വോൾവോയുടെ ആദ്യത്തെ പൂർണ ഇലക്ട്രിക്ക് മോഡലായ XC40 റീചാർജ് അവതരിപ്പിച്ചു

സ്വീഡിഷ് വാഹന നിർമ്മാതാക്കളായ വോൾവോ തങ്ങളുടെ ആദ്യ ഇലക്ട്രിക്ക് കാറായ XC40 റീചാർജ് മോഡൽ അവതരിപ്പിച്ചു. എസ്‌യുവിയിൽ 408 bhp ഇരട്ട-മോട്ടോർ സജ്ജീകരണവും 400 കിലോമീറ്ററിൽ കൂടുതൽ മൈലേജുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

വോൾവോയുടെ ആദ്യത്തെ പൂർണ ഇലക്ട്രിക്ക് മോഡലായ XC40 റീചാർജ് അവതരിപ്പിച്ചു

നിലവിലുള്ള XC40-യുടെ പെട്രോൾ എഞ്ചിൻ, പ്ലഗ്-ഇൻ ഹൈബ്രിഡ് വകഭേദങ്ങളോടൊപ്പം പുതിയ ഇലക്ട്രിക്ക് പതിപ്പും ചേരും. അടുത്ത വർഷം അവസാനം അന്താരാഷ്ട്ര വിപണിയിൽ വാഹനം വിൽപ്പനയ്‌ക്കെത്തും.

വോൾവോയുടെ ആദ്യത്തെ പൂർണ ഇലക്ട്രിക്ക് മോഡലായ XC40 റീചാർജ് അവതരിപ്പിച്ചു

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കമ്പനി വിപണിയിലെത്തുന്ന അഞ്ച് സമ്പൂർണ്ണ ഇലക്ട്രിക്ക് മോഡലുകളിൽ ആദ്യത്തേതാണിത്. 2025 ഓടെ ആഗോള വിൽപ്പനയുടെ പകുതിയും ഇലക്ട്രിക്ക് വാഹനങ്ങളെ വഹിക്കാനാണ് വോൾവോ ലക്ഷ്യമിടുന്നത്.

വോൾവോയുടെ ആദ്യത്തെ പൂർണ ഇലക്ട്രിക്ക് മോഡലായ XC40 റീചാർജ് അവതരിപ്പിച്ചു

ബാക്കിയുള്ളവയിൽ ഹൈബ്രിഡ് പവർട്രെയിനായിരിക്കും ഉൾപ്പെടുക. സ്വീഡിഷ് സ്ഥാപനത്തിന്റെ പ്ലഗ്-ഇൻ ഹൈബ്രിഡ് മോഡലുകൾക്കൊപ്പം ആ അഞ്ച് ഇലക്ട്രിക്ക് കാറുകളും പുതിയ റീചാർജ് ബ്രാൻഡിംഗ് വഹിക്കും.

വോൾവോയുടെ ആദ്യത്തെ പൂർണ ഇലക്ട്രിക്ക് മോഡലായ XC40 റീചാർജ് അവതരിപ്പിച്ചു

ഫോർ വീൽ ഡ്രൈവ് XC40 റീചാർജിൽ രണ്ട് 204 bhp ഇലക്ട്രിക്ക് മോട്ടോറുകളാണ് പ്രവർത്തിക്കുന്നത്. ഓരോ ആക്‌സിലിലും ഘടിപ്പിച്ചിരിക്കുന്ന ഇവ 408 bhp കരുത്തും 660 Nm torque ഉം വാഗ്ദാനം ചെയ്യുന്നു. ഈ എഞ്ചിൻ സജ്ജീകരണം 4.9 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തെ പ്രാപ്‌തമാക്കുന്നു.

വോൾവോയുടെ ആദ്യത്തെ പൂർണ ഇലക്ട്രിക്ക് മോഡലായ XC40 റീചാർജ് അവതരിപ്പിച്ചു

മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയാണ് വോൾവോ XC40-യുടെ ഉയർന്ന വേഗത. 78 കിലോവാട്ട് അണ്ടർ ഫ്ലോർ ബാറ്ററിയിൽ നിന്നാണ് വാഹനത്തിന് കരുത്ത് നൽകുന്നത്. WLTP സാക്ഷ്യപ്പെടുത്തിയ 400 കിലോമീറ്ററിൽ കൂടുതൽ മൈലേജും വോൾവോ വാഗ്ദാനം ചെയ്യുന്നു. 11 കിലോവാട്ട് AC ചാർജർ അല്ലെങ്കിൽ 150 കിലോവാട്ട് DC ഫാസ്റ്റ് ചാർജർ വഴി ചാർജിംഗ് ലഭ്യമാകും. 40 മിനിറ്റിനുള്ളിൽ 80 ശതമാനം ചാർജ് നൽകാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു.

