സ്പോക്ക് അലോയ് വീലുകളുമായി 2020 മഹീന്ദ്ര ഥാർ പരീക്ഷണ ഓട്ടം നടത്തി
മഹീന്ദ്രയുടെ ജനപ്രിയ മോഡലായ ഥാറിന്റെ 2020 മോഡൽ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ് കമ്പനി. അതിന്റെ ഭാഗമായി ഇന്ത്യൻ നിരത്തുകളിൽ നിരവധി തവണ വാഹനത്തിന്റെ പരീക്ഷണ ഓട്ടവും മഹീന്ദ്ര നടത്തി.

ഇപ്പോൾ 235/245-സ്പെക്ക് ടയറുകളുള്ള 17 ഇഞ്ച് അലോയ് വീലുകളാണ് പുതുതലമുറ വാഹനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ഏറ്റവും പുതിയ പരീക്ഷണ ഓട്ട ചിത്രങ്ങളിൽ നിന്ന് മനസിലാക്കാം. അതോടൊപ്പം റിംസിന് സ്‌പോർടി 5-സ്‌പോക്ക് ഡിസൈനും കമ്പനി നൽകിയിരിക്കുന്നു.

2020 മഹീന്ദ്ര ഥാർ സോഫ്റ്റ്, ഹാർഡ് ടോപ്പ് പതിപ്പുകളിൽ ലഭ്യമാകുമെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. കൂടാതെ പിൻ സീറ്റുകൾ കാറിന്റെതു പോലെ മുൻവശത്തേക്ക് തിരിഞ്ഞുള്ളതായിരിക്കുമെന്നും സൂചനകൾ ലഭിച്ചിട്ടുണ്ട്. അതിനാൽ നിലവിലെ മോഡലിന്റെ സൈഡ് ഫേസിംഗ് ബെഞ്ച് സീറ്റുകളേക്കാൾ കൂടുതൽ പിന്തുണ ഇതിന് ലഭിക്കും. എന്നാൽ പുതുതലമുറ ഥാറിന്റെ ബേസ് മോഡലിൽ സൈഡ് ഫേസിംഗ് സീറ്റുകളും സോഫ്റ്റ് ടോപ്പും മഹീന്ദ്ര ഉൾപ്പെടുത്തും.

നിലവിലെ പതിപ്പിനേക്കാൾ 2020 മഹീന്ദ്ര ഥാർ വിശാലവും നീളവുമുള്ളതായിരിക്കുമെന്നും പരീക്ഷണ ചിത്രങ്ങളിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. അതിനാൽ, പുതിയ മോഡലിന് നിലവിലെ എസ്‌യുവിയേക്കാൾ ഉയർന്ന റോഡ് സാന്നിധ്യമുണ്ടെന്ന് വ്യക്തമാണ്.

മെച്ചപ്പെട്ട ഓഫ്-റോഡിംഗ് അനുഭവം നൽകാൻ പുതിയ പ്ലാറ്റ്ഫോമിലായിരിക്കും 2020 ഥാറിന്റെ നിർമ്മാണം. മൂന്നാം തലമുറയിൽപെട്ട എസ്‌യുവിക്ക് ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും മഹീന്ദ്ര വാഗ്ദാനം ചെയ്യും

പുതിയ മോഡലിന് അടിവരയിടുന്നത് മികച്ച ഡൈനാമിക്സിലേക്കും മെച്ചപ്പെട്ട ക്രാഷ് സുരക്ഷയിലേക്കും നയിക്കുന്ന ഒരു പുതിയ ലാഡർ-ഓൺ-ഫ്രെയിം ചേസിസ് ആയിരിക്കും. അതിനാൽ പുതിയ എസ്‌യുവി കൂടുതൽ കരുത്തുറ്റ ഫ്രെയിം കാരണം മികച്ച ഓഫ്-റോഡിംഗ് കഴിവുകൾ വാഗ്ദാനം ചെയ്യുന്നു.
Most Read: രാജ്യത്ത് ഫോർഡും മഹീന്ദ്രയും ഒന്നിക്കുന്ന സംരഭത്തിന് തുടക്കം കുറിച്ചു

എന്നിരുന്നാലും പുതിയ രൂപകൽപ്പനയിൽ 2020 മഹീന്ദ്ര താർ ജീപ്പ് റാങ്‌ലറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു റെട്രോ ലുക്ക് തുടരും. എസ്‌യുവിക്ക് സമകാലിക രൂപം നൽകുന്നതിന് നിരവധി ആധുനിക ഘടകങ്ങൾ വാഹനത്തിൽ വാഗ്ദാനം ചെയ്യും. കാറിന് സമാനമായ അകത്തളമായിരിക്കും മഹീന്ദ്ര ഥാറിൽ ഒരുക്കുക.
Most Read: മിനി എസ്‌യുവിയായ മാരുതി എസ്സ്-പ്രെസ്സോയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്ക്കൊപ്പം ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ് അവതരിപ്പിക്കുന്ന കൂടുതൽ ഉയർന്ന മാർക്കറ്റ് ഡാഷ്‌ബോർഡ് ഇതിൽ അവതരിപ്പിക്കും. ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, എബിഎസ്, ഹൈ സ്പീഡ് വാർണിംഗ്, ഫ്രണ്ട് സീറ്റ് ബെൽറ്റ് റിമൈൻഡർ, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവ എല്ലാ വകഭേദത്തിലും സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യും.
Most Read: അഞ്ച് ലക്ഷം രൂപ വിലയില്‍ താഴെ ലഭ്യമാകുന്ന മികച്ച കാറുകള്‍

ഇത് പുതിയ സ്കോർപിയോയിലും XUV500 നും കരുത്തേകുന്ന ബിഎസ്-VI കംപ്ലയിന്റ് 2.0 ലിറ്റർ ഡീസൽ എഞ്ചിനാണ് 2020 മഹീന്ദ്ര ഥാറിലും പ്രവർത്തിക്കുന്നത്. നിലവിലെ 2.5 ലിറ്റർ ഡീസൽ മോട്ടോർ താഴ്ന്ന മോഡലുകളിൽ വാഗ്ദാനം ചെയ്യുന്നത് തുടരാം.
Image Courtesy: Neelesh Bajaj/4x4 India


Click it and Unblock the Notifications








