താരമാകാൻ ട്യൂസോൺ ഫെയ്‌സ്‌ലിഫ്റ്റ്, ടീസർ വീഡിയോയുമായി ഹ്യുണ്ടായി എത്തി
പുതിയ 2020 ഹ്യുണ്ടായി ട്യൂസോൺ ഫെയ്‌സ്‌ലിഫ്റ്റ് അടുത്ത ആഴ്ചയോടെ ഇന്ത്യയിൽ വിപണിയിലെത്തും. 2020 ഓട്ടോ എക്‌സ്‌പോയിലാണ് മുഖംമിനുക്കിയ എസ്‌യുവിയെ കൊറിയൻ നിർമാതാക്കൾ ആദ്യമായി പ്രദർശിപ്പിച്ചത്.

അരങ്ങേറ്റം കഴിഞ്ഞയുടനെ പുതിയ ട്യൂസോണിനായുള്ള ഡെലിവറിയും കമ്പനി ആരംഭിച്ചേക്കും. മാർച്ച് മാസത്തോടെ വിൽപ്പനയ്ക്ക് എത്തേണ്ടിയിരുന്ന ഹ്യുണ്ടായി ഫ്ലാഗ്ഷിപ്പ് മോഡലിന്റെ അവതരണം കൊറോണ വൈറസ് വ്യാപനത്തെ തുടർന്നാണ് കമ്പനി മാറ്റിവെച്ചത്.

വിണിയിൽ എത്തുന്നതിനു മുന്നോടിയായി ട്യൂസോണിന്റെ പുതിയ ടീസർ ബ്രാൻഡ് പങ്കുവെച്ചിട്ടുണ്ട്. കൊവിഡ്-19 പ്രതിസന്ധിയെത്തുടർന്ന് ജൂലൈ 14 ന് ഒരു വെർച്വൽ ഇവന്റിലൂടെയാകും എസ്‌യുവിയുടെ അവതരണം ഹ്യുണ്ടായി നടത്തുക.
MOST READ: യുകെയിൽ ടോപ്പ് വിൽപ്പന പട്ടികയിൽ തിളങ്ങി റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ 650

ബ്രാൻഡിന്റെ ദി നെക്സ്റ്റ് ഡൈമൻഷൻ വെർച്വൽ ലോകത്തിന്റെ ഭാഗമായി പുതിയ ക്രെറ്റ, വേർണ എന്നീ ഉൽപ്പന്നങ്ങൾ ഈ പുതിയ ഡിജിറ്റൽ ഫോർമാറ്റിൽ എത്തിയതിന്റെ തുടർച്ചയാകും ട്യൂസോണിന്റെ അരങ്ങേറ്റവും.

GL ഓപ്ഷൻ GLS എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് ട്യൂസോൺ ഫെയ്‌സ്‌ലിഫ്റ്റിനെ ഹ്യുണ്ടായി വിപണിയിൽ എത്തിക്കുക. രണ്ട് വേരിയന്റുകൾക്കും ബിഎസ്-VI കംപ്ലയിന്റ് പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ ലഭിക്കും എന്നത് ശ്രദ്ധേയമാണ്.
MOST READ: ബിഎസ്-VI ഡീസൽ കരുത്തിൽ കുതിക്കാൻ ഹോണ്ട സിവിക് എത്തി; പ്രാരംഭ വില 20.74 ലക്ഷം

പുതിയ കാസ്കേഡിംഗ് ഗ്രിൽ, പൂർണ എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎൽ, പുതുക്കിയ ഫ്രണ്ട്, റിയർ ബമ്പറുകൾ, 18 ഇഞ്ച് അലോയ്കൾ, എൽഇഡി ടെയിൽ ലൈറ്റുകൾ എന്നിവയെല്ലാം വാഹനത്തിന്റെ പ്രധാന ആകർഷണമാണ്.

കൂടാതെ മൊബൈൽ സെൻസിംഗ് വൈപ്പറുകൾ, ഇരട്ട എക്‌സ്‌ഹോസ്റ്റ് ടിപ്പുകൾ, ബ്ലാക്ക് ഔട്ട് ബി-പില്ലർ, പ്രീമിയം സീറ്റിംഗ് അപ്ഹോൾസ്റ്ററി, ആറ് എയർബാഗുകൾ, പനോരമിക് സൺറൂഫ്, 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഹ്യുണ്ടായിയുടെ ബ്ലൂ ലിങ്ക് കണക്റ്റഡ് സാങ്കേതികവിദ്യ, വയർലെസ് ചാർജർ, സ്റ്റിയറിംഗ് മൗണ്ട് ചെയ്ത നിയന്ത്രണങ്ങൾ എന്നീ ഘടകങ്ങളും ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിലെ സാന്നിധ്യങ്ങളാകും.
MOST READ: 2020 വെസ്പ VXL, SXL മോഡലുകളുടെ ബുക്കിംഗ് ആരംഭിച്ച് പിയാജിയോ

കൂടാതെ മൊബൈൽ സെൻസിംഗ് വൈപ്പറുകൾ, ഇരട്ട എക്‌സ്‌ഹോസ്റ്റ് ടിപ്പുകൾ, ബ്ലാക്ക് ഔട്ട് ബി-പില്ലർ, പ്രീമിയം സീറ്റിംഗ് അപ്ഹോൾസ്റ്ററി, ആറ് എയർബാഗുകൾ, പനോരമിക് സൺറൂഫ്, 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഹ്യുണ്ടായിയുടെ ബ്ലൂ ലിങ്ക് കണക്റ്റഡ് സാങ്കേതികവിദ്യ, വയർലെസ് ചാർജർ, സ്റ്റിയറിംഗ് മൗണ്ട് ചെയ്ത നിയന്ത്രണങ്ങൾ എന്നീ ഘടകങ്ങളും ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിലെ സാന്നിധ്യങ്ങളാകും.

2.0 ലിറ്റർ പെട്രോൾ അല്ലെങ്കിൽ 2.0 ലിറ്റർ പെട്രോൾ എഞ്ചിൻ ഓപ്ഷനോടുകൂടിയാണ് വാഹനം നിരത്തിലെത്താൻ ഒരുങ്ങുന്നത്. എസ്‌യുവിയുടെ GLS വേരിയന്റിന്റെ ഡീസൽ പതിപ്പിലും ഓൾവീൽ ഡ്രൈവ് ഓപ്ഷൻ ലഭ്യമാകും.
MOST READ: നാനോയെ സാൻഡ്‌വിച്ചാക്കി ഹോണ്ട സിറ്റി, കൂസലില്ലാതെ ടാറ്റ കാർ

2.0 ലിറ്റർ പെട്രോൾ യൂണിറ്റ് 150 bhp കരുത്തിൽ 192 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം 2.0 ലിറ്റർ ഡീസൽ 182 bhp പവറും 400 Nm torque ഉം സൃഷ്ടിക്കും. ഇതിന് പുതിയ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാകും ഇടംപിടിക്കുക.

അതായത് എസ്‌യുവിയിൽ മാനുവൽ ഓപ്ഷൻ ഉണ്ടാകാൻ ഇടയില്ലെന്ന് ചുരുക്കം. 19 മുതൽ 25 ലക്ഷം രൂപ വരെയാണ് മുഖംമിനുക്കി എത്തുന്ന 2020 ഹ്യുണ്ടായി ട്യൂസോൺ ഫെസ്‌ലിഫ്റ്റിന് പ്രതീക്ഷിക്കുന്ന എക്സ്ഷോറൂം വില.


Click it and Unblock the Notifications








