B1, B2 മോഡലുകളുടെ പ്രൊഡക്ഷൻ പതിപ്പ് അവതരിപ്പിച്ച് ബൊളിംഗർ മോട്ടോർസ്

ബൊളിംഗർ മോട്ടോർസ് തങ്ങളുടെ B1, B2 ക്ലാസിക് ഓഫ്-റോഡർ സ്റ്റൈൽ ഇലക്ട്രിക് എസ്‌യുവികളുടെ പ്രൊഡക്ഷൻ പതിപ്പ് വെളിപ്പെടുത്തി. എൻട്രി ലെവൽ മോഡലിന് 125,000 യുഎസ് ഡോളറാണ് വില.

B1, B2 മോഡലുകളുടെ പ്രൊഡക്ഷൻ പതിപ്പ് അവതരിപ്പിച്ച് ബൊളിംഗർ മോട്ടോർസ്

ഇലക്ട്രിക് പ്രൊപ്പൽ‌ഷനുമായി ലോക വേദിയിൽ വലിയ സ്വാധീനം ചെലുത്താൻ ആഗ്രഹിക്കുന്ന സ്റ്റാർട്ട് അപ്പുകളിൽ ഒന്നാണ് ബൊളിംഗർ മോട്ടോർസ്. 2014 ലാണ് ഈ ബ്രാൻഡ് സ്ഥാപിതമായത്, മൂന്ന് വർഷത്തിന് ശേഷം B1 കൺസെപ്റ്റ് രംഗത്തെത്തി.

B1, B2 മോഡലുകളുടെ പ്രൊഡക്ഷൻ പതിപ്പ് അവതരിപ്പിച്ച് ബൊളിംഗർ മോട്ടോർസ്

കൺസെപ്റ്റ് പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ, പ്രൊഡക്ഷൻ പതിപ്പിൽ മാറ്റങ്ങൾ വ്യക്തമാണ്, കൂടാതെ ഡിസൈനിനൊപ്പം നിരവധി പ്രവർത്തന ഘടകങ്ങളും ബൊളിംഗർ മെച്ചപ്പെടുത്തിയതായി തോന്നുന്നു.

MOST READ: ഹോണ്ടയുടെ ഇയർ എൻഡ് ഓഫർ; മോഡലുകൾക്ക് 5,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ട്

B1, B2 മോഡലുകളുടെ പ്രൊഡക്ഷൻ പതിപ്പ് അവതരിപ്പിച്ച് ബൊളിംഗർ മോട്ടോർസ്

B1 എസ്‌യുവിയിൽ, യാത്രക്കാർക്ക് എളുപ്പത്തിൽ പ്രവേശിക്കുന്നതിനായി B-പില്ലർ മുന്നോട്ട് നീക്കി, ബെൽറ്റ് ലൈനും മുകളിലേക്ക് നീക്കുന്നു. സ്ലൈഡിംഗ് ഡോറുകൾക്ക് പകരം ഭാരം കുറഞ്ഞതും കരുത്തുറ്റതുമായ മാനുവൽ ക്രാങ്ക് യൂണിറ്റുകൾ നൽകിയിരിക്കുന്നു.

B1, B2 മോഡലുകളുടെ പ്രൊഡക്ഷൻ പതിപ്പ് അവതരിപ്പിച്ച് ബൊളിംഗർ മോട്ടോർസ്

ഉയർന്ന ബെൽറ്റ്‌ലൈനിനോട് അനുപാദമായി ഉയരമുള്ള വിൻഡോകൾ അകത്ത് നിന്ന് മികച്ച കാഴ്ച അനുവദിക്കും. ബമ്പറിനു പിന്നിൽ ഒരു ചെറിയ റേഡിയേറ്റർ ഘടിപ്പിച്ചിരിക്കുന്നതിനാൽ മെച്ചപ്പെട്ട ഫ്രണ്ട് ഫാസിയ തെർമൽ ഡൈനാമിക്സിന് ഒരു വഴിത്തിരിവാണെന്ന് അവകാശപ്പെടുന്നു.

MOST READ: 261 bhp കരുത്തും 50 കിലോമീറ്റർ ഇവി റേഞ്ചുമായി 2021 ഹ്യുണ്ടായി ട്യൂസോൺ PHEV

B1, B2 മോഡലുകളുടെ പ്രൊഡക്ഷൻ പതിപ്പ് അവതരിപ്പിച്ച് ബൊളിംഗർ മോട്ടോർസ്

ഇത് കൂളിംഗ് ആവശ്യങ്ങൾക്കായി കൂടുതൽ റേഡിയറുകളുടെ ശേഖരണത്തിന്റെ ആവശ്യകത ഇല്ലാതെയാക്കി, അതിനാൽ വാഹനത്തിന്റെ ഭാരവും ഗണ്യമായി കുറഞ്ഞു.

