ഫോക്‌സ്‌വാഗൺ അമിയോ ജിടി ലൈൻ ഇന്ത്യയിൽ അവതരിപ്പിച്ചു: വില 9.90 ലക്ഷം രൂപ മുതൽ

അമിയോ ജിടി-ലൈൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ഫോക്‌സ്‌വാഗൺ ഇന്ത്യ. പുതിയ പോളോ, വെന്റോ ഫെയ്‌സ്‌ലിഫ്റ്റ് എന്നീ പുതിയ മോഡലുകൾ പുറത്തിറങ്ങി ദിവസങ്ങൾക്ക് ശേഷമാണ് പുതിയ അമിയോ ജിടി ലൈനിനെ കമ്പനി വിപണിയിലെത്തിച്ചത്. 9.90 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില.

ഫോക്‌സ്‌വാഗൺ അമിയോ ജിടി ലൈൻ ഇന്ത്യയിൽ അവതരിപ്പിച്ചു: വില 9.90 ലക്ഷം രൂപ മുതൽ

മോഡലിന്റെ ഹൈലൈൻ ഡീസൽ ഓട്ടോമാറ്റിക് ട്രിമിൽ മാത്രമേ പുതിയ ഫോക്‌സ്‌വാഗൺ അമിയോ ജിടി ലൈൻ ലഭ്യമാകൂ. പോളോ ജിടിയിൽ ഉൾപ്പെടുത്തിയ അതേ കോസ്മെറ്റിക് പരിഷ്ക്കരണവുമായാണ് വാഹനം വിപണിയിൽ എത്തുന്നത്. ബ്ലാക്ക് ഔട്ട് റൂഫ്, കറുത്ത ORVM- കൾ, കറുത്ത ബൂട്ട് ലിപ് സ്‌പോയ്‌ലർ, വശങ്ങളിലെ ‘ജിടി-ലൈൻ' ഡെക്കലുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ഫോക്‌സ്‌വാഗൺ അമിയോ ജിടി ലൈൻ ഇന്ത്യയിൽ അവതരിപ്പിച്ചു: വില 9.90 ലക്ഷം രൂപ മുതൽ

പോളോ ജിടി, വെന്റോ കാറുകളിൽ ലഭ്യമായ പുതിയ ‘സൺസെറ്റ് റെഡ്' പെയിന്റ് സ്കീമും അമിയോ ജിടിയിൽ ഫോക്‌സ്‌വാഗൺ വാഗ്ദാനം ചെയ്യുന്നു. ഉയർന്ന മോഡലിൽ ഒഴികെ ഇന്റീരിയറിൽ കാര്യമായ മാറ്റങ്ങളൊന്നും ഇല്ലാതെയാണ് പുതിയ പതിപ്പ് വിപണിയിൽ എത്തിയിരിക്കുന്നത്.

ഫോക്‌സ്‌വാഗൺ അമിയോ ജിടി ലൈൻ ഇന്ത്യയിൽ അവതരിപ്പിച്ചു: വില 9.90 ലക്ഷം രൂപ മുതൽ

ക്രൂയിസ് കൺട്രോൾ, ക്ലൈമറ്റ് കൺട്രോൾ, ഫ്രണ്ട്, റിയർ സെൻട്രൽ ആംസ്ട്രെസ്റ്റ്, ഡ്രൈവർ സീറ്റന്റെ സീറ്റ്-ഉയരം ക്രമീകരണം, ഓട്ടോമാറ്റിക് മൊബൈൽ സെൻസിംഗ് വൈപ്പറുകൾ, വലിയ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയെല്ലാം വാഹനത്തിൽ ഉൾപ്പെടുന്നു.

ഫോക്‌സ്‌വാഗൺ അമിയോ ജിടി ലൈൻ ഇന്ത്യയിൽ അവതരിപ്പിച്ചു: വില 9.90 ലക്ഷം രൂപ മുതൽ

മെക്കാനിക്കലുകളുടെ കാര്യത്തിൽ 1.5 ലിറ്റർ TDI ഡീസൽ എഞ്ചിനാണ് ഫോക്‌സ്‌വാഗൺ അമിയോ ജിടി ലൈനിന്റെ സവിശേഷത. ഇത് 109 bhp കരുത്തും 250 Nm torque ഉം ഉൽ‌പാദിപ്പിക്കുന്ന കാർ ഏഴ് സ്പീഡ് DSG ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്നു.

