കുഞ്ഞന്‍ ഇലക്ട്രിക്ക് കാറിനെ അവതരിപ്പിക്കാനൊരുങ്ങി ടൊയോട്ട

ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക്ക് കാറിനെ അവതരിപ്പിക്കാനൊരുങ്ങി ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട. വരുന്ന 2019 ടോക്കിയോ മോട്ടോര്‍ ഷോയിലാണ് പുതിയ അള്‍ട്രാ കോമ്പാക്ട് ടൂ സീറ്റര്‍ ബാറ്ററി ഇലക്ട്രിക്ക് വെഹിക്കിള്‍ (BEV) കമ്പനി അവതരിപ്പിക്കുക.

കുഞ്ഞന്‍ ഇലക്ട്രിക്ക് കാറിനെ അവതരിപ്പിക്കാനൊരുങ്ങി ടൊയോട്ട

നഗര യാത്രകള്‍ക്കനുയോജ്യമായി പ്രത്യേകം രൂപകല്‍പന ചെയ്ത മോഡലാണിതെന്നാണ് റിപ്പോര്‍ട്ട്. പരിസ്ഥിതി മലിനീകരണം പരമാവധി കുറച്ച്, ഹ്രസ്വദൂര യാത്രകള്‍ ചെയ്യുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ഈ ചെറു ഇലക്ട്രിക്ക് കാര്‍ വിപണിയില്‍ അവതരിപ്പിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി.

കുഞ്ഞന്‍ ഇലക്ട്രിക്ക് കാറിനെ അവതരിപ്പിക്കാനൊരുങ്ങി ടൊയോട്ട

അടുത്ത വര്‍ഷത്തോടെ വാഹനത്തെ ജാപ്പനീസ് നിരത്തുകളിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും കമ്പനി അറിയിച്ചു. ഒറ്റ തവണ ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ ദൂരം വരം സഞ്ചരിക്കാന്‍ വാഹനത്തിന് സാധിക്കും. മണിക്കൂറില്‍ 60 കിലോമീറ്ററാണ് പരമാവധി വേഗത.

കുഞ്ഞന്‍ ഇലക്ട്രിക്ക് കാറിനെ അവതരിപ്പിക്കാനൊരുങ്ങി ടൊയോട്ട

എളുപ്പത്തില്‍ വളച്ചെടുക്കാന്‍ ഷോര്‍ട്ട് ടേണിങ് റേഡിയസാണ് വാഹനത്തിനുള്ളത്. രണ്ട് പേര്‍ക്ക് മാത്രം യാത്ര ചെയ്യാവുന്ന കാറാണിത്. എന്നാല്‍ വാഹനത്തെ സംബന്ധിച്ചോ, ബാറ്ററി പാക്ക് സംബന്ധിച്ച വിവരങ്ങളോ ഒന്നും തന്നെ കമ്പനി വ്യക്തമാക്കിയിട്ടില്ല.

കുഞ്ഞന്‍ ഇലക്ട്രിക്ക് കാറിനെ അവതരിപ്പിക്കാനൊരുങ്ങി ടൊയോട്ട

പുറത്തുവിട്ട ആദ്യ ചിത്രങ്ങള്‍ പ്രകാരം സ്‌പോര്‍ട്ടി ബോണറ്റിനൊപ്പം മുന്നില്‍ നിരനിരയായി ക്രമീകരിച്ചിരിക്കുന്ന രീതിയില്‍ അഞ്ച് പോഡ് എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ കാണാം. ടേണ്‍ ഇന്‍ഡികേറ്ററോടെയുള്ള റിയര്‍വ്യൂ മിറര്‍, വെര്‍ട്ടിക്കലായുള്ള ടെയില്‍ ലാമ്പ്, സ്റ്റീല്‍ വീല്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിങ്ങനെ നീളും ചെറു ഇലക്ട്രിക്ക് കാറിന്റെ സവിശേഷതകള്‍.

കുഞ്ഞന്‍ ഇലക്ട്രിക്ക് കാറിനെ അവതരിപ്പിക്കാനൊരുങ്ങി ടൊയോട്ട

രണ്ട് വശത്തെയും ഹെഡ്‌ലാമ്പുകള്‍ക്ക് നടുവിലായാണ് ചാര്‍ജിങ് പോര്‍ട്ട്. 2,490 mm നീളവും 1,290 mm വീതിയും 1,560 mm ഉയരവും മാത്രമാണ് വാഹനത്തിനുള്ളത്. പ്രായമായവര്‍ക്കും അനയാസം കൈകാര്യം ചെയ്യത്തക്ക വിധമാണ് വാഹനത്തിന്റെ നിര്‍മ്മാണമെന്നും ടൊയോട്ട വാഹന വികസന മേധാവി അകിഹിരൊ യനാക് പറഞ്ഞു.

