Just In
- 26 min ago
ഒരുപടി മുന്നില്‍; മഹീന്ദ്രയെ പിന്തള്ളി കിയ നാലാം സ്ഥാനത്ത്
- 36 min ago
ടി-റോക്ക് എസ്യുവിക്കായുള്ള ബുക്കിംഗ് പുനരാരംഭിച്ച് ഫോക്സ്വാഗൺ, ഡെലിവറി ഏപ്രിലിൽ
- 1 hr ago
ഫെബ്രുവരിയിൽ 40.7 ശതമാനം വിൽപ്പന വർധനയുമായി മഹീന്ദ്ര
- 1 hr ago
C5 എയർക്രോസിന്റെ വില പ്രഖ്യാപനം ഏപ്രിൽ ഏഴിന്, വമ്പൻ പ്രതീക്ഷകളുമായി സിട്രൺ
Don't Miss
- Movies
പ്രണയമെന്നും ഗ്രൂപ്പീസമെന്നും കരുതിയവര്‍ക്ക് മുന്നില്‍ വഴക്കടിച്ച് റിതുവും അഡോണിയും
- News
ഹജ്ജിന് വരുന്നവര്‍ കൊറോണ വാക്സിന് എടുക്കണം; സൗദി അറേബ്യയുടെ പുതിയ തീരുമാനം
- Lifestyle
കേരളത്തില്‍ കോവിഡ് വാക്സിന് ലഭ്യമാകുന്ന സെന്ററുകള്‍
- Sports
IND vs ENG: റൂട്ടിന് വരെ അഞ്ച് വിക്കറ്റ്, പിന്നെ അക്ഷറിനെ എന്തിന് പുകഴ്ത്തണം? പിച്ചിനെതിരേ ഇന്‍സിയും
- Finance
നേട്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കി സെന്‍സെക്സും നിഫ്റ്റിയും; 2 ശതമാനത്തിന് മുകളില്‍ കുതിപ്പ്
- Travel
നോക്കി വയ്ക്കാം വളന്തകാട്!! അടുത്തറിയാം ഗ്രാമീണജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
സോനെറ്റിന് ഓട്ടോമാറ്റിക്, പെട്രോള്‍ DCT ഗിയര്‍ബോക്സുകള്‍ സമ്മാനിക്കാനൊരുങ്ങി കിയ
കോംപാക്ട് എസ്യുവി ശ്രേണിയിലെ മത്സരം കടുപ്പിച്ച് കിയ മോട്ടോര്‍സ് കഴിഞ്ഞ ദിവസമാണ് സോനെറ്റിനെ വില്പ്പനയക്ക് എത്തിച്ചത്. 6.71 ലക്ഷം രൂപയാണ് പ്രാരംഭ പതിപ്പിന്റെ എക്സ്ഷോറും വില.

പെട്രോള്‍, ഡീസല്‍ എഞ്ചിന് ഓപ്ഷനുകളില്‍ വാഹനം വിപണിയില്‍ ലഭ്യമാകും. 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന് 83 bhp കരുത്തും 115 Nm torque ഉം ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ഈ എഞ്ചിന് ജോടിയാക്കുന്നു.

1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് എഞ്ചിന് 120 bhp കരുത്തും 172 Nm torque ഉം സൃഷ്ടിക്കും. ഇത് ആറ് സ്പീഡ് iMT (ഇന്റലിജന്റ് മാനുവല്‍ ട്രാന്സ്മിഷന്) അല്ലെങ്കില്‍ ഏഴ് സ്പീഡ് DCT (ഡ്യുവല്‍-ക്ലച്ച് ട്രാന്സ്മിഷന്) എന്നിവയുമായി ജോടിയാകും.
MOST READ: ഡീലര്‍ഷിപ്പുകളുടെ എണ്ണം വര്‍ധിപ്പിക്കാനൊരുങ്ങി ഏഥര്‍; കൊച്ചിക്ക് പിന്നാലെ കോഴിക്കോടും

1.5 ലിറ്റര്‍ CRDi ഡീസല്‍ എഞ്ചിനും കമ്പനി ഓഫര്‍ ചെയ്യുന്നുണ്ട്. ഈ എഞ്ചിന് രണ്ട് തരത്തിലാണ് ട്യൂണിംഗ് ചെയ്തിരിക്കുന്നത്. ചെറിയ ട്യൂണിംഗ് 100 bhp കരുത്തും, 240 Nm torque ഉം ഉത്പാദിപ്പിക്കും. ആറ് സ്പീഡ് മാനുവലുമായി ഗിയര്‍ബോക്സുമായി ഈ എഞ്ചിന് വിപണിയില്‍ എത്തും.

