മാരുതി വാഗൺആർ; ഏറ്റവും മികച്ച ബിഎസ് VI സിഎൻജി മോഡൽ

മികച്ച മൈലേജിലൂടെ ഉപഭോക്താക്കളെ ആകർഷിക്കുന്നതിൽ മാരുതി സുസുക്കി എല്ലായ്പ്പോഴും പ്രസിദ്ധരാണ്. ഫാക്ടറി ഫിറ്റഡ് സി‌എൻ‌ജി യൂണിറ്റ് തങ്ങളുടെ ഉൽപ്പന്ന നിരയിൽ ആദ്യമായി വാഗ്ദാനം ചെയ്തതും ബ്രാൻഡാണ്.

മാരുതി വാഗൺആർ; ഏറ്റവും മികച്ച ബിഎസ് VI സിഎൻജി മോഡൽ

ഈ വർഷം ഫെബ്രുവരിയിൽ കമ്പനി മികച്ച വിൽപ്പനയുള്ള തങ്ങളുടെ ജനപ്രിയ ബിഎസ് VI-കംപ്ലയിന്റ് ഹാച്ച്ബാക്കായ വാഗൺആറിൽ S-സിഎൻജി ഓപ്ഷൻ അവതരിപ്പിച്ചിരുന്നു. നിലവിൽ രാജ്യത്തെ ഏറ്റവും കാര്യക്ഷമമായ വാഹനമായി മാറിയിരിക്കുകയാണ് ഈ ബിഎസ് VI S-സിഎൻജി വാഗൺആർ.

മാരുതി വാഗൺആർ; ഏറ്റവും മികച്ച ബിഎസ് VI സിഎൻജി മോഡൽ

മാരുതി സുസുക്കി വാഗൺആർ S-സിഎൻജി 1.0 ലിറ്റർ പെട്രോൾ എഞ്ചിൻ ഓപ്,നിൽ മാത്രമാണ് വരുന്നത്. ഇത് 5500 rpm -ൽ 58 bhp കരുത്തും 3500 rpm -ൽ 78 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

MOST READ: സ്ഥാപകർ തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയുടെ 116 -ാം വാർഷികം ആഘോഷിച്ച് റോൾസ് റോയ്‌സ്

മാരുതി വാഗൺആർ; ഏറ്റവും മികച്ച ബിഎസ് VI സിഎൻജി മോഡൽ

വാഗൺആർ സി‌എൻ‌ജിക്ക് ലിറ്ററിന് 32.52 കിലോമീറ്ററാണ് വാഹനത്തിന് ARAI സാക്ഷ്യപ്പെടുത്തുന്ന മൈലേജ്. അതായത് 60 ലിറ്റർ (8.5 കിലോ) ടാങ്ക് ശേഷിയിൽ 276 കിലോമീറ്റർ ഡ്രൈവിംഗ് ശ്രേണി വാഗ്ദാനം ചെയ്യുന്നു.

മാരുതി വാഗൺആർ; ഏറ്റവും മികച്ച ബിഎസ് VI സിഎൻജി മോഡൽ

പെട്രോൾ എഞ്ചിൻ ലിറ്ററിന് 21.79 കിലോമീറ്റർ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്. ഇത് 32 ലിറ്റർ ടാങ്ക് ശേഷിയിൽ 697 കിലോമീറ്റർ ഡ്രൈവിംഗ് ശ്രേണി വാഗ്ദാനം ചെയ്യുന്നു. അങ്ങനെ മൊത്തത്തിൽ, വാഗൺആർ S-സിഎൻജി 973 കിലോമീറ്റർ വരെ ഡ്രൈവിംഗ് ശ്രേണി വാഗ്ദാനം ചെയ്യുന്നു.

MOST READ: പൊതുഗതാഗതം ഉടന്‍ പുനരാരംഭിച്ചേക്കുമെന്ന് മന്ത്രി നിതിന്‍ ഗഡ്കരി

മാരുതി വാഗൺആർ; ഏറ്റവും മികച്ച ബിഎസ് VI സിഎൻജി മോഡൽ

800 സിസി എഞ്ചിനുള്ള മാരുതി സുസുക്കി ആൾട്ടോ സി‌എൻ‌ജിക്ക് ലിറ്ററിന് 31.59 കിലോമീറ്ററാണ് ARAI സാക്ഷ്യപ്പെടുത്തുന്ന മൈലേജ്. 60 ലിറ്റർ (8.5 കിലോ) ടാങ്ക് ശേഷിയിൽ 269 കിലോമീറ്റർ ഡ്രൈവിംഗ് ശ്രേണി ചെറു ഹാച്ച്ബാക്ക് വാഗ്ദാനം ചെയ്യുന്നു.

മാരുതി വാഗൺആർ; ഏറ്റവും മികച്ച ബിഎസ് VI സിഎൻജി മോഡൽ

വാഗൺആർ നെ അപേക്ഷിച്ച് ലിറ്ററിന് 22.05 കിലോമീറ്റർ മൈലേജ് പെട്രോൾ പതിപ്പ് വാഗ്ദാനം ചെയ്യുന്നു. ഇത് 35 ലിറ്റർ ഇന്ധന ടാങ്ക് ശേഷിയിൽ 772 കിലോമീറ്റർ ഡ്രൈവിംഗ് ശ്രേണി വാഗ്ദാനം ചെയ്യുന്നു. മൊത്തത്തിൽ, ആൾട്ടോ സി‌എൻ‌ജി 1,041 കിലോമീറ്റർ ഡ്രൈവിംഗ് ശ്രേണി വാഗ്ദാനം ചെയ്യുന്നു.

MOST READ: ടാക്‌സി കാറുകളില്‍ ഫൈബര്‍ ക്ലിയര്‍ ഗ്ലാസ് പദ്ധതിയുമായി എറണാകുളം ജില്ല

മാരുതി വാഗൺആർ; ഏറ്റവും മികച്ച ബിഎസ് VI സിഎൻജി മോഡൽ

1.1 ലിറ്റർ എഞ്ചിനുള്ള ഹ്യുണ്ടായി സാൻട്രോ, സി‌എൻ‌ജി ലിറ്ററിന് 29.50 കിലോമീറ്റർ മൈലേജാണ് അവകാശപ്പെടുന്നത്. 60 ലിറ്റർ (8.5 കിലോ) ടാങ്ക് ശേഷിയിൽ 251 കിലോമീറ്റർ ഡ്രൈവിംഗ് ശ്രേണി വാഗ്ദാനം ചെയ്യുന്നു.

മാരുതി വാഗൺആർ; ഏറ്റവും മികച്ച ബിഎസ് VI സിഎൻജി മോഡൽ

പെട്രോൾ മോഡിൽ ലിറ്ററിന് 20 കിലോമീറ്റർ മൈലേജാണ് ARAI സാക്ഷ്യപ്പെടുത്തുന്നത്. ഇത് 35 ലിറ്റർ ടാങ്ക് ശേഷിയിൽ 700 കിലോമീറ്റർ ഡ്രൈവിംഗ് ശ്രേണി വാഗ്ദാനം ചെയ്യുന്നു. മൊത്തത്തിൽ, സാന്റ്രോ സി‌എൻ‌ജി 951 കിലോമീറ്റർ വരെ ഡ്രൈവിംഗ് ശ്രേണി വാഗ്ദാനം ചെയ്യുന്നു.

Most Read Articles

Malayalam
English summary
Maruti WagonR becomes the most efficient BS6 CNG model in India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X