Just In
- 31 min ago
Oki 100 ഇലക്ട്രിക് മോട്ടോർസൈക്കിൾ ഉടൻ വിപണിയിലെത്തും; ടീസർ പുറത്തുവിട്ട് ഒഖിനാവ
- 55 min ago
16,000 രൂപ വരെ ഓഫർ, എക്സ്പൾസിന് കിടിലൻ ആനുകൂല്യങ്ങളുമായി ഹീറോ
- 2 hrs ago
ആര്‍ട്ടിയോണും ഇന്ത്യയിലേക്ക്; പദ്ധതികള്‍ വെളിപ്പെടുത്തി ഫോക്സ്വാഗണ്
- 3 hrs ago
പരീക്ഷണയോട്ടം ആരംഭിച്ച് ബജാജ് പള്‍സര്‍ NS250; അവതരണം ഈ വര്‍ഷം തന്നെ
Don't Miss
- Finance
ഇന്ത്യ വളര്‍ച്ചയുടെ പാതയില്‍; മൂന്നാം പാദം ജിഡിപി 0.4%
- Movies
മകള്‍ക്ക് വേണ്ടി ആ ശീലം ഉപേക്ഷിച്ചു; പ്രസവസമയത്തെ സന്തോഷം കണ്ടത് ഭര്‍ത്താവിന്റെ മുഖത്തെന്ന് നടി ശിവദ
- News
കോവിഡ് മഹാമാരി; കേരളത്തില്‍ പോളിങ് ബൂത്തുകള്‍ വര്‍ധിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്
- Sports
IND vs ENG: ഷൂ ശരിയെങ്കില്‍ വരണ്ട പിച്ചിലും കസറാം! നിര്‍ണായക ഉപദേശവുമായി അസ്ഹര്‍
- Lifestyle
രാശിചിഹ്നം പറയും നിങ്ങളുടെ ഹോബികള്‍
- Travel
ഹരിദ്വാര്‍ കുംഭമേള ഏപ്രിലില്‍, അറിയാം പ്രധാന തിയതികളും ചടങ്ങുകളും
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
രണ്ടാം തലമുറ മെർസിഡീസ് GLA എസ്‌യുവിയെ ഡിസംബർ 11-ന് അവതരിപ്പിക്കും
ജർമ്മൻ ആഢംബര കാർ നിർമ്മാതാക്കളായ മെർസിഡീസ് ബെൻസിന്റെ ആദ്യ തലമുറ GLA എസ്‌യുവിയെ പരിഷ്ക്കരിച്ച് വിപണിയിലെത്തിക്കും.

മെർസിഡീസിന്റെ എൻട്രി ലെവൽ എസ്‌യുവിയുടെ രണ്ടാം തലമുറ മോഡലിനെ ഡിസംബർ 11-ന് കമ്പനി ആഗോളതലത്തിൽ അവതരിപ്പിക്കും. ബെൻസിന്റെ മറ്റ് കോംപാക്ട് മോഡലുകളായ പുതിയ എ-ക്ലാസ്, CLA, GLB എസ്‌യുവി എന്നീ മോഡലുകളെപ്പോലെ പുതിയ MFA-II പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും എൻട്രി ലെവൽ എസ്‌യുവിയായ GLA-യും വിപണിയിലെത്തുക.

എന്നാൽ GLA-ക്കായി കൂടുതൽ ക്രോസ്ഓവർ പ്രചോദിത രൂപത്തിലേക്ക് മെർസിഡീസ് ബെൻസ് പോകുന്നു. നിലവിലെ മോഡലിന്റെ ഒഴുകുന്ന രൂപത്തേക്കാൾ കൂടുതൽ നേരായ രൂപകൽപ്പനയാണ് മോഡലിന് നൽകിയിരിക്കുന്നത്. അതായത് രണ്ടാം തലുമറ മോഡൽ നിലവിലെ മോഡലിനേക്കാൾ 100 മില്ലീമീറ്റർ ഉയരമുള്ളതാകുമെന്നാണ് അർത്ഥമാക്കുന്നത്.

രണ്ടാം തലമുറ GLA-യുടെ നീളം 20 മില്ലിമീറ്ററായി കുറയുമ്പോൾ, 30 മില്ലീമീറ്റർ നീളമാകും വീൽബേസിനുണ്ടാവുക. ഇത് ക്യാബിനുള്ളിൽ കൂടുതൽ ഇടം ലഭിക്കാൻ സഹായിക്കും.

പുതിയ എ-ക്ലാസ്, GLB എന്നിവയ്ക്ക് സമാനമായ ഇന്റീരിയർ തന്നെയാകും എൻട്രി ലെവൽ GLA എസ്‌യുവിയിലും ഉൾപ്പെടുത്തുക. ഇതിനോടൊപ്പം ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഇൻഫോടെയിൻമെന്റ് ഡിസ്പ്ലേയും ഒരൊറ്റ ബിനാക്കിൾ, ടർബൈൻ-പ്രചോദിത എയർ-കോൺ വെന്റുകൾ, കൂടാതെ ധാരാളം ട്രിം ഇൻസേർട്ടുകൾ, ലെതർ എന്നിവയും ഉൾക്കൊള്ളുന്നു.

