XUV300 -നെ അടിസ്ഥാനമാക്കി ഏഴ് സീറ്റ് പതിപ്പുമായി മഹീന്ദ്ര

ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് കോംപാക്ട് എസ്‌യുവി നിരയിലേക്ക് മഹീന്ദ്ര XUV300 -നെ എത്തിച്ചത്. വലിയൊരു വിജയമാണ് XUV300 വിപണിയില്‍ സ്വന്തമാക്കിയതും. ആദ്യനാളുകളില്‍ മഹീന്ദ്രയുടെ ജനപ്രീയ വാഹനമായ ബെലേറോയുടെ വില്‍പ്പനെവരെ വാഹനം മറികടന്നിരുന്നു.

XUV300 നെ അടിസ്ഥാനമാക്കി ഏഴ് സീറ്റ് പതിപ്പുമായി മഹീന്ദ്ര

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ XUV300 നിര വിപുലീകരിക്കാന്‍ കമ്പനി ലക്ഷ്യമിടുന്നത്. ഈ നിരയിലേക്ക് ഇലക്ട്രിക്ക് പതിപ്പിനെയും, ഏഴു സീറ്റ് പതിപ്പിനെയും അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. മഹീന്ദ്ര S204 എന്ന കോഡ്‌നാമമാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്.

XUV300 നെ അടിസ്ഥാനമാക്കി ഏഴ് സീറ്റ് പതിപ്പുമായി മഹീന്ദ്ര

ഏഴു സീറ്റ് പതിപ്പിനെ XUV400 എന്ന പേര് നല്‍കിയാകും കമ്പനി വിപണിയില്‍ എത്തിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇതിനൊക്കുറിച്ച് കമ്പനി ഔദ്യോഗികമായി ഒന്നും തന്നെ വ്യക്തമാക്കിയിട്ടില്ല. പുതിയ ഏഴു സീറ്റര്‍ വാഹനത്തിന്റെ സ്ഥാനം XUV300 മുകളിലും, XUV500 -ന് താഴെയുമായിരിക്കും.

XUV300 നെ അടിസ്ഥാനമാക്കി ഏഴ് സീറ്റ് പതിപ്പുമായി മഹീന്ദ്ര

വിപണിയില്‍ ടാറ്റയുടെ ഹെക്‌സ ആയിരിക്കും വാഹനത്തിന്റെ മുഖ്യ എതിരാളിയൊന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എഞ്ചിന്‍ സംബന്ധിച്ച് ഒന്നും തന്നെ വ്യക്തമാക്കിയിട്ടില്ലെങ്കിലും 1.5 ലിറ്റര്‍ GDI പെട്രോള്‍ എഞ്ചിന്‍ തന്നെ വാഹനത്തില്‍ ഇടംപിടിക്കാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

XUV300 നെ അടിസ്ഥാനമാക്കി ഏഴ് സീറ്റ് പതിപ്പുമായി മഹീന്ദ്ര

മഹീന്ദ്ര XUV300 -ന്റെ ഡിസൈന്‍ ശൈലി തന്നെ പുതിയ വാഹനവും തുടര്‍ന്നേക്കും. സാങ്യോങ് ടിവോളി എസ്‌യുവിയുടെ അടിത്തറയായ X100 പ്ലാറ്റ്‌ഫോമിലാണ് പുതിയ XUV300 -ന്റെ നിര്‍മാണം. ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഫാക്ടറി ഫിറ്റഡ് സണ്‍റൂഫ്, ലെതര്‍ സീറ്റ് തുടങ്ങിയ നിരവധി പ്രീമിയം ഫീച്ചറുകള്‍ XUV300 -ന്റെ സവിശേഷതകളാണ്.

XUV300 നെ അടിസ്ഥാനമാക്കി ഏഴ് സീറ്റ് പതിപ്പുമായി മഹീന്ദ്ര

7 ഇഞ്ചാണ് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി ഇതിലുണ്ട്. ഈ ഫീച്ചറുകള്‍ എല്ലാം തന്നെ XUV400 -ലും ഇടംപിടിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

XUV300 നെ അടിസ്ഥാനമാക്കി ഏഴ് സീറ്റ് പതിപ്പുമായി മഹീന്ദ്ര

4440 mm നീളവും 1798 mm വീതിയും 1635 mm ഉയരവും നല്‍കിയായിരിക്കും XUV300 -ന്റെ ഏഴ് സീറ്റര്‍ പതിപ്പ് ഒരുങ്ങുകയെന്നാണ് വിവരം.അതേസമയം, വാഹനത്തിന്റെ വലിപ്പത്തിനൊപ്പം ഒരുനിര സീറ്റ് കൂടി നല്‍കുമെന്നതൊഴിച്ചാല്‍ XUV400 -ന്റെ ഇന്റീരിയറിലും എക്സ്റ്റീരിയറിലും കാര്യമായ മാറ്റങ്ങള്‍ ഒന്നുംതന്നെ വരുത്തിയിട്ടില്ല.