കുഞ്ഞന്‍ ഇലക്ട്രിക്ക് കാറിനെ അവതരിപ്പിക്കാനൊരുങ്ങി ടൊയോട്ട

അതേസമയം 2021 -ഓടെ ഇന്ത്യയില്‍ പുതിയ ഇലക്ട്രിക്ക് വാഹനത്തെ വിപണിയില്‍ അവതരിപ്പിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. മാരുതി സുസുക്കിയുടെ സഹകരണത്തോടെയാകും ഇലക്ട്രിക്ക് ഹാച്ച്ബാക്ക് നിരയിലേക്ക് വാഹനത്തെ അവതരിപ്പിക്കുകയെന്നും കമ്പനി അറിയിച്ചു.

Most Read: ചെറു എസ്‌യുവി ശ്രേണിയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങി ടൊയോട്ട

കുഞ്ഞന്‍ ഇലക്ട്രിക്ക് കാറിനെ അവതരിപ്പിക്കാനൊരുങ്ങി ടൊയോട്ട

2017 -ലാണ് മാരുതി സുസുക്കി-ടൊയോട്ട കൂട്ടുകെട്ട് ആരംഭിക്കുന്നത്. സുസുക്കിയോടൊപ്പമുള്ള കൂട്ടുകെട്ടില്‍ അടുത്ത അഞ്ച് മുതല്‍ ഏഴ് വര്‍ഷത്തിനിടയില്‍ 12 മോഡലുകള്‍ വിപണിയിലെത്തിക്കുവാനാണ് ടൊയോട്ട ലക്ഷ്യമിടുന്നത്. 2020 ഏപ്രില്‍ ഒന്നോടെ നിലവില്‍ വരുന്ന ബിഎസ് VI നിയന്ത്രണങ്ങള്‍ മൂലം ടൊയോട്ട എറ്റിയോസ് ലിവയുടെ നിര്‍മ്മാണം കമ്പനി നിര്‍ത്തലാക്കുകയാണ്.

Most Read: ടൊയോട്ടയിൽ നിന്ന് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ മോഡലായി ഗ്ലാൻസ

കുഞ്ഞന്‍ ഇലക്ട്രിക്ക് കാറിനെ അവതരിപ്പിക്കാനൊരുങ്ങി ടൊയോട്ട

ഈ സ്ഥാനത്തേക്ക് മാരുതി സുസുക്കി ഡിഎന്‍എ ഉപയോഗിച്ച് 12 ലക്ഷം രൂപയ്ക്ക് കീഴില്‍ വിലമതിക്കുന്ന ആറ് മോഡലുകള്‍ പുറത്തിറക്കാനാണ് ടൊയോട്ടയുടെ തീരുമാനം. ടൊയോട്ട സുസുക്കി സഖ്യത്തോടെ വിപണിയില്‍ ഇരുകൂട്ടര്‍ക്കും വളരെയധികം നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കുച്ചുവെന്നാണ് റിപ്പോര്‍ട്ട്.

Most Read: വെല്‍ഫെയറിന്റെ ബുക്കിങ് ആരംഭിച്ച് ടൊയോട്ട

കുഞ്ഞന്‍ ഇലക്ട്രിക്ക് കാറിനെ അവതരിപ്പിക്കാനൊരുങ്ങി ടൊയോട്ട

ഈ വര്‍ഷത്തിന്റെ അവസാനത്തില്‍ ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക്ക് വാഹനത്തെ അവതരിപ്പിക്കുമെന്ന് മാരുതി സുസുക്കി വ്യക്തമാക്കിയിട്ടുണ്ട്. നിരയില്‍ നിന്നുള്ള ജനപ്രീയ വാഹനമായ വാഗണ്‍ ആര്‍ ആണ് മാരുതി നിരയില്‍ നിന്നും ആദ്യം ഇലക്ട്രിക്ക് പരിവേഷത്തോടെ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്.

More from DriveSpark

Article Published On: Tuesday, October 22, 2019, 19:12 [IST]
English summary
Toyota confirms mass-market electric car for India. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X