ടൊയോട്ടയിൽ നിന്ന് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ മോഡലായി ഗ്ലാൻസ

ഇന്ത്യൻ വാഹന വിപണി മാന്ദ്യം നേരിടുമ്പോൾ ടൊയോട്ടയുടെ റീബാഡ്ജ് ചെയ്ത പ്രീമിയം ഹാച്ച്ബാക്ക് ഗ്ലാൻസ മികച്ച വിൽപ്പനയുമായി മുന്നോട്ടു പോവുകയാണ്. എങ്കിലും വാഹന വിപണിയിലെ മാന്ദ്യം ടൊയോട്ട കിർലോസ്കർ മോട്ടോർസിനെയും സാരമായി ബാധിച്ചു. 2019 സെപ്റ്റംബർ മാസത്തിൽ കമ്പനിയുടെ വിൽപ്പനയിൽ 17% ഇടിവാണ് രേഖപ്പെടുത്തിയത്.

ടൊയോട്ടയിൽ നിന്ന് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ മോഡലായി ഗ്ലാൻസ

രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കിയുമായുള്ള പങ്കാളിത്തത്തിന്റെ ഭാഗമായി പുറത്തിറങ്ങിയ വാഹനമാണ് ഗ്ലാൻസ. ടൊയോട്ട ഗ്ലാൻസ പ്രധാനമായും മാരുതി ബലേനോയുടെ പുനർനിർമ്മിച്ച പതിപ്പാണ്. രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പ്രീമിയം ഹാച്ച്ബാക്കും ഇപ്പോൾ ഇതാണ്.

ടൊയോട്ടയിൽ നിന്ന് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ മോഡലായി ഗ്ലാൻസ

ഗ്ലാൻസ ഇന്ത്യൻ വിപണിയിൽ മികച്ച വിൽപ്പനയാണ് കാഴ്ചവെക്കുന്നത്. 2019 ഓഗസ്റ്റിൽ 2,322 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തിയപ്പോൾ കഴിഞ്ഞ മാസം 2,773 യൂണിറ്റുകളുടെ വിൽപ്പന രേഖപ്പെടുത്തി പ്രതിമാസ വിൽപ്പനയിൽ 19.42 ശതമാനം വളർച്ചയാണിത്.

ടൊയോട്ടയിൽ നിന്ന് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ മോഡലായി ഗ്ലാൻസ

ഗ്ലാൻസ ഹാച്ച്ബാക്കിന്റെ പുതിയ ബേസ് മോഡലിനെ ടൊയോട്ട കഴിഞ്ഞ ദിവസം വിപണിയിലെത്തിച്ചിരുന്നു. മാനുവൽ ഗിയർബോക്സോടുടിയ പുതിയ ടൊയോട്ട ഗ്ലാൻസ 'G' വകഭേദം സ്മാർട്ട് ഹൈബ്രിഡ് സാങ്കേതിക വിദ്യയില്ലാതെയാണ് അവതരിപ്പിച്ചരിക്കുന്നത്. 6.97 ലക്ഷം രൂപയാണ് ഇതിന്റെ വില. ഇതെല്ലാം മോഡലിന്റെ വിൽപ്പന കൂടാൻ സഹായിച്ചിട്ടുണ്ട്.

ടൊയോട്ടയിൽ നിന്ന് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ മോഡലായി ഗ്ലാൻസ

ജാപ്പനീസ് ബ്രാൻഡിൽ നിന്ന് ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ കാറായി ഗ്ലാൻസ മാറി. മോഡൽ തിരിച്ചുള്ള വിൽപ്പന പട്ടികയിൽ ഇന്നോവ ക്രിസ്റ്റ എംപിവിക്ക് താഴെയായി രണ്ടാം സ്ഥാനത്താണ് ഗ്ലാൻസ. ടൊയോട്ട ഇന്നോവ ക്രിസ്റ്റ കഴിഞ്ഞ മാസം 4,225 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തി. 2018 സെപ്റ്റംബറിലെ 6,477 യൂണിറ്റുകളിൽ നിന്ന് 35 ശതമാനത്തിന്റെ ഇടിവാണ് ഇത് സൂചിപ്പിക്കുന്നത്.

