ഡോര്‍സ്റ്റെപ്പ് കാര്‍ സര്‍വീസ് പദ്ധതിക്ക് തുടക്കം കുറിച്ച് ഫോക്‌സ്‌വാഗണ്‍
ഡോര്‍സ്റ്റെപ്പ് കാര്‍ സര്‍വീസ് പദ്ധതിക്ക് തുടക്കംകുറിച്ച് ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍. രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി, ഹ്യുണ്ടായി എന്നിവര്‍ നേരത്തെ തന്നെ ഇത്തരത്തിലൊരു പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ഫോക്‌സ്‌വാഗണും പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്. വാഹനങ്ങളുടെ റിപെയറിനൊപ്പം ഓയില്‍ ചേഞ്ച്, ഫില്‍റ്റര്‍ ക്ലീനിങ് തുടങ്ങിയ സൗകര്യങ്ങള്‍ ഡോര്‍സ്റ്റെപ്പ് സര്‍വീസില്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. ഈ പുതിയ പദ്ധതിയുലൂടെ, കൂടുതല്‍ ഉപയോക്താക്കള്‍ക്ക് പ്രയോജനം ഉണ്ടാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

അതിനൊപ്പം തന്നെ ആളുകള്‍ക്ക് ഈ പദ്ധതിയിലൂടെ കൂടുതല്‍ സമയലാഭവും ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തിരഞ്ഞെടുത്ത ചില ഡീലര്‍ഷിപ്പുകളില്‍ മാത്രമാണ് തുടക്കത്തില്‍ ഈ പദ്ധതി നടപ്പാക്കുക. 45 നഗരങ്ങളിലായി 60 ഡീലര്‍ഷിപ്പുകളാണ് പദ്ധതിക്കായി തെരഞ്ഞെടുുത്തിരിക്കുന്നതെന്നും കമ്പനി പറഞ്ഞു.

ഈ ഡീലര്‍ഷിപ്പുകളുടെ 25 കിലോമീറ്റര്‍ പരിധിയില്‍ വരുന്ന ഉപഭോക്താക്കള്‍ക്കാണ് ഈ സേവനം ലഭിക്കുക. നിലവില്‍ ബിഎസ് VI വാഹനങ്ങളെ വിപണിയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഫോക്‌സ്‌വാഗണ്‍. ഇതിന്റെ ഭാഗമായി ഡീസല്‍ പതിപ്പുകളുടെ വില്‍പ്പന അവസാനിപ്പിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

പോളോ, വെന്റോ ഡീസല്‍ പതിപ്പുകളുടെ വില്‍പ്പന അവസാനിപ്പിക്കുമെന്ന് കമ്പനി ഇതിനോടകം വ്യക്തമാക്കി കഴിഞ്ഞു. 2020 ഏപ്രിലിന് ശേഷം പോളോ, വെന്റോ മോഡലുകളുടെ ഡീസല്‍ പതിപ്പുകള്‍ വില്‍ക്കില്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

അധികം വൈകാതെ ഇരുമോഡലുകളുടെയും ബിഎസ് VI പതിപ്പിനെ വിപണിയില്‍ എത്തിക്കുമെന്ന് കമ്പനി അറിയിച്ചു. പരീക്ഷണ ഓട്ടം നടത്തുന്നതിന്റെ ചിത്രങ്ങളും വിവരങ്ങളും പുറത്തുവന്നിരുന്നു. ബിഎസ് VI എന്‍ജിനിലേക്ക് മാറുന്നതോടെ പോളൊ GT, വെന്റോ എന്നീ മോഡലുകള്‍ കൂടുതല്‍ കരുത്തുള്ള 1.0 ലിറ്റര്‍ TSi പെട്രോള്‍ എന്‍ജിനിലായിരിക്കും പുറത്തിറങ്ങുക.

നിലവില്‍ 1.2 ലിറ്റര്‍ TSi എന്‍ജിനിലാണ് പോളോ GT വിപണിയില്‍ എത്തുന്നത്. ഇതിനുപകരമാണ് 1.0 ലിറ്റര്‍ TSi എന്‍ജിന്‍ നല്‍കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പഴയ എഞ്ചിനുമായി നേക്കുമ്പോള്‍ കരുത്തിലും, പെര്‍ഫോമെന്‍സിലും കേമന്‍ പുതിയ എഞ്ചിനായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Most Read: എംജി ZS ഇവി ആദ്യ ഡ്രൈവ് റിവ്യു

വിപണിയില്‍ ഉള്ള 1.2 ലിറ്റര്‍ ടര്‍ബേ എഞ്ചിന്‍ 105 bhp കരുത്തും 175 Nm torque ഉം ഉത്പാദിപ്പിക്കും. എന്നാല്‍ പുതിയ എഞ്ചിന്‍ 115 bhp കരുത്തം 200 Nm torque ഉം ഉത്പാദിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. സ്‌കോഡയുടെ സെഡാന്‍ മോഡലായ റാപ്പിഡിലും ഈ എന്‍ജിന്‍ നല്‍കിയേക്കും.
Most Read: ഇലക്ട്രിക്ക് സ്‌കൂട്ടറിനെ അവതരിപ്പിക്കാനൊരുങ്ങി യമഹ

1.5 TDi ഡീസല്‍ എന്‍ജിന്‍, 1.2 TSi പെട്രോള്‍ എന്‍ജിന്‍, 1.6 MPI പെട്രോള്‍ എന്നീ എന്‍ജിനുകളാണ് കമ്പനി പിന്‍വലിക്കുന്നത്. പുതിയ എന്‍ജിന്‍ കരുത്തില്‍ എത്തുന്ന മോഡലുകള്‍ 2020 ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചേക്കും.
Most Read: ബിഎസ് VI ആക്‌സസ് 125 വിപണിയില്‍ അവതരിപ്പിച്ച് സുസുക്കി

പോളോ, വെന്റോ മോഡലുകളുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അടുത്തിടെയാണ് കമ്പനി വിപണിയില്‍ എത്തിക്കുന്നത്. അതുകൊണ്ട് ബിഎസ് VI മോഡലുകളുടെ ഡിസൈനിലോ, ഫീച്ചറുകളിലോ മാറ്റം വരുത്താതെ എഞ്ചിനില്‍ മാത്രം മാറ്റം വരുത്തിയാകും വാഹനം വിപണിയിലേക്ക് എത്തുക.


Click it and Unblock the Notifications








