2020 ഹ്യുണ്ടായി i20 N, കാണാം പെർഫോമൻസ് കാറിന്റെ ടീസർ വീഡിയോ
ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി തങ്ങളുടെ പെർഫോമൻസ് കേന്ദ്രീകൃത 'N' ഡിവിഷനിൽ നിന്നുള്ള ഏറ്റവും പുതിയ ഉൽപ്പന്നമായ i20 N പതിപ്പിന്റെ ടീസർ പുറത്തുവിട്ടു.
2020 ഓട്ടോ എക്‌സ്‌പോയിൽ i30 N, i30 ഫാസ്റ്റ്ബാക്ക് N എന്നിവയ്ക്കു പുറമെ ഈ ശ്രേണിയിലുള്ള വെലോസ്റ്റർ N എലാൻട്ര എൻ-ലൈൻ എന്നീ പട്ടികയിൽ ഇടംപിടിക്കുന്ന പുത്തൻ മോഡലാണ് ഹ്യുണ്ടായി i20 N.

കൊവിഡ്-19 സാഹചര്യം കാരണം ജനീവ ഇന്റർനാഷണൽ മോട്ടോർ ഷോ റദ്ദാക്കിതോടെ ബ്രാൻഡ് ഹാച്ച്ബാക്കിന്റെ പതിവ് പതിപ്പ് ഓൺലൈനിൽ പുറത്തിറക്കിയിരുന്നു. ആഗോള അരങ്ങേറ്റത്തിന് മുമ്പുതന്നെ 2020 ഹ്യുണ്ടായി i20-യുടെ ചില സ്പൈ ചിത്രങ്ങൾ അതിന്റെ ആദ്യകാലങ്ങളിൽ ഇന്റർനെറ്റിൽ പ്രചരിച്ചിരുന്നു.
MOST READ: വരും തലമുറ കാറുകൾക്ക് LIDAR സാങ്കേതികവിദ്യ അവതരിപ്പിക്കാനൊരുങ്ങി വോൾവോ

ഹ്യുണ്ടായിയുടെ ഒരു പ്രധാന വിപണിയാണ് ഇന്ത്യ. കൂടാതെ രാജ്യത്തെ ഹാച്ച്ബാക്ക് വിഭാഗത്തിലെ പ്രധാന ജനപ്രിയ മോഡലു കൂടിയാണ് i20 എന്നതിനാൽ N പതിപ്പിന്റെ ആഗോള അരങ്ങേറ്റത്തിനു ശേഷം പെർഫോമൻസ് കാർ ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കാം.

ഹ്യുണ്ടായി i20 N അതിന്റെ ഔദ്യോഗിക ടീസർ വീഡിയോ ആരംഭിക്കുന്നത് സ്വീഡനിലെ അർജെപ്ലോഗിലെ മഞ്ഞുവീഴ്ചയുള്ള ട്രാക്കുകളിലാണ്. ഇത് i20 WRC റാലി കാറിന്റെ ചില വശങ്ങളിലേക്കാണ് ആദ്യ കാഴ്‌ച സമ്മാനിക്കുന്നത്. കാറിൽ സാഹസികത കാണിക്കുന്നത് ഹ്യുണ്ടായി മോട്ടോർസ്പോർട്ടിന്റെ WRC ഡ്രൈവറായ തിയറി ന്യൂവില്ലെയാണ്.
MOST READ: ജീപ്പ് ഗ്രാൻഡ് കോമ്പസ് അടുത്ത വർഷം, കൂട്ടിന് മറ്റ് മോഡലുകളും

ഇതുവരെ നിർമിച്ചതിൽ വെച്ച് ഏറ്റവും ശക്തമായ i20-യുടെ ചിത്രങ്ങൾ ഇനിയും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. റെഗുലർ ബമ്പറുകൾ, ട്വീക്ക്ഡ് ഫ്രണ്ട് ഗ്രിൽ, വലിയ വീലുകൾ, വലിയ ബ്രേക്കുകൾ, ഡ്യുവൽ എക്‌സ്‌ഹോസ്റ്റുകൾ എന്നിവ സ്റ്റാൻഡേർഡ് i20-യിൽ നിന്നുള്ള ശ്രദ്ധേയമായ സൗന്ദര്യവർധക വ്യത്യാസങ്ങളിൽ ഉൾപ്പെടുന്നു.

അന്താരാഷ്‌ട്ര വിപണികളിൽ ഫോർഡ് ഫിയസ്റ്റ ST, ഫോക്‌സ്‌വാഗണ്‍ പോളോ ജിടിഐ, മിനി കൂപ്പർ എസ്, പൂഷോ 208 ജിടി തുടങ്ങിയ മോഡലുകൾക്കുള്ള കൊറിയൻ ബ്രാൻഡിന്റെ ശ്രദ്ധേയമായ ഒരു ബദലായിരിക്കും പുത്തൻ i20 N.
MOST READ: മാരുതി വാഗൺആർ; ഏറ്റവും മികച്ച ബിഎസ് VI സിഎൻജി മോഡൽ

1.6 ലിറ്റർ ടർബോചാർജ്ഡ് നാല് സിലിണ്ടർ പെട്രോൾ എഞ്ചിനാണ് വാഹനത്തിൽ പ്രവർത്തിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏകദേശം 201 bhp കരുത്തും 260 Nm torque ഉം ആണ് i20 N ഉത്പാദിപ്പിക്കുന്നത്.

ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിൻ ഫ്രണ്ട് വീൽ ഡ്രൈവ് ഓപ്ഷനിലാകും വിപണിയിൽ ഇടംപിടിക്കുക.


Click it and Unblock the Notifications








