ടാറ്റ ഹാരിയര്‍ ബിഎസ്-VI ഓട്ടോമാറ്റിക്ക് ഡീസല്‍ പതിപ്പിന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്‌

ഇന്ത്യന്‍ വാഹന വിപണിയിലെ പ്രീമിയം ക്രോസ്ഓവര്‍ ശ്രേണിയിലെ മത്സരം ചൂടുപിടിക്കുകയാണ്. അതിനാല്‍ ടാറ്റ തങ്ങളുടെ എസ്‌യുവിയായ ഹാരിയറിനെ അടിമുടി നവീകരിച്ചു കൊണ്ടിരിക്കുന്നു. ഡ്യുവല്‍ ടോണ്‍ കളര്‍ തീം, സണ്‍റൂഫ്, തുടങ്ങി സവിശേഷതകള്‍ ഉള്‍പ്പെടുത്തിയതിനു പുറമേ ഒരു ഓട്ടോമാറ്റിക്ക് പതിപ്പ് കൂടി പുറത്തിറക്കാനുള്ള ശ്രമത്തിലാണ് കമ്പനി.

ടാറ്റ ഹാരിയര്‍ ബിഎസ്-VI ഓട്ടോമാറ്റിക്ക് ഡീസല്‍ പതിപ്പിന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്‌

ടാറ്റ ഹാരിയറിന്റെ ഓട്ടോമാറ്റിക്ക് പതിപ്പിന്റെ പരീക്ഷണ ഓട്ട ചിത്രങ്ങള്‍ പുറത്തുവന്നപ്പോള്‍ മനസിലാകുന്നത് കറുത്ത അലോയി വീലുകള്‍ ഒഴികെ വാഹനത്തിന് കാര്യമായ മാറ്റങ്ങളൊന്നും വന്നിട്ടില്ല.

ടാറ്റ ഹാരിയര്‍ ബിഎസ്-VI ഓട്ടോമാറ്റിക്ക് ഡീസല്‍ പതിപ്പിന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്‌

ഫിയറ്റിൽ നിന്നുള്ള 2.0 ലിറ്റര്‍ FCA ഡീസല്‍ എഞ്ചിന്‍ തന്നെയാണ് ഹാരിയറിന്റെ ഓട്ടോമാറ്റിക്ക് പതിപ്പിലും കമ്പനി ഉപയോഗിച്ചിരിക്കുന്നത്. ഹ്യുണ്ടായി ട്യൂസണിന്റെ ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്ക് യൂണിറ്റാണ് ടാറ്റയുടെ പ്രീമിയം എസ്‌യുവി വാഗ്ദാനം ചെയ്യുന്നത്.

ടാറ്റ ഹാരിയര്‍ ബിഎസ്-VI ഓട്ടോമാറ്റിക്ക് ഡീസല്‍ പതിപ്പിന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്‌

മാനുവല്‍ ട്രാന്‍സ്മിഷനേക്കാള്‍ ഒന്നു മുതല്‍ 1.5 ലക്ഷം രൂപവരെ കൂടുതലായിരിക്കും ഓട്ടോമാറ്റിക്ക് പതിപ്പിന്. ക്ലച്ചലെസ് ഡ്രൈവിംഗിനെ ഇഷ്ടപ്പെടുന്ന ഉപഭോക്താക്കളിലേക്ക് ഹാരിയറിനെ അടുപ്പിക്കാന്‍ ഇത് സഹായിച്ചേക്കുമെന്നാണ് ടാറ്റയുടെ പ്രതീക്ഷ.

ടാറ്റ ഹാരിയര്‍ ബിഎസ്-VI ഓട്ടോമാറ്റിക്ക് ഡീസല്‍ പതിപ്പിന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്‌

വിപുലമായ പരിഷ്‌ക്കരണങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ് ഹാരിയര്‍ ഓട്ടോമാറ്റിക്ക് പതിപ്പ്. ഈ വര്‍ഷം തന്നെ വാഹനത്തിനെ വിപണിയിലെത്തിക്കാനാണ് ടാറ്റയുടെ ലക്ഷ്യം. എംജി ഹെക്ടറിനും കിയ സെല്‍റ്റോസിനുമെതിരെ ഹാരിയറിന്റെ വിപണി പിടിച്ചു നിര്‍ത്താന്‍ ഓട്ടോമാറ്റിക്ക് പതിപ്പ് സഹായിച്ചേക്കുമെന്നാണ് ടാറ്റ മോട്ടോഴ്‌സിന്റെ പ്രതീക്ഷ.

