മുഖംമിനുക്കി ഭാവംമാറി നിസാൻ കിക്‌സ് ഇ-പവർ വിപണിയിൽ
കഴിഞ്ഞ വർഷം ജനുവരിയിലാണ് നിസാൻ കിക്‌സിനെ നമ്മുടെ വിപണിയിൽ പരിചയപ്പെടുത്തുന്നത്. കൂടാതെ നിരവധി വിപണികളിൽ ബ്രാൻഡിന്റെ തന്നെ കൂടുതൽ പ്രീമിയം മോഡലായ ജൂക്കിനെ മാറ്റിസ്ഥാപിക്കുകയും ചെയ്‌തു.

ആഗോളതലത്തിൽ ക്രോസ്ഓവറിനൊപ്പം ഉയർന്ന അളവിലുള്ള വിൽപ്പനയെ നിസാൻ ലക്ഷ്യമിട്ടതിനാൽ കിക്‌സ് ജൂക്കിന് കൂടുതൽ താങ്ങാനാവുന്ന ഒരു ബദലായി നിലകൊണ്ടു. എന്നാൽ ഇന്ത്യൻ വിപണിയിലെ വിൽപ്പന മതിപ്പുളവാക്കുന്നില്ലെങ്കിലും വിദേശത്തും പ്രത്യേകിച്ച് ലാറ്റിൻ അമേരിക്കയിൽ വാഹനം വൻ ഹിറ്റാണ്.

അതിനാൽ തന്നെ കിക്‌സിന് തായ്‌ലൻഡിൽ ഒരു മിഡ്-ലൈഫ് ഫെയ്‌സ്‌ലിഫ്റ്റ് പരിഷ്ക്കരണവും ലഭിച്ചു. മുഖംമിനുക്കലിനേക്കാളും ഏറ്റവും വലിയ ആകർഷണം പുതിയ ഇ-പവർ സങ്കേതികവിദ്യയാണ് ക്രോസ്ഓവറിനെ ശ്രദ്ധേയമാക്കുന്നത്.
MOST READ: കൊവിഡ്-19; മഹീന്ദ്ര TUV300 ബിഎസ് VI വിപണിയില്‍ എത്തുന്നത് വൈകും

ജപ്പാന് പുറത്ത് ഇലക്ട്രിക് ഡ്രൈവ് സംവിധാനം നിർമിക്കുന്ന ആദ്യത്തെ രാജ്യമായി മാറുകയാണ് തായ്‌ലൻഡ്. ബാറ്ററി ചാർജ് ചെയ്യാനായി ചാർജിംഗ് സ്റ്റേഷനിൽ സമയം ചെലവഴിക്കേണ്ടതിന്റെ ആവശ്യകത ഈ സാങ്കേതികവിദ്യ ഇല്ലാതാക്കുന്നു.

നിസാൻ വിജയിച്ച ഒരു സീരിയൽ ഹൈബ്രിഡ് സംവിധാനമാണ് ഇ-പവർ സെൽഫ് ചാർജിംഗ് റേഞ്ച് എക്സ്റ്റെൻഡർ ഡ്രൈവ്. ഒരു ട്രാക്ഷൻ ബാറ്ററി പായ്ക്കിൽ നിന്ന് പവർ എടുക്കുന്ന ഒരു ഇലക്ട്രിക് മോട്ടോർ ആണ് വീലുകളെ നയിക്കുന്നത്. ഇത് ഒരു ജനറേറ്ററായി പ്രവർത്തിക്കുമ്പോൾ കമ്പഷൻ എഞ്ചിനിൽ നിന്ന് ഊർജ്ജം ലഭിക്കുന്നു.
MOST READ: ഇന്ത്യൻ വിപണിക്കായി ഒരുങ്ങുന്ന മാരുതി കാറുകൾ