Most Read:ആള്‍ട്യുറാസ് G4 ബിഎസ് VI പതിപ്പ് അടുത്ത വര്‍ഷം

XUV300 നെ അടിസ്ഥാനമാക്കി ഏഴ് സീറ്റ് പതിപ്പുമായി മഹീന്ദ്ര

നിലവില്‍ ബിഎസ് VI എഞ്ചിനോടുകൂടിയ വാഹനങ്ങളെ വിപണിയില്‍ അവതരിപ്പിക്കാനുള്ള തിരക്കിലാണ് മഹീന്ദ്ര. 2020 ഏപ്രില്‍ മാസം മുതല്‍ വിപണിയില്‍ വില്‍ക്കുന്ന വാഹനങ്ങള്‍ക്ക് ഭാരത് സ്റ്റേജ് 6 (ബിഎസ് VI) എഞ്ചിന്‍ അനിവാര്യമാണ്.

Most Read:ഓഗസ്റ്റിൽ 27 ശതമാനം വിൽപ്പനയിടിവ് രേഖപ്പെടുത്തി മഹീന്ദ്ര

XUV300 നെ അടിസ്ഥാനമാക്കി ഏഴ് സീറ്റ് പതിപ്പുമായി മഹീന്ദ്ര

നിരയിലെ ഒരു ഡീസല്‍ എഞ്ചിന്‍ ഒഴികെ ബാക്കിയുള്ള ഏഴെണ്ണവും പരിഷ്‌കരിക്കുമെന്നാണ് മഹീന്ദ്ര അടുത്തിടെ അറിയിച്ചത്. KUV100 -യിലുള്ള 1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ എഞ്ചിനായിരിക്കും കമ്പനി നിര്‍ത്തുക.

Most Read:മറാസോ ഡിസി ഡിസൈന്‍ ഡീലര്‍ഷിപ്പുകളില്‍

XUV300 നെ അടിസ്ഥാനമാക്കി ഏഴ് സീറ്റ് പതിപ്പുമായി മഹീന്ദ്ര

വിപണിയില്‍ താരതമ്യേന കുറവ് ഡിമാന്‍ഡാണ് മോഡലിനുള്ളത്. ബാക്കിയുള്ള ഏഴ് ഡീസല്‍ എഞ്ചിനുകളും ബിഎസ് VI നിലവാരത്തിലേക്ക് കമ്പനി പരിഷ്‌കരിക്കും. മഹീന്ദ്രക്ക് ഒപ്പം തന്നെ തങ്കളുടെ നിരയിലെ വാഹനങ്ങളെയെല്ലാം ബിഎസ് VI എഞ്ചിനിലേക്ക് മാറ്റുന്ന ഒരുക്കത്തിലാണ് മറ്റ് വാഹന നിര്‍മ്മാതാക്കളും.

XUV300 നെ അടിസ്ഥാനമാക്കി ഏഴ് സീറ്റ് പതിപ്പുമായി മഹീന്ദ്ര

അതേസമയം വാഹന വിപണിയിലെ മാന്ദ്യം മറ്റ് വാഹന നിര്‍മ്മാതാക്കളെപ്പോലെ മഹീന്ദ്രയുടെ വില്‍പ്പനയെയും ഗണ്യമായി കുറച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഓഗസ്റ്റ് മാസത്തില്‍ 27 ശതമാനമാണ് വില്‍പ്പനയില്‍ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്.

XUV300 നെ അടിസ്ഥാനമാക്കി ഏഴ് സീറ്റ് പതിപ്പുമായി മഹീന്ദ്ര

എന്നാല്‍ വില്‍പ്പനയില്‍ 51 ശതമാനവും, 60 ശതമാനവും ഇടിവ് നേരിട്ട ഹോണ്ടയെയും ടാറ്റയെയും അപേക്ഷിച്ച് മികച്ച പ്രകടനമാണ് മഹീന്ദ്ര കാഴ്ചവച്ചത്. ബൊലേറോയാണ് 2019 ഓഗസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

More from DriveSpark

Article Published On: Saturday, September 21, 2019, 13:00 [IST]
English summary
Seven seat Mahindra based on the XUV300. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X