ക്വിഡ് ഇലക്ട്രിക്ക് പതിപ്പ് ചൈനയില്‍ അവതരിപ്പിച്ച് റെനോ

ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ റെനോയുടെ ജനപ്രിയ മോഡലായ ക്വിഡിന്റെ ഇലക്ട്രിക്ക് പതിപ്പ് ചൈനയില്‍ അവതരിപ്പിച്ചു. സിറ്റി K-ZE എന്ന പേരിലാണ് ചൈനയില്‍ മോഡല്‍ അവതരിപ്പിച്ചിരിക്കുന്നത്. 61,800 യുവാനാണ് ക്വിഡിന്റെ ബേസ് വേരിയന്റിന്റെ ചൈനയിലെ വില.

ക്വിഡ് ഇലക്ട്രിക്ക് പതിപ്പ് ചൈനയില്‍ അവതരിപ്പിച്ച് റെനോ

ഇന്ത്യയില്‍ ഏകദേശം 6.22 ലക്ഷം രൂപ. ഒറ്റ ചാര്‍ജില്‍ 271 കിലോ മീറ്റര്‍ വരെ സഞ്ചരിക്കാന്‍ വാഹനത്തിന് സാധിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. 2022 -ഓടെ K-ZE മോഡലിനെ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ക്വിഡ് ഇലക്ട്രിക്ക് പതിപ്പ് ചൈനയില്‍ അവതരിപ്പിച്ച് റെനോ

26.8kWh ലിഥിയം അയണ്‍ ബാറ്ററിയാണ് K-ZE -യുടെ കരുത്ത്. 43.3 bhp കരുത്തും 125 Nm torque ഉം ആണ് ഈ ഇലക്ട്രിക്ക് ബാറ്ററിയുടെ ഉത്പാദിപ്പിക്കുന്നത്. ക്വിഡ് നിര്‍മ്മിച്ച പ്ലാറ്റ് ഫോമില്‍ തന്നെയാവും K-ZE -യും വിപണിയില്‍ എത്തുക.

ക്വിഡ് ഇലക്ട്രിക്ക് പതിപ്പ് ചൈനയില്‍ അവതരിപ്പിച്ച് റെനോ

എസി, ഡിസി അതിവേഗ ചാര്‍ജിങ്ങുകളും ബാറ്ററി പിന്തുണക്കും. 6.6kWh എസി ചാര്‍ജര്‍ ഉപയോഗിച്ച് നാല് മണിക്കൂര്‍ കൊണ്ട് ബാറ്ററി പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യാം. ഡിസി ചാര്‍ജറില്‍ 30 ശതമാനത്തില്‍ 60 ശതമാനത്തിലേക്ക് എത്താന്‍ കേവലം അരണിക്കൂര്‍ മതിയാകുമെന്നാണ് റിപ്പോര്‍ട്ട്.

ക്വിഡ് ഇലക്ട്രിക്ക് പതിപ്പ് ചൈനയില്‍ അവതരിപ്പിച്ച് റെനോ

റഗുലര്‍ പതിപ്പില്‍ നിന്നും അധികം മാറ്റങ്ങള്‍ ഒന്നും തന്നെ കമ്പനി ഇലക്ട്രിക്ക് പതിപ്പില്‍ വരുത്തിയിട്ടില്ല. ഇന്ത്യന്‍ അവതരിപ്പിക്കാന്‍ പോകുന്ന ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റ അതേ ഡിസൈന്‍ ശൈലി തന്നെയാണ് ഇലക്ട്രിക്ക് പതിപ്പിനും ലഭിച്ചിരിക്കുന്നത്.

ക്വിഡ് ഇലക്ട്രിക്ക് പതിപ്പ് ചൈനയില്‍ അവതരിപ്പിച്ച് റെനോ

രൂപത്തില്‍ റെഗുലര്‍ ക്വിഡുമായി സാമ്യമുണ്ടെങ്കിലും മുന്‍വശത്ത് കാര്യമായ മാറ്റം കമ്പനി വരുത്തിയിട്ടുണ്ട്. വളരെ നേര്‍ത്ത എല്‍ഇഡി ഹെഡ്ലാമ്പ്, ഡേടൈം റണ്ണിങ് ലാമ്പുകള്‍, സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് മുന്‍വശത്തെ പുതുമളാണ്. ഗ്രില്ലിലും വി ഷേപ്പഡ് ക്രോമിയം ലൈനുകള്‍ നല്‍കിയിരിക്കുന്നത് കാണാം.