ടാറ്റ ഹാരിയര്‍ ബിഎസ്-VI ഓട്ടോമാറ്റിക്ക് ഡീസല്‍ പതിപ്പിന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്‌

ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി പരിഷ്‌ക്കരിച്ച ഡീസല്‍ എഞ്ചിനാണ് വാഹനം വാഗ്ദാനം ചെയ്യുന്നത്. 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 170 bhp കരുത്തും 350 Nm torque ഉം ഉത്പാദിപ്പിക്കും.

ടാറ്റ ഹാരിയര്‍ ബിഎസ്-VI ഓട്ടോമാറ്റിക്ക് ഡീസല്‍ പതിപ്പിന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്‌

ഹാരിയറിന്റെ പുതിയ ബ്ലാക്ക് എഡിഷന്‍ കമ്പനി ഈ മാസം അവതരിപ്പിക്കും. നിലവിലെ വില്‍പ്പനയും ജനപ്രീതിയും നിലനിര്‍ത്താന്‍ ഹാരിയറിന്റെ ബ്ലാക്ക് എഡീഷന്‍ പതിപ്പ് കമ്പനിയെ സഹായിക്കും.

Most Read: എര്‍ട്ടിഗയുടെ വില്‍പ്പനയില്‍ 94% വര്‍ധനവ്‌

ടാറ്റ ഹാരിയര്‍ ബിഎസ്-VI ഓട്ടോമാറ്റിക്ക് ഡീസല്‍ പതിപ്പിന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്‌

ടാറ്റ ഹാരിയര്‍ ബിഎസ്-VI ഡീസലിനു പുറമേ ജെനീവ മോട്ടോര്‍ ഷോയില്‍ അവതരിപ്പിച്ച ബസാര്‍ഡ് ഏഴ് സീറ്റര്‍ മോഡലിനെ വികസിപ്പിച്ചെടുക്കുകയാണ് ടാറ്റ മോട്ടോഴ്‌സ്. എന്നാല്‍ മറ്റൊരു പേര് നല്‍കിയാകും ഇന്ത്യന്‍ വിപണിയില്‍ വാഹനം എത്തുക.

Most Read: ടാറ്റ നാനോ ഹെലികോപ്റ്ററാക്കി ബീഹാറി യുവാവ്; വിഡിയോ

ടാറ്റ ഹാരിയര്‍ ബിഎസ്-VI ഓട്ടോമാറ്റിക്ക് ഡീസല്‍ പതിപ്പിന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്‌

നിലവിലെ ഹാരിയറിനെ അടിസ്ഥാനമാക്കിയുള്ള രൂപകല്‍പ്പന തന്നെയായിരിക്കും 7 സീറ്റര്‍ പതിപ്പിനുമുണ്ടാവുക. ഇന്റീറിയറില്‍ കൂടുതല്‍ സ്ഥലം ഉള്‍പ്പെടുത്തി എഞ്ചിനിലും കാര്യമായ പരിഷ്‌ക്കരണം നടത്തും. മൂന്നാം നിര സീറ്റുകള്‍ ഉള്‍പ്പെടുത്തുന്നതിനായി നീളമുള്ള പിന്‍ ക്വാര്‍ട്ടര്‍ ഗ്ലാസുകളും വലിപ്പം കൂടിയ ഇന്റീരിയറുമായിരിക്കും ഇതിനുണ്ടാവുക.

Most Read: മാരുതി സുസുക്കി XL6 ന്റെ ബുക്കിംഗ് ആരംഭിച്ചു

ടാറ്റ ഹാരിയര്‍ ബിഎസ്-VI ഓട്ടോമാറ്റിക്ക് ഡീസല്‍ പതിപ്പിന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്‌

ഒരേ വകഭേദത്തിലുള്ളതാണെങ്കിലും വലിയ വീലുകളും ടയറുകളുമായിരിക്കും ഉണ്ടാവുക. നിലവില്‍ 13 ലക്ഷം മുതല്‍ 16.78 ലക്ഷം രൂപ വരെയാണ് ടാറ്റ ഹാരിയറിന്റെ എക്‌സ്‌ഷോറൂം വില. എം‌ജി ഹെക്ടർ, മഹീന്ദ്ര XUV 500, ജീപ്പ് കോമ്പസ്, ഹ്യുണ്ടായ് ക്രെറ്റ എന്നീ വാഹനങ്ങളാണ് ഹാരിയറിന്റെ വിപണിയിലെ എതിരാളികള്‍. കൂടാതെ കിയ സെൽറ്റോസും ഈ ശ്രേണിയില്‍ ഹാരിയറിന് വെല്ലുവിളി ഉയര്‍ത്തും.

Source: Rushlane

Most Read Articles

Malayalam
English summary
Tata Harrier automatic BS6 diesel. Read more Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X