നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ പുതിയ സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

കഴിഞ്ഞ ദിവസമാണ് നെക്‌സോണ്‍ ഇലക്ട്രിക്കിനെ ടാറ്റ വിപണിയില്‍ അവതരിപ്പിച്ചത്. വിപണിയില്‍ എത്തിയതോടെ മികച്ച പ്രതികരണങ്ങളാണ് നെക്‌സോണിന് ലഭിക്കുന്നത്. ഡിസൈന്‍ കൊണ്ടും, പുതിയ ഫീച്ചറുകള്‍ കൊണ്ടും മികച്ചതാണ് നെക്‌സോണ്‍ ഇലക്ട്രിക്ക്.

നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ പുതിയ സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

ഇപ്പോള്‍ വിപണി പ്രതീക്ഷയോടെ കാത്തിരിക്കുന്നതും നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനായിട്ടാണ്. നിരത്തുകളില്‍ പരീക്ഷണ ഓട്ടം നടത്തുന്ന നെക്‌സോണിന്റെ ചിത്രങ്ങള്‍ നേരത്തെയും പുറത്തുവന്നിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് ഇപ്പോള്‍ പുതിയ പരീക്ഷണ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ പുതിയ സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

പിന്നില്‍ പുക അളക്കുന്നതിനുള്ള ഉപകരണങ്ങള്‍ ഘടിപ്പിച്ചിരിക്കുന്നത് ചിത്രങ്ങളില്‍ കാണാന്‍ സാധിക്കും. മുന്നിലെ ഡിസൈനില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. 2017 -ന്റെ അവസാനത്തേടെയാണ് നെക്സോണ്‍ വിപണിയില്‍ എത്തുന്നത്.

നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ പുതിയ സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

വാഹനത്തിന്റെ മൊത്തത്തിലുള്ള നിര്‍മ്മാണ് ശൈലിയില്‍ കമ്പനി മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിട്ടില്ല. പുതുക്കിയ ബമ്പറാണ് മുന്‍വശത്തെ പ്രധാന മാറ്റം. പരിഷ്‌കരിച്ച ബോണറ്റ് ഡിസൈനും പുതുക്കിയ ഹെഡ്‌ലാമ്പ് ക്ലസ്റ്ററുമാണ് മറ്റൊരു സവിശേഷത.

നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ പുതിയ സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

അതോടൊപ്പം L ഡിസൈനോടുകൂടിയ ഡേ ടൈം റണ്ണിങ് ലാമ്പുകളും, പുനര്‍രൂപകല്‍പ്പന ചെയ്ത മുന്‍ ഗ്രില്ലും വാഹനത്തില്‍ കമ്പനി ഉള്‍പ്പെടുത്തിയേക്കും. നെക്‌സോണിന്റെ ഇലക്ട്രിക്ക് പതിപ്പില്‍ ഈ സവിശേഷതകളൊക്കെ ഉള്‍പ്പെടുത്തിയിരുന്നു. ഫെയ്‌സ്‌ലിഫ്റ്റിനെ അടിസ്ഥാനമാക്കിയാണ് ഇലക്ട്രിക്കിനെ വിപണിയില്‍ എത്തിച്ചിരിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ പുതിയ സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

അകത്തളത്തിലെ മാറ്റങ്ങള്‍ കമ്പനി പരിമിതപ്പെടുത്തിയേക്കാം. പുതിയൊരു സ്റ്റിയറിങ് വീലും അതിനൊപ്പം ക്രൂയിസ് കണ്‍ട്രാള്‍ സ്വിച്ചുകളും നല്‍കിയേക്കും. എന്നാല്‍ കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടാകുമോ എന്ന് വ്യക്തമല്ല. 2020 -ന്റെ തുടക്കത്തില്‍ വാഹനം വിപണിയില്‍ എത്തും.

നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ പുതിയ സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പില്‍ ബിഎസ് VI കംപ്ലയിന്റ് പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ യൂണിറ്റുകളാവും നല്‍കുക. പെട്രോള്‍, ഡീസല്‍ വകഭേതങ്ങളില്‍ നെക്‌സോണ്‍ ലഭ്യമാണ്. രണ്ട് എഞ്ചിനുകളും ടര്‍ബോ ചാര്‍ജ്ഡാണ്.

Most Read: കാർണിവലിന്റെ ഔദ്യോഗിക ടീസർ പുറത്തുവിട്ട് കിയ

നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ പുതിയ സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

108 bhp കരുത്തും 170 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ മൂന്ന് സിലണ്ടര്‍ യൂണിറ്റാണ് പെട്രോള്‍ എഞ്ചിന്‍. 1.5 ലിറ്റര്‍ ഡീസല്‍ യൂണിറ്റ് 108 bhp കരുത്തും 260 Nm torque ഉം സൃഷ്ടിക്കുന്നു. ആറ് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്സുകള്‍ വാഹനത്തില്‍ ലഭ്യമാണ്.

Most Read: ബിഎസ് IV ആക്ടിവയുടെ ഉത്പാദനം അവസാനിപ്പിച്ച് ഹോണ്ട

നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ പുതിയ സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

ഹ്യുണ്ടായി വെന്യൂ, മഹീന്ദ്ര XUV300, മാരുതി സുസുക്കി വിറ്റാര ബ്രേസ, ഫോര്‍ഡ് ഇക്കോസ്പോര്‍ട് തുടങ്ങിയവരാണ് നെക്സോണിന്റെ എതിരാളികള്‍. കഴിഞ്ഞ ദിവസം നെക്സോണിന്റെ ഇലക്ട്രിക്ക് പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു. 2020 -ന്റെ തുടക്കത്തോടെ വാഹനം വില്‍പ്പനയ്ക്ക് എത്തുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

Most Read: ക്രാഷ് ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങുമായി ഹ്യുണ്ടായി വെന്യു

നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ പുതിയ സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

വാഹനത്തിനായുള്ള ബുക്കിങ് കമ്പനി ആരംഭിച്ചിട്ടുണ്ട്. ഡിസൈനില്‍ ഉള്‍പ്പടെ നിരവധി പുതുമകളോടെയാണ നെക്‌സോണ്‍ ഇലക്ട്രിക്ക് വിപണിയില്‍ എത്തുന്നത്. IP67 സര്‍ട്ടിഫൈഡ് 30.2kWh ലിഥിയം അയണ്‍ ബാറ്ററിയാണ് വാഹനത്തിന് കരുത്തേകുന്നത്. ഈ ബാറ്ററി 129 bhp കരുത്തും 245 Nm torque ഉം ഉത്പാദിപ്പിക്കും. ഒറ്റചാര്‍ജില്‍ 300 കിലോമീറ്റര്‍ മൈലേജ് വരെയാണ് കമ്പനി അവകാശപ്പെടുന്നത്.

Source: Rushlane

More from DriveSpark

Article Published On: Monday, December 23, 2019, 17:57 [IST]
English summary
2020 Tata Nexon facelift spied with BS6 emission testing kit. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X