പരീക്ഷണയോട്ടം നടത്തി ബജാജ് ക്യൂട്ട് ബിഎസ് VI സിഎന്‍ജി; സ്‌പൈ ചിത്രങ്ങള്‍

2012 ഓട്ടോ എക്സ്പോയില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ച ബജാജിന്റെ കുഞ്ഞന്‍ ക്വാഡ്രിസൈക്കിള്‍ ക്യൂട്ട് നിരവധി പ്രതിസന്ധികള്‍ മറികടന്നാണ് അടുത്തിടെ ഇന്ത്യന്‍ വിപണിയിലെത്തുന്നത്.

പരീക്ഷണയോട്ടം നടത്തി ബജാജ് ക്യൂട്ട് ബിഎസ് VI സിഎന്‍ജി; സ്‌പൈ ചിത്രങ്ങള്‍

ഇപ്പോഴിതാ വാഹനത്തിന്റെ ബിഎസ് VI പതിപ്പിനെ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നിര്‍മ്മാതാക്കള്‍. ഇതിന്റെ ഭാഗമായി പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവരുകയും ചെയ്തു.

പരീക്ഷണയോട്ടം നടത്തി ബജാജ് ക്യൂട്ട് ബിഎസ് VI സിഎന്‍ജി; സ്‌പൈ ചിത്രങ്ങള്‍

റഷ്‌ലൈന്‍ ആണ് പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ക്യൂട്ട് ബിഎസ് VI സിഎന്‍ജി പതിപ്പാണ് പുനെയില്‍ പരീക്ഷണയോട്ടത്തിന് ഇറങ്ങിയത്. സുരക്ഷ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള തടസ്സങ്ങളെല്ലാം തരണം ചെയ്താണ് ക്യൂട്ട് ആറു വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ വിപണിയില്‍ എത്തിയത്.

MOST READ: ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പങ്കാളിയെ അന്വേഷിച്ച് ഹാര്‍ലി ഡേവിഡ്സണ്‍

പരീക്ഷണയോട്ടം നടത്തി ബജാജ് ക്യൂട്ട് ബിഎസ് VI സിഎന്‍ജി; സ്‌പൈ ചിത്രങ്ങള്‍

കുഞ്ഞന്‍ ക്യൂട്ടിന്റെ രൂപം കാറിനോട് സാമ്യമുണ്ടെങ്കിലും കാര്‍ ഗണത്തിലല്ല ഇതിന്റെ സ്ഥാനം. ഈ മോഡലുകളും ബിഎസ് VI -ലേക്ക് നവീകരിക്കണം എന്ന് അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു.

പരീക്ഷണയോട്ടം നടത്തി ബജാജ് ക്യൂട്ട് ബിഎസ് VI സിഎന്‍ജി; സ്‌പൈ ചിത്രങ്ങള്‍

2020 ഏപ്രില്‍ ഒന്നു മുതലാണ് രാജ്യത്ത് ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്. എന്നാല്‍ ക്വാഡ്രിസൈക്കിള്‍ വാഹനങ്ങളുടെ കാര്യത്തില്‍ അനിശ്ചിതത്വം നിലനിന്നിരുന്നു. ക്വാഡ്രിസൈക്കിള്‍ വാഹനങ്ങള്‍ L കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന വാഹനങ്ങള്‍ ആണെന്നും ഇത് ബിഎസ് VI -ലേക്ക് മാറ്റണമെന്നുമാണ് ഇപ്പോള്‍ കേന്ദ്ര ഗതാഗത മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

MOST READ: മോഡൽ നിരയിൽ നേരിയ വില വർധനവ് പ്രഖ്യാപിച്ച് ഫോക്‌സ്‌വാഗൺ

പരീക്ഷണയോട്ടം നടത്തി ബജാജ് ക്യൂട്ട് ബിഎസ് VI സിഎന്‍ജി; സ്‌പൈ ചിത്രങ്ങള്‍

ബിഎസ് VI നിലവാരത്തിലുള്ള എഞ്ചിന്‍ പ്രാബല്യത്തില്‍ വന്നപ്പോള്‍ മുതല്‍ L, M, N എന്നീ മൂന്ന് വിഭാഗത്തിലുള്ള വാഹനങ്ങള്‍ക്കും ബാധകമാണ്. 2018-ലാണ് ക്വാഡ്രിസൈക്കിള്‍ വിഭാഗത്തെ ഗതാഗത മാര്‍ഗമായി സര്‍ക്കാര്‍ അംഗീരിക്കുന്നത്.

