ബി‌എം‌ഡബ്ല്യു 8 സീരീസ് കൂപ്പെ ശ്രേണിയിലേക്ക് ഒരു ഗോൾഡൻ തണ്ടർ സ്പെഷ്യൽ എഡിഷനും

ജർമ്മൻ ആഢംബര വാഹന നിർമാതാക്കളായ ബി‌എം‌ഡബ്ല്യു തങ്ങളുടെ മുൻനിര 8 സീരീസ് സ്‌പോർട്‌സ് കൂപ്പെ ശ്രേണിക്ക് മികച്ചൊരു മേക്കോവറുമായി രംഗത്ത്. പുതിയ ഗോൾഡൻ തണ്ടർ സ്പെഷ്യൽ എഡിഷൻ മോഡലിനെയാണ് കമ്പനി ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്.

ബി‌എം‌ഡബ്ല്യു 8 സീരീസ് കൂപ്പെ ശ്രേണിയിലേക്ക് ഒരു ഗോൾഡൻ തണ്ടർ സ്പെഷ്യൽ എഡിഷൻ

ബി‌എം‌ഡബ്ല്യു വ്യക്തിഗത പ്രോഗ്രാമിന്റെ ഭാഗമാണ് ഈ പരിഷ്‌ക്കരണം. ഇത് വിപുലീകരിച്ച പെയിന്റ്, ട്രിം ഓപ്ഷനുകൾ അതിന്റെ മോഡലുകളിൽ പ്രയോഗിക്കാൻ അനുവദിക്കുന്നു. ഈ വർഷം സെപ്റ്റംബർ മുതൽ വാഹനം വിപണികളിൽ എത്തിത്തുടങ്ങും.

ബി‌എം‌ഡബ്ല്യു 8 സീരീസ് കൂപ്പെ ശ്രേണിയിലേക്ക് ഒരു ഗോൾഡൻ തണ്ടർ സ്പെഷ്യൽ എഡിഷൻ

8 സീരീസിന്റെ എല്ലാ കൂപ്പെ, കൺവേർട്ടിബിൾ, ഗ്രാൻ കൂപ്പെ പതിപ്പുകളിലും ഗോൾഡൻ തണ്ടർ എഡിഷൻ ലഭ്യമാകും. പേരിൽ നിന്ന് വ്യക്തമാകുന്നതുപോലെ ഗോൾഡൻ തണ്ടറിൽ കാറിന്റെ ബോഡിയിൽ ധാരാളം ഗോൾർൻ ആക്സന്റുകൾ ഇടംപിടിച്ചിരിക്കുന്നു.

MOST READ: പുതുതലമുറ സിറ്റിയുടെ നിര്‍മ്മാണം ആരംഭിച്ച് ഹോണ്ട

ബി‌എം‌ഡബ്ല്യു 8 സീരീസ് കൂപ്പെ ശ്രേണിയിലേക്ക് ഒരു ഗോൾഡൻ തണ്ടർ സ്പെഷ്യൽ എഡിഷൻ

ഗോൾഡ് തണ്ടർ എഡിഷൻ പ്രധാനമായും സഫൈർ ബ്ലാക്ക്, ഫ്രോസൻ ബ്ലാക്ക് എന്നീ രണ്ട് പെയിന്റ് സ്കീമുകളിലാണ് ലഭ്യമാവുക. അതിലെ ഗോൾഡൻ ഘടകങ്ങൾ ആഢംബര വാഹനത്തിന്റെ മാറ്റുകൂട്ടുന്നു.

ബി‌എം‌ഡബ്ല്യു 8 സീരീസ് കൂപ്പെ ശ്രേണിയിലേക്ക് ഒരു ഗോൾഡൻ തണ്ടർ സ്പെഷ്യൽ എഡിഷൻ

ഗോൾഡൻ സൈഡ് മിറർ ക്യാപ്സ്, ഗോൾഡൻ റിയർ സ്‌പോയ്‌ലർ, 20 ഇഞ്ച് ഡ്യുവൽ-സ്‌പോക്ക്ഡ് എം ലൈറ്റ്-അലോയ് വീലുകൾ എന്നിവ കൂപ്പെ പതിപ്പിന് മാത്രമായുള്ളതാണ്.