ക്വിഡ് ഇലക്ട്രിക്ക് പതിപ്പ് ചൈനയില്‍ അവതരിപ്പിച്ച് റെനോ

8 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, 4G വൈഫൈ കണക്ടിവിറ്റി, ഓണ്‍ലൈന്‍ മ്യൂസിക് എന്നിവ പുതിയ കാറിന്റെ പ്രത്യേകതകളാണ്. കുറഞ്ഞ വിലയില്‍ ചൈനയില്‍ അവതരിപ്പിച്ച് കാര്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുമ്പോഴും ചലങ്ങള്‍ സൃഷ്ടിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

Most Read: മൈലേജ് ലഭിക്കുന്നില്ല; കമ്പനിക്കെതിരെ കേസുകൊടുത്ത് വാഹന ഉടമ

ക്വിഡ് ഇലക്ട്രിക്ക് പതിപ്പ് ചൈനയില്‍ അവതരിപ്പിച്ച് റെനോ

ചൈനയിലെ ഡോങ്ഫെങ് മോട്ടോഴ്സുമായി ചേര്‍ന്നാണ് ഇലക്ട്രിക്ക് ക്വിഡിനെ വികസിപ്പിച്ചിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു. 2018 പാരീസ് ഓട്ടോഷോയിലാണ് ക്വിഡിന്റെ ഇലക്ട്രിക്ക് K-ZE കണ്‍സെപ്റ്റ് ആദ്യമായി പ്രദര്‍ശനത്തിനെത്തിയത്.

Most Read: ലെക്‌സസിന്റെ ആഡംബര വാഹനം സ്വന്തമാക്കി സൗബിന്‍

ക്വിഡ് ഇലക്ട്രിക്ക് പതിപ്പ് ചൈനയില്‍ അവതരിപ്പിച്ച് റെനോ

ഇന്ത്യന്‍ നിരത്തില്‍ ഏറെ ശ്രദ്ധനേടിയ ചെറുകാറാണ് ക്വിഡ്. രണ്ട് എന്‍ജിന്‍ ഓപ്ഷനിലും ഓട്ടോമാറ്റിക്, മാനുവല്‍ ഗിയര്‍ബോക്‌സിലും ക്വിഡ് വിപണിയില്‍ എത്തുന്നുണ്ട്. ഉടന്‍ തന്നെ ക്വിഡിന്റെ ഫെയ്സ്ലിഫ്റ്റ് പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് റെനോ.

Most Read: വാഹനത്തിന്റെ രേഖകള്‍ എടുക്കാന്‍ മറന്നോ? 100 രൂപ പിഴയടച്ചിട്ട് തൽക്കാലം രക്ഷപെടാം

ക്വിഡ് ഇലക്ട്രിക്ക് പതിപ്പ് ചൈനയില്‍ അവതരിപ്പിച്ച് റെനോ

നിലവില്‍ വാഹന വിപണിയില്‍ നേരിട്ടുകൊണ്ടിരിക്കുന്ന മാന്ദ്യത്തെ മറികടക്കുകയാണ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിക്കുന്നതിലൂടെ കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്. വിപണിയിലെ മാന്ദ്യം റെനോയുടെ വില്‍പ്പനയെ ഗണ്യമായി ബാധിച്ചു. അടുത്തിടെ ഡസ്റ്ററിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെയും കമ്പനി അവതരിപ്പിച്ചിരുന്നു.

ക്വിഡ് ഇലക്ട്രിക്ക് പതിപ്പ് ചൈനയില്‍ അവതരിപ്പിച്ച് റെനോ

2014 -ല്‍ ക്വിഡിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചതു മുതല്‍ റെനോയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാറാണ്. മാരുതി വാഗണ്‍ആര്‍, മാരുതി ആള്‍ട്ടോ, ഹ്യുണ്ടായി സാന്‍ട്രോ, ടാറ്റ ടിയാഗൊ എന്നിവരാണ് ക്വിഡിന്റെ നിരത്തിലെ എതിരാളികള്‍.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault Kwid Electric Launched In China- India Launch Details. Read more in Malayalam.
Story first published: Saturday, September 14, 2019, 10:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X