ഫോക്‌സ്‌വാഗൺ ഗോൾഫ് GTI ഇന്ത്യയിൽ അവതരിപ്പിച്ചേക്കും

ഫോക്‌സ്‌വാഗൺ ഗോൾഫ് GTI-യെ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. പൂർണ്ണമായും നിർമ്മിച്ച യൂണിറ്റായി (സിബിയു) ഇറക്കുമതി ചെയ്യാനും 2020 അവസാനത്തോടെ വിപണയിലെത്തിക്കാനുമാണ് കമ്പനി തയ്യാറെടുക്കുന്നത്.

ഫോക്‌സ്‌വാഗൺ ഗോൾഫ് GTI ഇന്ത്യയിൽ അവതരിപ്പിച്ചേക്കും

പെർഫോമൻസ് കാർ പ്രേമികൾക്ക്, പ്രത്യേകിച്ച് ഹോട്ട് ഹാച്ച്ബാക്കുകളോട് താൽപ്പര്യമുള്ളവർക്ക് ഗോൾഫ് ജിടിഐയുടെ അവതരണം ഏറെ പ്രതീക്ഷ നൽകുന്ന ഒന്നാണ്.

ഫോക്‌സ്‌വാഗൺ ഗോൾഫ് GTI ഇന്ത്യയിൽ അവതരിപ്പിച്ചേക്കും

ഇറക്കുമതി നിയമങ്ങളിൽ ഇളവ് വരുത്തിയതിനെത്തുടർന്ന് ഈ മോഡൽ പൂർണ്ണമായും നിർമ്മിച്ച യൂണിറ്റായി (Completely Built Unit) ഇന്ത്യയിൽ കൊണ്ടുവരും. എന്നാൽ ഫോക്‌സ്‌വാഗൺ ഗോൾഫ് GTI ഒരു ലിമിറ്റഡ് എഡിഷൻ മോഡലായാകും വിപണിയിലെത്തിക്കുക.

ഫോക്‌സ്‌വാഗൺ ഗോൾഫ് GTI ഇന്ത്യയിൽ അവതരിപ്പിച്ചേക്കും

ഇന്ത്യൻ വിപണിയിൽ ഗോൾഫ് ജിടിഐ അവതരിപ്പിക്കുമെന്ന് ഔദ്യോഗികമായി കമ്പനി സ്ഥിരീകരിക്കുകയാണെങ്കിൽ 2020 അവസാനത്തോടെ ഹോട്ട് ഹാച്ച്ബാക്ക് വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ഫോക്‌സ്‌വാഗൺ ഗോൾഫ് GTI ഇന്ത്യയിൽ അവതരിപ്പിച്ചേക്കും

വാഹന നിർമ്മാതാക്കളെ തങ്ങളുടെ വാഹനങ്ങൾ സിബിയു അല്ലെങ്കിൽ കംപ്ലീറ്റ്ലി നോക്കഡ് ഡൗണ്‍ (CKD) വഴി കൊണ്ടുവരുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യൻ സർക്കാർ അടുത്തിടെ ഇറക്കുമതി നിയമങ്ങൾ പരിഷ്കരിച്ചിട്ടുണ്ട്.

ഫോക്‌സ്‌വാഗൺ ഗോൾഫ് GTI ഇന്ത്യയിൽ അവതരിപ്പിച്ചേക്കും

പുതിയ ഇറക്കുമതി ചട്ട പ്രകാരം കമ്പനികൾക്ക് എല്ലാ വർഷവും 2500 വാഹനങ്ങൾ സികെഡി, സിബിയു ചാനലുകൾ വഴി ഇറക്കുമതി ചെയ്യാൻ സാധിക്കും. എന്നിരുന്നാലും ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾ അന്താരാഷ്ട്ര ഓട്ടോമോട്ടീവ് ഹോമോലോഗേഷൻ മാനദണ്ഡങ്ങൾ പാലിക്കണം.

ഫോക്‌സ്‌വാഗൺ ഗോൾഫ് GTI ഇന്ത്യയിൽ അവതരിപ്പിച്ചേക്കും

2.0 ലിറ്റർ പെട്രോൾ എഞ്ചിൻ ഉള്ള രണ്ട് വകഭേദങ്ങളിൽ ഫോക്‌സ്‌വാഗൺ ഗോൾഫ് GTI നിലവിൽ ലഭ്യമാണ്. സ്റ്റാൻഡേർഡ് മോഡലിൽ അവതരിപ്പിക്കുന്ന എഞ്ചിൻ 240 bhp കരുത്തും 370 Nm torque ഉം ഉത്പാദിപ്പിക്കുന്നു. TCR മോഡലിലെ എഞ്ചിൻ 285 bhp കരുത്തും 380 Nm torque ഉം ആണ് സൃഷ്ടിക്കുന്നത്.