ഇ-പവർ സാങ്കേതികവിദ്യക്ക് പുറമെ നിസാൻ കിക്‌സിൽ നിരവധി കോസ്മെറ്റിക് മാറ്റങ്ങളും ബ്രാൻഡ് അവതരിപ്പിച്ചിരിക്കുന്നത് വാഹനത്തെ കൂടുതൽ പ്രീമിയമാക്കി. പുറംഭാഗത്ത് ക്രോമിൽ ഇരുവശത്തും അലങ്കരിച്ച ഒരു വലിയ ക്രോം ഗ്രിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കൂടാതെ സ്ലീക്കർ ഹെഡ്‌ലാമ്പുകൾ, പുതിയ ഫോഗ് ലാമ്പ് അസംബ്ലി, ഡ്യുവൽ-ടോൺ ഫ്രണ്ട് ബമ്പർ എന്നിവയാൽ ചുറ്റപ്പെട്ടിരിക്കുന്നു.

നിസാൻ എസ്‌യുവികളുടെ ഏറ്റവും പുതിയ ബോഡി-കളർ റിയർ ബമ്പർ, വീൽ ആർച്ചുകൾക്ക് ചുറ്റും കറുത്ത പ്ലാസ്റ്റിക് ക്ലാഡിംഗ്, ഡോർ സിൽസ്, പുതുതായി രൂപകൽപ്പന ചെയ്ത ഫൈവ് സ്‌പോക്ക് വീലുകൾ, ക്രോം ഡോർ ഹാൻഡിലുകൾ തുടങ്ങിയവയെ അനുസ്മരിപ്പിക്കുന്ന വി ആകൃതിയിലുള്ള എൽഇഡികൾ ഉപയോഗിച്ച് പിൻഭാഗത്ത് പരിഷ്ക്കരിച്ച ടെയിൽ ലാമ്പുകളും കിക്‌സിന് ലഭിക്കുന്നു.
MOST READ: വിപണിയിൽ എത്താൻ വൈകും, eKUV100 അടുത്ത വർഷമെന്ന് മഹീന്ദ്ര

അകത്തളത്ത് 2020 നിസാൻ കിക്‌സ് ഇ-പവർ പുനർരൂപകൽപ്പന ചെയ്ത ഗിയർ ലിവർ ഏരിയ, നവീകരിച്ച സ്റ്റാർട്ട്-സ്റ്റോപ്പ് ബട്ടൺ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് എന്നിവ പായ്ക്ക് ചെയ്യുമ്പോൾ മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഡാഷ്‌ബോർഡ് എന്നിവ നിലവിലുള്ള മോഡലിന് സമാനമായി തുടരുന്നു.

കാറിലെ 1.2 ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിൻ ഒരു ഇലക്ട്രിക് മോട്ടോറുമായി ചേർന്ന് ഇ-പവർ സിസ്റ്റം രൂപീകരിക്കുന്നു. ഒപ്പം സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സുമായി എഞ്ചിൻ ജോടിയാക്കുന്നു. ഇത് 129 bhp കരുത്തും 260 Nm torque ഉം ഉത്പാദിപ്പിക്കുന്നു. തായ്‌ലൻഡിൽ ശരാശരി 23.4 കിലോമീറ്റർ ഇന്ധനക്ഷമതയാണ് വാഗ്‌ദാനം ചെയ്യുന്നത്.
MOST READ: രണ്ട് പുതിയ നിറങ്ങളിൽ കൂടി സൂപ്പർവെലോസ് ഒരുങ്ങുന്നു, വിപണിയിലേക്ക് ഉടൻ

കിക്‌സിന്റെ നേരിട്ടുള്ള എതിരാളിയായ ടൊയോട്ട C-HR ഹൈബ്രിഡ് 1.8 ലിറ്റർ പെട്രോൾ പതിപ്പ് ഇലക്ട്രിക് മോട്ടോർ ഉപയോഗിച്ച് 122 bhp പവർ വികസിപ്പിക്കുന്നു. ഇത് 24.4 കിലോമീറ്റർ മൈലേജാണ് നൽകുന്നത്.


Click it and Unblock the Notifications