ഫോക്‌സ്‌വാഗൺ അമിയോ ജിടി ലൈൻ ഇന്ത്യയിൽ അവതരിപ്പിച്ചു: വില 9.90 ലക്ഷം രൂപ മുതൽ

രാജ്യത്തെ കോംപാക്റ്റ്-സെഡാൻ വിഭാഗത്തിലെ ഫോക്‌സ്‌വാഗൺ നിരയിൽ നിന്നുള്ള ജനപ്രിയ മോഡലാണ് അമിയോ. പുതിയ അമിയോ ജിടി ലൈൻ അവതരിപ്പിക്കുന്നതോടെ മോഡലിലേക്ക് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി. ഇന്ത്യൻ വിപണിയിൽ മാരുതി സുസുക്കി ഡിസയർ, ഫോർഡ് ആസ്പയർ, ഹോണ്ട അമേസ് തുടങ്ങിയവയെ ഫോക്‌സ്‌വാഗൺ അമിയോ എതിരാളികളാക്കും.

Most Read: ഫോക്‌സ്‌വാഗണ്‍ പോളോ, വെന്റോ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകള്‍ പുറത്തിറങ്ങി; പ്രാരംഭ വില 5.82 ലക്ഷം രൂപ

ഫോക്‌സ്‌വാഗൺ അമിയോ ജിടി ലൈൻ ഇന്ത്യയിൽ അവതരിപ്പിച്ചു: വില 9.90 ലക്ഷം രൂപ മുതൽ

ഫോക്‌സ്‌വാഗൺ ഇന്ത്യ അടുത്തിടെ രണ്ട് ജിടി-ലൈനിനൊപ്പം പോളോ, വെന്റോ ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ചിരുന്നു. പുതിയ ഫോക്‌സ്‌വാഗൺ പോളോ ജിടി ലൈനും വെന്റോ ജിടി ലൈനും യഥാക്രമം 5.82 ലക്ഷം രൂപയും 8.76 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.

Most Read: ഡീസൽ എഞ്ചിനുകൾ നിർത്തലാക്കാൻ ഒരുങ്ങുന്ന വാഹന നിർമ്മാതാക്കൾ

ഫോക്‌സ്‌വാഗൺ അമിയോ ജിടി ലൈൻ ഇന്ത്യയിൽ അവതരിപ്പിച്ചു: വില 9.90 ലക്ഷം രൂപ മുതൽ

രണ്ട് മോഡലുകളിലും നിരവധി പരിഷ്ക്കരണങ്ങൾ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. നവീകരിച്ച എൽഇഡി ഹെഡ്‌ലാമ്പുകൾ, ടെയിൽ‌ലൈറ്റ് യൂണിറ്റുകൾ എന്നിവപോലുള്ള അധിക അപ്‌ഡേറ്റുകളും പോളോ ഫെയ്‌സ്‌ലിഫ്റ്റിൽ ലഭ്യമാണ്. ടോപ്പ് ഓഫ് ലൈൻ ജിടിഐ മോഡലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു ഹണികോമ്പ് ഫ്രണ്ട് ഗ്രില്ലും ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നു.

Most Read: റെക്കോഡുകള്‍ തിരുത്തിയെഴുതി കിയ സെല്‍റ്റോസ്

ഫോക്‌സ്‌വാഗൺ അമിയോ ജിടി ലൈൻ ഇന്ത്യയിൽ അവതരിപ്പിച്ചു: വില 9.90 ലക്ഷം രൂപ മുതൽ

തങ്ങളുടെ പുതിയ ഇന്ത്യ 2.0 പ്രോജക്ടിന്റെ ഭാഗമായി ഫോക്‌സ്‌വാഗൺ ഇന്ത്യ സ്കോഡ ഓട്ടോ ഇന്ത്യയുമായി ലയിക്കുമെന്ന് ഫോക്‌സ്‌വാഗൺ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യൻ വിപണിയിലെ രണ്ട് കമ്പനികളും തമ്മിലുള്ള ലയനം സ്‌കോഡ ഓട്ടോ പ്രൈവറ്റ് ലിമിറ്റഡ് എന്ന പുതിയ സംരംഭത്തിന് വഴിയൊരുക്കും.

Most Read Articles

Malayalam
English summary
Volkswagen Ameo GT Line Launched In India. Read more Malayalam
Story first published: Saturday, September 7, 2019, 12:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X