GLB-യിലെന്നപോലെ, പുതിയ GLA-യ്ക്കും ക്രമീകരിക്കാവുന്ന പിൻസീറ്റുകൾ ലഭിക്കും. എഞ്ചിൻ സവിശേഷതകളിലേക്ക് നീങ്ങുമ്പോൾ പുതിയ GLA-യിൽ നാല് സിലിണ്ടർ മില്ലുകളുള്ള മെഴ്‌സിഡീസിന്റെ പരമ്പരാഗത യൂണിറ്റ് ഇടംപിടിക്കുന്നു. പെട്രോൾ നിരയിൽ യഥാക്രമം 165 bhp, 228 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 1.3, 2.0 ലിറ്റർ എഞ്ചിനുകൾ തെരഞ്ഞെടുക്കാനാകും.

ഡീസൽ വകഭേദത്തിൽ എൻട്രി ലെവൽ എസ്‌യുവിക്ക് 1.5 അല്ലെങ്കിൽ 2.0 ലിറ്റർ എഞ്ചിനുകൾ ലഭ്യമാകും. 2.0 ലിറ്റർ ഡീസൽ എഞ്ചിൻ രണ്ട് ട്യൂണുകളിൽ ലഭ്യമാകും. 1.5 ലിറ്റർ യൂണിറ്റ് 115 bhp നൽകുമ്പോൾ 2.0 ലിറ്റർ 150 bhp അല്ലെങ്കിൽ കൂടുതൽ കരുത്തുറ്റ 190 bhp കരുത്തായിരിക്കും ഉത്പാദിപ്പിക്കുക.
Most Read: H2X കൺസെപ്പ്റ്റിനെ 2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

ഇതോടൊപ്പം അടുത്ത വർഷം ലൈനപ്പിലേക്ക് 218 bhp കരുത്ത് സൃഷ്ടിക്കുന്ന പെട്രോൾ പ്ലഗ്-ഇൻ-ഹൈബ്രിഡ് വകഭേദവും എത്തുമെന്നാണ് ലഭിക്കുന്ന സൂചന. ഇത് 1.3 ലിറ്റർ എഞ്ചിൻ ഇലക്ട്രിക്ക് മോട്ടോറുമായി ജോടിയാക്കുന്നു. പുതിയ എ-ക്ലാസിന് സമാനമാണിത്. ഇതിനൊപ്പം 15.6 കിലോവാട്ട്സ് ബാറ്ററി പായ്ക്ക് ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Most Read: എസ്‌യുവി വിഭാഗത്തിലേക്ക് ചുവടുവെയ്ക്കാനൊരുങ്ങി ആസ്റ്റൺ മാർട്ടിൻ

കൂടുതൽ പെർഫോമൻസ് അടിസ്ഥാനമാക്കിയുള്ള AMG GLA 35, AMG GLA 45 മോഡലുകൾ 2020-ന്റെ രണ്ടാം പകുതിയിൽ അരങ്ങേറുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ടാം തലമുറ GLA-യിൽ ഫ്രണ്ട്-വീൽ ഡ്രൈവ് സ്റ്റാൻഡേർഡ് ആയിരിക്കും. മെർസിഡീസ് ബെൻസ് അതിന്റെ 4-മാറ്റിക് ഫോർ വീൽ ഡ്രൈവിന്റെ പുതുക്കിയ പതിപ്പും ഇതോടൊപ്പം വാഗ്ദാനം ചെയ്യും.
Most Read: വെൽഫെയർ എംപിവിയെ 2020-ന്റെ തുടക്കത്തിൽ അവതരിപ്പിക്കുമെന്ന് ടൊയോട്ട

ഗിയർബോക്സ് ചോയിസുകളിൽ 6 സ്പീഡ് മാനുവൽ, 7 സ്പീഡ് ഓട്ടോമാറ്റിക്ക്, 8 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോ എന്നിവ ഉൾപ്പെടും. ഇന്ത്യൻ വിപണിയെ സംബന്ധിച്ചിടത്തോളം, രണ്ടാം തലുമറ GLA-യുടെ അവതരണത്തെക്കുറിച്ച് ഇതുവരെ സ്ഥിരീകരണങ്ങളൊന്നും ലഭിച്ചിട്ടില്ല.

എ-ക്ലാസ് സെഡാൻ പോലുള്ള പുതിയതും പുതുക്കിയതുമായ നിരവധി മോഡലുകൾ പുറത്തിറക്കാൻ മെർസിഡീസ് ബെൻസ് ഒരുങ്ങുകയാണ്. ബെൻസ് GLB, GLE, GLS, GLC ഫെയ്‌സ്‌ലിഫ്റ്റ് തുടങ്ങിയവയാകും അത്. നിലവിലെ മോഡലിനെപ്പോലെ പുതിയ GLA-യും വിപണിയിൽ ബിഎംഡബ്ല്യു X1, വോൾവോ XC40 എന്നിവയുമായും മത്സരിക്കും.