Rank Models Units Sold
1 Toyota Innova 4,225
2 Toyota Glanza 2,773
3 Toyota Etios 1,252
4 Toyota Fortuner 920
5 Toyota Liva + Cross 670
6 Toyota Yaris 232
7 Toyota Corolla 84
8 Toyota Camry 34
9 Toyota LandCruiser 11
10 Toyota Vellfire 2
ടൊയോട്ടയിൽ നിന്ന് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ മോഡലായി ഗ്ലാൻസ

ജനപ്രിയ എം‌പി‌വി ഓഫറിംഗും 2019 ഓഗസ്റ്റിൽ 4,796 യൂണിറ്റ് വിൽപ്പന നടത്തിയെങ്കിലും 12% ഇടിവാണ് വിൽപ്പനയിൽ രേഖപ്പെടുത്തുന്നത്. അടുത്തിടെ പുതുതായി ആരംഭിച്ച റെനോ ട്രൈബറിന് ക്രിസ്റ്റയെക്കാൾ പ്രതിമാസ വിൽ‌പന ലഭിച്ചു എന്നതും ശ്രദ്ധേയമാണ്.

Most Read: ആറു മാസത്തിനിടെ മാരുതി വിറ്റത് രണ്ട് ലക്ഷം ബിഎസ് VI വാഹനങ്ങള്‍

ടൊയോട്ടയിൽ നിന്ന് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ മോഡലായി ഗ്ലാൻസ

നിലവിലെ പ്രവണതയിൽ ഇന്നോവ ക്രിസ്റ്റയുടെ വിൽപ്പനയെ മറികടക്കാൻ ഗ്ലാൻസ ഹാച്ച്ബാക്കിന് കഴിയും. വരാനിരിക്കുന്ന ബി‌എസ്- VI മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ജനപ്രിയ എം‌പി‌വിയെ കമ്പനി ഉടൻ പരിഷ്ക്കരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ വിൽപ്പനയിൽ ഗ്ലാൻസയെക്കാൾ മുന്നിൽ നിൽക്കാൻ ഇത് സഹായിച്ചേക്കാം.

Most Read: പുതിയ സാങ്കേതിക വിദ്യയില്‍ നെക്സോണ്‍ ഇലക്ട്രിക്കിനെ അവതരിപ്പിക്കാന്‍ ഒരുങ്ങി ടാറ്റ

ടൊയോട്ടയിൽ നിന്ന് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ മോഡലായി ഗ്ലാൻസ

മാരുതി ബലേനോ ഹാച്ച്ബാക്കിൽ നിന്ന് കടമെടുത്ത ബിഎസ്-VI കംപ്ലയിന്റ് പെട്രോൾ എഞ്ചിനാണ് ഗ്ലാൻസയിൽ ടൊയോട്ട വാഗ്ദാനം ചെയ്യുന്നത്. 1.2 ലിറ്റർ എഞ്ചിൻ ഒരു മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും നൽകുന്നു. ഇത് പരമാവധി 82 bhp കരുത്തും 113 Nm torque ഉം ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സാണ് ലഭ്യമാകുന്നത്. കൂടാതെ ഓപ്ഷണലായി സിവിടി ട്രാൻസ്മിഷനും നൽകുന്നു.

Most Read: ഗോ, ഗോ പ്ലസ് മോഡലുകൾക്ക് വില വർധിപ്പിച്ച് ഡാറ്റ്സൻ

ടൊയോട്ടയിൽ നിന്ന് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ മോഡലായി ഗ്ലാൻസ

ഇന്ത്യൻ വിപണിയിൽ ടൊയോട്ട പുതിയ വെൽഫയർ എംപിവി വാഹനത്തെ അവതരിപ്പിക്കാനൊരുങ്ങുകയാണ്. എം‌പി‌വി ശ്രേണിയിൽ ഇന്നോവ ക്രിസ്റ്റയ്‌ക്ക് മുകളിൽ ഈ വാഹനം സ്ഥാനം പിടിക്കും. വെൽ‌ഫയർ ഇതിനകം ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങിയതായി റിപ്പോർട്ടുകളുണ്ട്.

More from DriveSpark

Article Published On: Friday, October 11, 2019, 13:41 [IST]
English summary
Glanza become the Second Best-Selling Model From Toyota. Read more Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X