വോൾവോയുടെ ആദ്യത്തെ പൂർണ ഇലക്ട്രിക്ക് മോഡലായ XC40 റീചാർജ് അവതരിപ്പിച്ചു

ജ്വലന എഞ്ചിനുള്ള പരമ്പരാഗത റേഡിയേറ്റർ ഗ്രില്ലിനുപകരം പുതിയ സീൽ‌ഡ് ഫാസിയ കൂട്ടിച്ചേർത്തെങ്കിലും പരമ്പരാഗത XC40-യിലുള്ള സ്റ്റൈലിംഗ് തന്നെയാണ് വാഹനത്തിന്റെ പുറംമോഡിയിലും അകത്തളത്തും നിലനിർത്തിയിരിക്കുന്നത്.

Most Read: 2020 ഇസൂസു D-മാക്‌സ് V-ക്രോസ്; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

വോൾവോയുടെ ആദ്യത്തെ പൂർണ ഇലക്ട്രിക്ക് മോഡലായ XC40 റീചാർജ് അവതരിപ്പിച്ചു

മോഡലിന് റീചാർജ് ബാഡ്ജുകളും മറ്റ് ചെറിയ ഡിസൈൻ ട്വീക്കുകളും ലഭിക്കുന്നു. അതേസമയം ചാർജിംഗ് പോർട്ട് കാറിന്റെ പിൻഭാഗത്ത് ഒരു പരമ്പരാഗത പെട്രോൾ ക്യാപ്പ് പോലെ സ്ഥിതിചെയ്യുന്നു.

Most Read: ചെറു എസ്‌യുവി ശ്രേണിയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങി ടൊയോട്ട

വോൾവോയുടെ ആദ്യത്തെ പൂർണ ഇലക്ട്രിക്ക് മോഡലായ XC40 റീചാർജ് അവതരിപ്പിച്ചു

സ്റ്റാൻഡേർഡ് XC40-യുടെ അതേ കോം‌പാക്റ്റ് മോഡുലാർ ഡിസൈൻ (CMA) പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ച റീചാർജ് പതിപ്പിന് 4,425 mm നീളവും 2,034 mm വീതിയും അതേ അളവിൽ നിലനിർത്തിയിരിക്കുന്നു. അണ്ടർ‌ഫ്ലോർ ബാറ്ററികൾ കാരണം XC40 റീചാർജിന് 175 mm ഗ്രൗണ്ട് ക്ലിയറൻസാണ് നൽകിയിരിക്കുന്നത്. സ്റ്റാൻഡേർഡ് മോഡലിൽ ഇത് 211 mm ആണ്.

Most Read: 2020 ഹോണ്ട സിറ്റി നവംബറിൽ ആഗോളതലത്തിൽ അവതരിപ്പിക്കും

വോൾവോയുടെ ആദ്യത്തെ പൂർണ ഇലക്ട്രിക്ക് മോഡലായ XC40 റീചാർജ് അവതരിപ്പിച്ചു

413 ലിറ്റർ ലഗേജ് ശേഷിയാണ് വാഹനം വാഗ്ദാനം ചെയ്യുന്നത്. ഇത് സ്റ്റാൻഡേർഡ് മോഡലിന്റെ 460 ലിറ്ററിനെ അപേക്ഷിച്ച് കുറവാണ്. എസ്‌യുവിയുടെ ഭാരം 2,150 കിലോഗ്രാം ആണ് എന്നാൽ ഇലക്ട്രിക്ക് പതിപ്പിന്റെ ഭാരം 1,497 കിലോഗ്രാം മാത്രമാണ്.

വോൾവോയുടെ ആദ്യത്തെ പൂർണ ഇലക്ട്രിക്ക് മോഡലായ XC40 റീചാർജ് അവതരിപ്പിച്ചു

ഗൂഗിൾ ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം നൽകുന്ന പുതിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം അവതരിപ്പിക്കുന്ന ആദ്യത്തെ വോൾവോ കൂടിയാണ് XC40 റീചാർജ്. ഈ സിസ്റ്റം വോൾവോ ഓൺ കോൾ ഓപ്ഷനും അവതരിപ്പിക്കുന്നു.

വോൾവോയുടെ ആദ്യത്തെ പൂർണ ഇലക്ട്രിക്ക് മോഡലായ XC40 റീചാർജ് അവതരിപ്പിച്ചു

അടുത്ത വർഷം മൊത്തം വിൽപ്പനയുടെ അഞ്ചിലൊന്ന് പ്ലഗ്-ഇൻ ഹൈബ്രിഡുകളാണ് വോൾവോ ലക്ഷ്യമിടുന്നത്. XC40 റീചാർജ് ഉൾപ്പെടെ വൈദ്യുതീകരിച്ച മോഡലുകളുടെ ഉത്പാദന ശേഷി മൂന്നിരട്ടിയാക്കാൻ കമ്പനി ഒരുങ്ങുന്നു. റീചാർജ് മോഡലുകൾക്കായി ഇത് ഒരു പുതിയ ഡിസൈനറുടെ തzരഞ്ഞെടുക്കലും വാഗ്ദാനം ചെയ്യും.

More from DriveSpark

Article Published On: Thursday, October 17, 2019, 17:33 [IST]
English summary
Volvo XC40 recharge electric suv revealed. Read more Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X