പ്രീമിയം ശ്രേണിയില്‍ ആധിപത്യം തുടര്‍ന്ന് ബലേനോ; മൂന്നാം സ്ഥാനത്തേക്ക് കടന്നുകയറി ആള്‍ട്രോസ്

കൊവിഡ്-19 വലിയ പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും തിരിച്ചുവരവിന്റെ പാതയിലാണ് വാഹന വിപണി. വരുന്ന ഉത്സവ നാളുകളില്‍ വില്‍പ്പന ഉയരുമെന്ന പ്രതീക്ഷയിലാണ് നിര്‍മ്മതാക്കള്‍.

പ്രീമിയം ശ്രേണിയില്‍ ആധിപത്യം തുടര്‍ന്ന് ബലേനോ; മൂന്നാം സ്ഥാനത്തേക്ക് കടന്നുകയറി ആള്‍ട്രോസ്

വില്‍പ്പന വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇതിനോടകം തന്നെ നിരവധി ആനുകൂല്യങ്ങളും ഓഫറുകളും ബ്രാന്‍ഡുകള്‍ വാഗ്ദാനം ചെയ്തു തുടങ്ങിയെന്നുവേണം പറയാന്‍. പ്രീമിയം ശ്രേണിയിലെ വാര്‍ഷിക വില്‍പ്പന കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ ഇടിവ് ഉണ്ടായിട്ടുണ്ടെങ്കിലും പ്രതിമാസ വില്‍പ്പന മാന്യമായ വില്‍പ്പന നേടുന്നുണ്ടെന്നാണ് കണക്ക്.

പ്രീമിയം ശ്രേണിയില്‍ ആധിപത്യം തുടര്‍ന്ന് ബലേനോ; മൂന്നാം സ്ഥാനത്തേക്ക് കടന്നുകയറി ആള്‍ട്രോസ്

മഹാമാരിയുടെ സമയത്ത് ആളുകള്‍ പൊതുഗതാഗതം ഉപേക്ഷിച്ച് സ്വകാര്യ വാഹനങ്ങളിലേക്ക് തിരിഞ്ഞതാണ് ഈ വാഹന വില്‍പ്പന ഉയര്‍ന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. മാരുതി ബലേനോ, ഹ്യുണ്ടായി i20, ടാറ്റ ആള്‍ട്രോസ്, ടോയോട്ട ഗ്ലാന്‍സ, ഫോക്‌സ്‌വാഗണ്‍ പോളോ, ഫോര്‍ഡ് ഫ്രീസ്റ്റൈല്‍, ഹോണ്ട ജാസ് എന്നിവരാണ് ഈ ശ്രേണിയിലെ പ്രധാന മോഡലുകള്‍.

MOST READ: നഗരത്തിലുടനീളം 200 പുതിയ ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനൊരുങ്ങി ഡല്‍ഹി സര്‍ക്കാര്‍

പ്രീമിയം ശ്രേണിയില്‍ ആധിപത്യം തുടര്‍ന്ന് ബലേനോ; മൂന്നാം സ്ഥാനത്തേക്ക് കടന്നുകയറി ആള്‍ട്രോസ്

വില്‍പ്പനയില്‍ ഏകദേശം 3 ശതമാനം ഇടിവ് നേരിട്ടെങ്കിലും മാരുതി സുസുക്കി ബലേനോ ഈ വിഭാഗത്തില്‍ ആധിപത്യം തുടരുന്നു. 2020 ഓഗസ്റ്റില്‍ ബലേനോയുടെ മൊത്തം 10,742 യൂണിറ്റുകള്‍ മാരുതി വിറ്റു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 11,067 യൂണിറ്റുകള്‍ വിറ്റു. കഴിഞ്ഞ മാസം പതിനായിരം കാറുകള്‍ വിറ്റ ഒരേയൊരു കാര്‍ കൂടിയാണ് ബലേനോ.

പ്രീമിയം ശ്രേണിയില്‍ ആധിപത്യം തുടര്‍ന്ന് ബലേനോ; മൂന്നാം സ്ഥാനത്തേക്ക് കടന്നുകയറി ആള്‍ട്രോസ്

ഹ്യൂണ്ടായി എലൈറ്റ് i20 -യാണ് രണ്ടാം സ്ഥാനത്ത്, 7,765 യൂണിറ്റുകള്‍ ബ്രാന്‍ഡ് വിറ്റു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 7,071 യൂണിറ്റുകള്‍ വിറ്റഴിച്ചിരുന്നു. പ്രതിവര്‍ഷ വില്‍പ്പനയില്‍ ഏകദേശം 10 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

MOST READ: ഇന്ത്യൻ സ്കൗട്ടായി രൂപം മാറി റോയൽ എൻ‌ഫീൽഡ് തണ്ടർബേർഡ്

പ്രീമിയം ശ്രേണിയില്‍ ആധിപത്യം തുടര്‍ന്ന് ബലേനോ; മൂന്നാം സ്ഥാനത്തേക്ക് കടന്നുകയറി ആള്‍ട്രോസ്

പുതുതലമുറ i20 വിപണിയില്‍ എത്തുമ്പോള്‍ വില്‍പ്പന ഇനിയും വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ i20 മോഡല്‍ അടുത്ത മാസം വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലാണ് ആള്‍ട്രോസ്.

