പുതുതലമുറ സ്കോഡ റാപ്പിഡ് 2021-ൽ ഇന്ത്യയിൽ എത്തും

ഇന്ത്യയ്‌ക്കായുള്ള MQB A0 IN പ്ലാറ്റ്ഫോമിൽ ഒരുങ്ങുന്ന സ്കോഡ സെഡാന് ANB എന്ന രഹസ്യനാമം നൽകിയതായി വെളിപ്പെടുത്തി സ്‌കോഡ ഓട്ടോ ഇന്ത്യ സെയിൽസ്, സർവീസ് & മാർക്കറ്റിംഗ് ഡയറക്ടർ സാക് ഹോളിസ്.

പുതുതലമുറ സ്കോഡ റാപ്പിഡ് 2021-ൽ ഇന്ത്യയിൽ എത്തും

പുതിയ സെഡാൻ 2021 അവസാനത്തോടെ അവതരിപ്പിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇത് പുതുതലമുറ റാപ്പിഡ് ആയേക്കാമെന്നും സൂചനയുണ്ട്. അടുത്തിടെ റഷ്യൻ വിപണിയിൽ MQB A0 IN പ്ലാറ്റ്ഫോമിൽ നിർമ്മിച്ച രണ്ടാംതലമുറ റാപ്പിഡിനെ സ്കോഡ വിപണിയിൽ എത്തിച്ചിരുന്നു.

പുതുതലമുറ സ്കോഡ റാപ്പിഡ് 2021-ൽ ഇന്ത്യയിൽ എത്തും

അതിനാൽ ഈ പുതിയ വാഹനം റാപ്പിഡ് സെഡാനായിരിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചിലപ്പോൾ ഈ മോഡലിന് ഇന്ത്യൻ വിപണിയിൽ പുതിയ പേര് നൽകാനായിരിക്കും കമ്പനിയുടെ പദ്ധതി.

പുതുതലമുറ സ്കോഡ റാപ്പിഡ് 2021-ൽ ഇന്ത്യയിൽ എത്തും

വികസ്വര രാജ്യങ്ങൾക്കായി MQB A0 IN പ്ലാറ്റ്ഫോം രൂപകൽപ്പന ചെയ്യുന്നു. ചില ചിലവ് ചുരുക്കൽ നടപടികൾക്ക് പുറമേ, കാലാവസ്ഥാ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ ആവശ്യമായ ചില മാറ്റങ്ങളുള്ള MQB A0 പ്ലാറ്റ്‌ഫോമിൽ നിന്ന് ചില വ്യത്യാസങ്ങൾ ഈ പ്ലാറ്റ്ഫോമിനുണ്ടാകും.

പുതുതലമുറ സ്കോഡ റാപ്പിഡ് 2021-ൽ ഇന്ത്യയിൽ എത്തും

എന്നാൽ പുതിയ 2020 റാപ്പിഡ് 2021-ൽ മാത്രമേ ഇന്ത്യൻ വിപണിയിൽ എത്തുകയുള്ളൂ. ആഗോള പതിപ്പിൽ നിന്നും ചില പ്രത്യേക മാറ്റങ്ങളോടൊയാകും വാഹനം ഇന്ത്യയിൽ എത്തുക. ലിഫ്റ്റ്ബാക്ക് ഫോർമാറ്റ് നിലനിർത്തുന്നുണ്ടെങ്കിലും നിലവിലുള്ള മോഡലിനെക്കാൾ മികച്ച സ്റ്റൈലിങാണ് രണ്ടാം തലമുറ സ്കോഡ റാപ്പിഡിനുള്ളത്.