പരീക്ഷണയോട്ടം നടത്തി ബജാജ് ക്യൂട്ട് ബിഎസ് VI സിഎന്‍ജി; സ്‌പൈ ചിത്രങ്ങള്‍

ഓട്ടോയ്ക്കും കാറിനുമിടയില്‍ വരുന്ന വാഹന ശ്രേണിയാണ് ക്വാഡ്രിസൈക്കിള്‍. ടാക്സി വാഹനമായി മാത്രമെത്തിയിരുന്ന ഈ വാഹനത്തിന് കേന്ദ്ര ഗതാഗത വകുപ്പാണ് ക്വാഡ്രിസൈക്കിളുകള്‍ സ്വകാര്യ വാഹനങ്ങള്‍ അഥവാ പാസഞ്ചര്‍ വാഹനമായി രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി നല്‍കിയത്.

MOST READ: സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റ് ഇംഗ്ലണ്ടിലും എത്തി, ഇന്ത്യയിലേക്കും ഉടൻ

പരീക്ഷണയോട്ടം നടത്തി ബജാജ് ക്യൂട്ട് ബിഎസ് VI സിഎന്‍ജി; സ്‌പൈ ചിത്രങ്ങള്‍

എഞ്ചിന്‍ നവീകരണം ഉണ്ടെങ്കിലും വാഹനത്തില്‍ കാര്യമായ മാറ്റങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. 216.6 സിസി സിംഗിള്‍ സിലിണ്ടര്‍ വാട്ടര്‍കൂള്‍ഡ് ഫോര്‍ വാല്‍വ് പെട്രോള്‍ എഞ്ചിനാണ് നിലവിലെ പതിപ്പിന് കരുത്ത് പകരുന്നത്.

പരീക്ഷണയോട്ടം നടത്തി ബജാജ് ക്യൂട്ട് ബിഎസ് VI സിഎന്‍ജി; സ്‌പൈ ചിത്രങ്ങള്‍

ഈ എഞ്ചിന്‍ പരമാവധി 13 bhp കരുത്തും 20 Nm torque ഉം ഈ എഞ്ചിന്‍ സൃഷ്ടിക്കും. സിഎന്‍ജിയില്‍ ഈ എഞ്ചിന്‍ 10.9 bhp കരുത്തും 16.1 Nm torque ഉം ഉത്പാദിപ്പിക്കും. 5 സ്പീഡ് ഗിയര്‍ബോക്സാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്. മണിക്കൂറില്‍ 70 കിലോമീറ്ററാണ് പരമാവധി വേഗം.

MOST READ: സെപ്റ്റംബറിൽ തെരഞ്ഞെടുത്ത മോഡലുകൾക്ക് വൻ ഡിസ്‌കൗണ്ടുമായി മഹീന്ദ്ര

പരീക്ഷണയോട്ടം നടത്തി ബജാജ് ക്യൂട്ട് ബിഎസ് VI സിഎന്‍ജി; സ്‌പൈ ചിത്രങ്ങള്‍

36 കിലോമീറ്റര്‍ ഇന്ധനക്ഷമത ലഭിക്കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. 2,752 mm ആണ് വാഹനത്തിന്റെ ആകെ നീളം. 1,312 mm വീതിയും 1,652 mm ഉയരവും 1,925 mm വീല്‍ബേസും ക്യൂട്ടിനുണ്ട്. 400 കിലോഗ്രാമാണ് ഭാരം.

More from DriveSpark

Article Published On: Wednesday, September 9, 2020, 13:17 [IST]
English summary
Bajaj Qute CNG BS6 Quadricycle Spied Testing. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X