിന് ചെറു സ്റ്റോറേജ് സ്‌പേസുകള്‍, പുതിയ എട്ട് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആവശ്യത്തിന് സ്ഥലസൗകര്യം എന്നിവ അകത്തളത്തിലെ സവിശേഷതകളാണ്.

Most Read: സെല്‍റ്റോസും ഹെക്ടറുമല്ല; 2019 -ല്‍ ഗൂഗിളില്‍ ഏറ്റവും കൂടതല്‍ തെരഞ്ഞത് മറ്റൊരു മോഡല്‍

ട്രൈബറിന്റെ വില വര്‍ധിപ്പിച്ച് റെനോ

യാത്രക്കാരുടെ സുരക്ഷ ഉറുപ്പുവരുത്താന്‍ നാല് എയര്‍ബാഗ്, എബിഎസ്, ഇബിഡി, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, റിവേഴ്‌സ് ക്യാമറ, സ്പീഡ് അലര്‍ട്ട്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, എല്ലാ നിരയിലും ത്രീ പോയന്റ് സീറ്റ്‌ബെല്‍റ്റ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ ട്രൈബറില്‍ നല്‍കിയിട്ടുണ്ട്. റെനോ നിരയില്‍ ക്വിഡിനും ലോഡ്ജിക്കും ഇടയിലാണ് ട്രൈബറിന്റെ സ്ഥാനം.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault Triber prices hiked: Here’s how much more you need to pay!. Read more in Malayalam.
Story first published: Tuesday, December 17, 2019, 11:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X