B1, B2 മോഡലുകളുടെ പ്രൊഡക്ഷൻ പതിപ്പ് അവതരിപ്പിച്ച് ബൊളിംഗർ മോട്ടോർസ്

ഹെഡ്‌ലാമ്പുകൾ വിശാലമായ രീതിയിൽ സ്ഥാപിക്കാൻ എഞ്ചിനീയർമാർക്ക് ഇത് കൂടുതൽ സ്വാതന്ത്ര്യം നൽകി, മികച്ച ഏസ്തെറ്റിക്ക് അപ്പീലിനായി എൽഇഡി ടെയിൽ ലാമ്പുകളും പിന്നിലെ അരികുകളിലേക്ക് നീക്കി സ്ഥാപിച്ചിരിക്കുന്നു.

MOST READ: ഹാച്ച്ബാക്ക് ശ്രേണിയിൽ i20 തരംഗം; 40 ദിവസത്തിനുള്ളിൽ ഹ്യുണ്ടായി നേടിയത് 30,000 ബുക്കിംഗ്

B1, B2 മോഡലുകളുടെ പ്രൊഡക്ഷൻ പതിപ്പ് അവതരിപ്പിച്ച് ബൊളിംഗർ മോട്ടോർസ്

പ്രതീക്ഷിച്ചതുപോലെ, B2 പിക്കപ്പ് ട്രക്കിന്റെ നിർമ്മാണ പതിപ്പിന് B1 സഹോദരനുമായി വളരെയധികം സാമ്യതകളുണ്ടെങ്കിലും വ്യക്തമായ മാറ്റങ്ങളുണ്ട്.

B1, B2 മോഡലുകളുടെ പ്രൊഡക്ഷൻ പതിപ്പ് അവതരിപ്പിച്ച് ബൊളിംഗർ മോട്ടോർസ്

പിക്കപ്പിലെ ഫ്ലാറ്റ്ബെഡ് ഇപ്പോൾ ക്യാബിൽ നിന്നുള്ള ഒരു സ്വതന്ത്ര യൂണിറ്റാണ്, ഇത് വാണിജ്യ ആവശ്യങ്ങൾക്ക് സഹായിക്കും.

പെർഫോമെൻസിനെ സംബന്ധിച്ചിടത്തോളം, ബോളിംഗർ B1 എസ്‌യുവി, B2 പിക്കപ്പ് ട്രക്ക് എന്നിവ്ക്ക് രണ്ട് ഇലക്ട്രിക് മോട്ടോറുകൾ കമ്പനി സജ്ജീകരിച്ചിരിക്കുന്നു.

MOST READ: കേരളത്തിലെ കാലാവസ്ഥാ വ്യതിയാന പഠനത്തിന് പങ്കാളിയായി ടാറ്റ നെക്സോൺ ഇവി

B1, B2 മോഡലുകളുടെ പ്രൊഡക്ഷൻ പതിപ്പ് അവതരിപ്പിച്ച് ബൊളിംഗർ മോട്ടോർസ്

സംയോജിതമായി 614 bhp കരുത്തും 906 Nm torque ഉം പുറപ്പെടുവിക്കുന്നു. 142 കിലോവാട്ട് ശേഷിയുള്ള ബാറ്ററി പായ്ക്കാണ് വാഹനത്തിൽ ഉപയോഗിക്കുന്നത്.

B1, B2 മോഡലുകളുടെ പ്രൊഡക്ഷൻ പതിപ്പ് അവതരിപ്പിച്ച് ബൊളിംഗർ മോട്ടോർസ്

ഒരൊറ്റ ചാർജിൽ 322 കിലോമീറ്ററിലധികമാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്ന ശ്രേണി, കൂടാതെ ഇലക്ട്രിക് പവർട്രെയിൻ സൃഷ്ടിക്കുന്ന തൽക്ഷണ പ്രകടന സവിശേഷതകൾ കാരണം, 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ വെറും 4.5 സെക്കൻഡ് മതിയാവും.

B1, B2 മോഡലുകളുടെ പ്രൊഡക്ഷൻ പതിപ്പ് അവതരിപ്പിച്ച് ബൊളിംഗർ മോട്ടോർസ്

ലാഭകരമായ ഇവി ശ്രേണി ഉണ്ടായിരുന്നിട്ടും വിലനിർണ്ണയം പ്രീമിയം വശത്ത് പരിഗണിക്കാമെന്നതിനാൽ ഇരു മോഡലുകളും അന്താരാഷ്ട്ര വിപണിയിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്നത് രസകരമായിരിക്കും.

Most Read Articles

Malayalam
English summary
Bollinger Unveiled Production Spec Models For B1 SUV And B2 Pickup Truck. Read in Malayalam.
Story first published: Tuesday, December 15, 2020, 12:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X