MOST READ: പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി 2020 സുസുക്കി സ്വിഷ് 125, ഒപ്പം നിരധി ഫീച്ചറുകളും

ബി‌എം‌ഡബ്ല്യു 8 സീരീസ് കൂപ്പെ ശ്രേണിയിലേക്ക് ഒരു ഗോൾഡൻ തണ്ടർ സ്പെഷ്യൽ എഡിഷൻ

ക്യാബിനകത്ത് സ്പെഷ്യൽ എഡിഷൻ മോഡലുകളിൽ കറുത്ത മെറിനോ ലെതർ ട്രിം ഫ്രണ്ട് ഹെഡ്‌റെസ്റ്റുകളിൽ ഉൾച്ചേർത്തിരിക്കുന്നു. കൂപ്പെ, ഗ്രാൻ കൂപ്പെ പതിപ്പുകൾക്ക് ആന്ത്രാസൈറ്റ് അൽകന്റാര മേൽക്കൂര ലൈനറും അലുമിനിയം മെഷ് ഇഫക്റ്റ് ഗോൾഡ് ഇന്റീരിയർ ട്രിം ഫിനിഷറുകളും ലഭിക്കും. കൂടാതെ ബോവേഴ്‌സ് & വിൽക്കിൻസ് ഡയമണ്ട് സറൗണ്ട് സൗണ്ട് സിസ്റ്റവും ഓഫറിലെ ആകർഷണമാണ്.

ബി‌എം‌ഡബ്ല്യു 8 സീരീസ് കൂപ്പെ ശ്രേണിയിലേക്ക് ഒരു ഗോൾഡൻ തണ്ടർ സ്പെഷ്യൽ എഡിഷൻ

മുമ്പ് സൂചിപ്പിച്ചതുപോലെ എൻട്രി ലെവൽ 840i, 840d xDrive തുടങ്ങി എല്ലാ വേരിയന്റുകളിലും ഗോൾഡൻ തണ്ടർ എഡിഷൻ കമ്പനി വാഗ്ദാനം ചെയ്യും. ഇത് ബ്രാൻഡിന്റെ ഉയർന്ന മോഡലായ M850i xDrive വരെ പോകുന്നു.

MOST READ: പുതുതലമുറ HR-V വൈകും; എസ്‌യുവിയുടെ രാജ്യാന്തര അരങ്ങേറ്റം അടുത്ത വർഷത്തേക്ക് മാറ്റി ഹോണ്ട

ബി‌എം‌ഡബ്ല്യു 8 സീരീസ് കൂപ്പെ ശ്രേണിയിലേക്ക് ഒരു ഗോൾഡൻ തണ്ടർ സ്പെഷ്യൽ എഡിഷൻ

ഇതിനർത്ഥം നിങ്ങൾക്ക് 3.0 ലിറ്റർ ടർബോചാർജ്ഡ് ഇൻലൈൻ-ആറ് എഞ്ചിനുകൾ പെട്രോൾ അല്ലെങ്കിൽ ഡീസൽ വകഭേദങ്ങളിൽ അല്ലെങ്കിൽ 4.4 ലിറ്റർ ട്വിൻ-ടർബോ V8 പെട്രോൾ യൂണിറ്റ് ഉപയോഗിച്ച് സ്വന്തമാക്കാം എന്ന് അർഥം.

ബി‌എം‌ഡബ്ല്യു 8 സീരീസ് കൂപ്പെ ശ്രേണിയിലേക്ക് ഒരു ഗോൾഡൻ തണ്ടർ സ്പെഷ്യൽ എഡിഷൻ

ബിഎംഡബ്ല്യു സ്പെഷ്യൽ എഡിഷൻ പതിപ്പുകളുടെ വില ജർമൻ ബ്രാൻഡ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. എന്നാൽ 2020 സെപ്റ്റംബർ മുതൽ മോഡലുകൾ വിപണിയിൽ ലഭ്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Tuesday, June 23, 2020, 18:33 [IST]
English summary
BMW Revealed Golden Thunder Special Edition For 8 Series. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X