അതേസമയം ഉയര്‍ന്ന ട്യൂണിംഗ് 115 bhp കരുത്തും, 250 Nm torque ഉം വാഗ്ദാനം ചെയ്യുന്നു. ആറ് സ്പീഡ് ടോര്‍ക്ക്-കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായിട്ടാണ് ഈ എഞ്ചിന് ജോടിയാക്കിയിരിക്കുന്നത്.
MOST READ: മിഡ്-സൈസ് എസ്യുവിയുടെ അവതരണം അടുത്ത വർഷം തുടക്കത്തോടെയെന്ന് സ്ഥിരീകരിച്ച് സ്കോഡ

പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് സോനെറ്റിന്റെ ഏറ്റവും ഉയര്‍ന്ന പതിപ്പുകളായ GTX+ ഡീസല്‍ ഓട്ടോമാറ്റിക്, T-GDI പെട്രോള്‍ DCT മോഡലുകളെയും വിപണിയില്‍ താമസിക്കാതെ അവതരിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

കൃത്യമായ ഒരു തീയതി കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഉത്സവ നാളുകളോട് അനുബന്ധിച്ച് ഈ പതിപ്പുകളെയും നിര്‍മ്മാതാക്കള്‍ വിപണിയില്‍ എത്തിച്ചേക്കുമെന്നാണ് സൂനച. ടെക്-ലൈന്‍, GT-ലൈന്‍ എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്.
MOST READ: ഓഫ്-റോഡ് കഴിവുകൾ തെളിയിച്ച് പുത്തൻ ഥാർ; കാണാം ടീസർ വീഡിയോ

ടെക്-ലൈനിന് കീഴില്‍ HTE, HTK, HTK +, HTX, HT+ എന്നിങ്ങനെ അഞ്ച് പതിപ്പുകളും GT-ലൈനില്‍ GTX+ എന്നൊരു പതിപ്പും വാഗ്ദാനം ചെയ്യുന്നു. വാഹനത്തിനായുള്ള ബുക്കിംഗ് ഓണ്‍ലൈനിലൂടെയോ, അംഗീകൃത ഡീലര്‍ഷിപ്പുകള്‍ വഴിയോ ചെയ്യാവുന്നതാണ്.

25,000 രൂപയാണ് ബുക്കിംഗ് തുകയായി സ്വീകരിക്കുന്നത്. വിപണിയില്‍ വമ്പന്മാരായ മാരുതി ബ്രെസ, ടാറ്റ നെക്സോണ്‍, ഹ്യുണ്ടായി വെന്യു, ഫോര്‍ഡ് ഇക്കോസ്പോര്‍ട്ട്, മഹീന്ദ്ര XUV300 മോഡലുകള്‍ക്ക് എതിരെയാണ് വാഹനം മത്സരിക്കുന്നത്.
MOST READ: ഉടച്ചുവാർത്ത് മഹീന്ദ്ര റോക്സർ; അമേരിക്കൻ വിപണിയിലേക്ക് ഒരു രണ്ടാം വരവ്

ടൈഗര്‍ നോസ് ഗ്രില്ല്, എല്‍ഇഡി ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ഡിആര്‍എല്‍, ഫോഗ് ലാമ്പ്, ഹണികോമ്പ് ഡിസൈനിലുള്ള എയര്‍ഡാം, ബ്ലാക്ക് ക്ലാഡിങ്ങ്, ഡയമണ്ട് കട്ട് ഫിനീഷിങ്ങില്‍ ഒരുങ്ങിയിരിക്കുന്ന അലോയി വീല്‍, ചുവന്ന നിറത്തിലുള്ള കാലിപ്പേഴ്സ് തുടങ്ങിയവയാണ് പുറമേയുള്ള സവിശേഷതകള്‍.

വാഹനത്തിന്റെ അകത്തളവും സമ്പന്നമാണ്. 10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ക്ലൈമറ്റ് കണ്ട്രോള് യൂണിറ്റ്, ഗ്ലോസി ബ്ലാക്ക് എസി വെന്റുകള്‍, ഡിജിറ്റല്‍ ഡിസ്പ്ലേ, പിന്‍നിര എസി വെന്റുകള്‍, വയര്‍ലെസ് ചാര്‍ജിങ്ങ് തുടങ്ങിയവ വാഹനത്തിലെ സവിശേഷതകളാണ്.