Most Read: മാരുതി ജിംനി ഇന്ത്യയിലേക്കില്ല

ഫോക്‌സ്‌വാഗൺ ഗോൾഫ് GTI ഇന്ത്യയിൽ അവതരിപ്പിച്ചേക്കും

കൂടാതെ എട്ടാം തലമുറ ഗോൾഫ് GTI-യിൽ കമ്പനി ഇപ്പോൾ പ്രവർത്തിക്കുന്നുണ്ടെന്ന് പറയപ്പെടുന്നു. ഇത് അടുത്തിടെ നോർബർഗിംഗ് റേസ് ട്രാക്കിൽ പരിശോധന നടത്തിയിരുന്നു. നിലവിലെ മോഡലുകളിൽ അവതരിപ്പിച്ചിരിക്കുന്ന അതേ എഞ്ചിൻ തന്നെയാകും വരാനിരിക്കുന്ന ഗോൾഫ് GTI ലും ഉൾപ്പെടുത്തുക.

Most Read: ഇന്ത്യയില്‍ പുറത്തിറങ്ങുന്നതിന് മുമ്പ് എംജി eZS -ന്റെ ടീസര്‍ വീഡിയോ പുറത്ത്

ഫോക്‌സ്‌വാഗൺ ഗോൾഫ് GTI ഇന്ത്യയിൽ അവതരിപ്പിച്ചേക്കും

ഫോക്സ്‍വാഗൺ അവരുടെ എൻ‌ട്രി ലെവൽ പോളോ ഹാച്ച്ബാക്കിന്റെ പെർഫോമൻസ് മോഡൽ ഇതിനകം തന്നെ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. പോളോ GTI 2016-ലാണ് വിപണിയിൽ അവതരിപ്പിച്ചത്. തുടക്കത്തിൽ കാറിന് മികച്ച പ്രതികരണം ലഭിച്ചുവെങ്കിലും പിന്നീട് ആവശ്യകത കുറവായതിനാൽ 2018 ൽ കമ്പനി മോഡലിനെ നിർത്തലാക്കി.

Most Read: ഡ്രൈവിങ് ലൈസന്‍സും വാഹനത്തിന്റെ രേഖകളും സൂക്ഷിക്കാൻ ഡിജി ലോക്കർ

ഫോക്‌സ്‌വാഗൺ ഗോൾഫ് GTI ഇന്ത്യയിൽ അവതരിപ്പിച്ചേക്കും

ഇന്ത്യയിൽ അവതരിപ്പിക്കുന്ന ത്രീ-ഡോർ ജിടിഐ പതിപ്പാണ് ഹോട്ട് ഹാച്ചിന്റെ ഡിമാൻഡ് കുറയാനുള്ള പ്രധാന കാരണമെന്നാണ് ഫോക്സ്‍വാഗൺ വിശ്വസിക്കുന്നത്. ത്രീ-ഡോർ വിപണി വളരെ ആകർഷണീയമായതിനാൽ കമ്പനി ഇന്ത്യയിൽ ഗോൾഫ് GTI യുടെ അഞ്ച്-ഡോർ പതിപ്പിനെ കൊണ്ടുവരും.

ഫോക്‌സ്‌വാഗൺ ഗോൾഫ് GTI ഇന്ത്യയിൽ അവതരിപ്പിച്ചേക്കും

സ്കോഡ ഒക്ടാവിയ RS സമാരംഭിച്ച് മികച്ച പ്രതികരണം ലഭിച്ചതിന് ശേഷമാണ് കമ്പനി ഈ നീക്കം വിലയിരുത്തുന്നത്. ഈ ലിമിറ്റഡ് എഡിഷൻ പെർഫോമൻസ് കാർ അഞ്ച്-ഡോർ സെഡാൻ താൽപ്പര്യക്കാർക്കിടയിൽ ഒരു തൽക്ഷണ വിജയമായിരുന്നു. ഒപ്പം ചില മികച്ച വിൽപ്പന നേടാനും വാഹനത്തിന് സാധിച്ചു.

ഫോക്‌സ്‌വാഗൺ ഗോൾഫ് GTI ഇന്ത്യയിൽ അവതരിപ്പിച്ചേക്കും

ഗോൾഫ് GTI വിപണിയിലെത്തുമ്പോൾ കമ്പനിയുടെ ഏറ്റവും മികച്ച മോഡലായി ഇത് മാറിയേക്കാം. 40 ലക്ഷം രൂപയാണ് ഗോൾഫ് GTI-ക്ക് ഫോക്‌സ്‌വാഗൺ നിശ്ചയിച്ചിരിക്കുന്ന വില.

ഫോക്‌സ്‌വാഗൺ ഗോൾഫ് GTI ഇന്ത്യയിൽ അവതരിപ്പിച്ചേക്കും

ഫോക്‌സ്‌വാഗൺ പോളോ GTI അവതരിപ്പിച്ചതിന് മറുപടിയായി ഫോർഡ് ഫിഗോ എസ് അവതരിപ്പിക്കുകയും ടാറ്റ ടിയാഗോ, ടൈഗോർ മോഡലുകളുടെ ജെടിപി പെർഫോമൻസ് മോഡലുകൾ ടാറ്റ അവതരിപ്പിക്കുകയും ചെയ്തിരുന്നു. അതിനാൽ ഗോൾഫ് GTI യുടെ ഇന്ത്യയിലേക്കുള്ള പ്രവേശനം വളരെ പ്രതീക്ഷ നൽകുന്ന ഒന്നാണ്.

Most Read Articles

Malayalam
English summary
Volkswagen Golf GTI Hot Hatchbacks India Launch Being Considered. Read more Malayalam
Story first published: Wednesday, September 18, 2019, 15:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X