പുതുതലമുറ സ്കോഡ റാപ്പിഡ് 2021-ൽ ഇന്ത്യയിൽ എത്തും

ബിൽറ്റ്-ഇൻ എൽഇഡികളുള്ള നേർത്ത ഹെഡ്‌ലൈറ്റുകളാണ് വാഹനത്തിന്റെ മുൻവശത്തെ ആകർഷണീയമാക്കുന്നത്. പിന്നിൽ ഒരു സ്ഫടിക രൂപകൽപ്പനയുള്ള L-ആകൃതിയിലുള്ള ടെയിൽ‌ലൈറ്റുകളും ഇടംപിടിച്ചിരിക്കുന്നു. ഇതിന് ബൂട്ട് ലിഡിൽ ബോൾഡ് ‘സ്‌കോഡ' ബ്രാൻഡിംഗും ലഭിക്കുന്നു.

Most Read: സിയാസ്, എർട്ടിഗ, എസ്-ക്രോസ് മോഡലുകൾക്ക് 1.5 ബിഎസ് VI ഡീസൽ എഞ്ചിൻ നൽകാനൊരുങ്ങി മാരുതി

പുതുതലമുറ സ്കോഡ റാപ്പിഡ് 2021-ൽ ഇന്ത്യയിൽ എത്തും

രണ്ടാം തലമുറ റാപ്പിഡിന്റെ ഇന്റീരിയറും പൂർണ്ണമായും നവീകരിച്ചു. മുൻ തലമുറയെ അപേക്ഷിച്ച് മികച്ച നവീകരണം സ്കോഡ അകത്തളത്തിൽ ഒരുക്കിയിരിക്കുന്നു. ഇത് കൂടുതൽ പ്രീമിയം മെറ്റീരിയലുകളാൽ നിർമ്മിതമാണ്. അതോടൊപ്പം ഡാഷ്‌ബോർഡിൽ ഒരു ഫ്ലോട്ടിംഗ് ഇൻഫോടെയിൻമെന്റ് യൂണിറ്റും നൽകിയിരിക്കുന്നു.

Most Read: സെഡാൻ, ഹാച്ച്ബാക്ക് മോഡലുകൾക്ക് ഒരു ലക്ഷം രൂപ വരെ ആനുകൂല്യങ്ങളുമായി ടാറ്റ

പുതുതലമുറ സ്കോഡ റാപ്പിഡ് 2021-ൽ ഇന്ത്യയിൽ എത്തും

ക്യാബിനിൽ മികച്ച അന്തരീക്ഷം നൽകുന്നതിന് വാഹനത്തിൽ ആംബിയന്റ് ലൈറ്റും പ്രധാനം ചെയ്യുന്നു. അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ പൂർണ്ണമായും ഡിജിറ്റൽ യൂണിറ്റിന് വഴിയൊരുക്കിയതും ശ്രദ്ധേയമാണ്. സ്റ്റിയറിംഗ് വീലിനായി രണ്ട് ഓപ്ഷനുകളുള്ള റഷ്യൻ പതിപ്പ് മോഡൽ വിൽപ്പനയ്‌ക്കെത്തും.

Most Read: 2020 ഓട്ടോ എക്സ്പോയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ടൊയോട്ട വിറ്റാര ബ്രെസ

പുതുതലമുറ സ്കോഡ റാപ്പിഡ് 2021-ൽ ഇന്ത്യയിൽ എത്തും

എന്നാൽ ഈ ഓപ്ഷനുകൾ ഇന്ത്യൻ പതിപ്പിൽ നിന്നും ഒഴിവാക്കിയേക്കും. റഷ്യൻ വിപണിയിൽ അവതരിപ്പിച്ച 2020 സ്കോഡ റാപ്പിഡിന് രണ്ട് എഞ്ചിൻ ഓപ്ഷനുകൾ ലഭിക്കുന്നുണ്ടെങ്കിലും ഇന്ത്യയിൽ റാപ്പിഡിന് ഒരൊറ്റ എഞ്ചിൻ ഓപ്ഷൻ മാത്രമായിരിക്കും ലഭിക്കുക. ഇത് 1.0 TSI ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ രൂപത്തിൽ പരമാവധി 115 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കും.

More from DriveSpark

Article Published On: Saturday, December 14, 2019, 15:44 [IST]
English summary
Skoda Rapid for India coming in late-2021. Read more Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X