പ്രീമിയം ശ്രേണിയില്‍ ആധിപത്യം തുടര്‍ന്ന് ബലേനോ; മൂന്നാം സ്ഥാനത്തേക്ക് കടന്നുകയറി ആള്‍ട്രോസ്

വിപണിയില്‍ എത്തിയ നാളില്‍ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റാന്‍ വാഹനത്തിന് സാധിച്ചു. ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. ഓഗസ്റ്റ് മാസത്തില്‍ ടാറ്റ, ആള്‍ട്രോസിന്റെ 4,951 യൂണിറ്റുകള്‍ വിറ്റഴിച്ചു.

MOST READ: പെട്രോൾ എഞ്ചിൻ മാത്രം മതിയാകില്ല, കോഡിയാക്കിന് ബിഎസ്-VI ഡീസൽ യൂണിറ്റുകൂടി അവതരിപ്പിക്കാൻ സ്കോഡ

പ്രീമിയം ശ്രേണിയില്‍ ആധിപത്യം തുടര്‍ന്ന് ബലേനോ; മൂന്നാം സ്ഥാനത്തേക്ക് കടന്നുകയറി ആള്‍ട്രോസ്

ഡീസല്‍ എഞ്ചിന്‍ വാഗ്ദാനം ചെയ്യുന്ന ടോപ്പ് 3-ലെ ഏക കാറാണ് അള്‍ട്രോസ്. പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ ഉപയോഗിച്ച് മാത്രമാണ് ബലേനോയും, i20-യും വിപണിയില്‍ എത്തുന്നത്.

പ്രീമിയം ശ്രേണിയില്‍ ആധിപത്യം തുടര്‍ന്ന് ബലേനോ; മൂന്നാം സ്ഥാനത്തേക്ക് കടന്നുകയറി ആള്‍ട്രോസ്

ആള്‍ട്രോസിന് പിന്നിലായി നാലാം സ്ഥാനത്താണ് ടൊയോട്ട ഗ്ലാന്‍സ്. 1,418 യൂണിറ്റുകളാണ് കഴിഞ്ഞ മാസം നിരത്തുകളില്‍ എത്തിയത്. പോയ വര്‍ഷത്തെ വില്‍പ്പനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 39 ശതമാനത്തിന്റെ ഇടിവാണ് വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്.

MOST READ: സോനെറ്റിന് ഓട്ടോമാറ്റിക്, പെട്രോള്‍ DCT ഗിയര്‍ബോക്‌സുകള്‍ സമ്മാനിക്കാനൊരുങ്ങി കിയ

പ്രീമിയം ശ്രേണിയില്‍ ആധിപത്യം തുടര്‍ന്ന് ബലേനോ; മൂന്നാം സ്ഥാനത്തേക്ക് കടന്നുകയറി ആള്‍ട്രോസ്

ഗ്ലാന്‍സയുടെ 2,322 യൂണിറ്റുകളാണ് പോയ വര്‍ഷം ടൊയോട്ട നിരത്തുകളില്‍ എത്തിച്ചത്. 1,008 യൂണിറ്റുകളുടെ വില്‍പ്പനയുമായി ഫോക്‌സ്‌വാഗണ്‍ പോളോ അഞ്ചാം സ്ഥാനത്തും 720 യൂണിറ്റുകളുടെ വില്‍പ്പനയുമായി ഫോര്‍ഡ് ഫ്രീസ്റ്റെയില്‍ ആറാം സ്ഥാനത്തും ഇടംപിടിച്ചിട്ടുണ്ട്.

പ്രീമിയം ശ്രേണിയില്‍ ആധിപത്യം തുടര്‍ന്ന് ബലേനോ; മൂന്നാം സ്ഥാനത്തേക്ക് കടന്നുകയറി ആള്‍ട്രോസ്

538 യൂണിറ്റുകള്‍ പോയ മാസം വിറ്റഴിച്ചതോയെ പട്ടികയില്‍ ഏഴാം സ്ഥാനത്ത് ഹോണ്ട ജാസും ഇടംപിടിച്ചിട്ടുണ്ട്. അധികം വൈകാതെ ജാസിന്റെ വില്‍പ്പന ഉയരുമെന്ന പ്രതീക്ഷയിലാണ് നിര്‍മ്മതാക്കള്‍. അടുത്തിടെയാണ് വാഹനത്തിന്റെ നവീകരിച്ച പതിപ്പിനെ നിര്‍മ്മാതാക്കള്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്.

More from DriveSpark

Article Published On: Saturday, September 19, 2020, 21:17 [IST]
English summary
2020 August Month Premium Hatch Sales Report. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X