പരീക്ഷണയോട്ടം നടത്തി ഫോഴ്‌സ് ഗൂര്‍ഖ; എതിരാളി മഹീന്ദ്ര ഥാര്‍

2020 ഓട്ടോ എക്‌സ്‌പോയിലാണ് ഗൂര്‍ഖയുടെ പുതുയ പതിപ്പിനെ ഫോഴ്‌സ് അവതരിപ്പിക്കുന്നത്. അധികം വൈകാതെ തന്നെ വാഹനം വിപണിയില്‍ എത്തുമെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നെങ്കിലും നിലവിലെ സാഹചര്യത്തില്‍ അതുണ്ടാകില്ലെന്നാണ് സൂചന.

പരീക്ഷണയോട്ടം നടത്തി ഫോഴ്‌സ് ഗൂര്‍ഖ; എതിരാളി മഹീന്ദ്ര ഥാര്‍

എന്നിരുന്നാലും വാഹനം നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെയും മറ്റും വാര്‍ത്തകള്‍ നാം മിക്കപ്പോഴും കാണാറുണ്ട്. അടുത്തിടെയാണ് ബ്രാന്‍ഡിന്റെ പ്ലാന്റിന് സമീപം നിര്‍ത്തിയിട്ടിരുന്ന ചുവപ്പ് നിറത്തിലുള്ള ഗൂര്‍ഖയുടെ ചിത്രം നമ്മള്‍ കണ്ടത്.

പരീക്ഷണയോട്ടം നടത്തി ഫോഴ്‌സ് ഗൂര്‍ഖ; എതിരാളി മഹീന്ദ്ര ഥാര്‍

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും പുതിയ പരീക്ഷണ ചിത്രങ്ങള്‍ പുറത്തുവരുന്നത്. ടീം ബിഎച്ച്പിയാണ് ഈ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. പുനെ നിരത്തുകളിലാണ് വാഹനം പരീക്ഷണയോട്ടം നടത്തുന്നത്. മറകള്‍ ഒന്നും ഇല്ലാതെയായിരുന്നു വാഹനത്തിന്റെ പരീക്ഷണയോട്ടം.

MOST READ: ഫസ്റ്റ് റെസ്പോണ്ടര്‍ വാഹനമായി നാല് എക്സ്ട്രീം 200R വാഹനങ്ങള്‍ കൈമാറി ഹീറോ

പരീക്ഷണയോട്ടം നടത്തി ഫോഴ്‌സ് ഗൂര്‍ഖ; എതിരാളി മഹീന്ദ്ര ഥാര്‍

ചിത്രത്തില്‍ കാണുന്ന മോഡല്‍ വാഹനത്തിന്റെ പ്രാരംഭ പതിപ്പാണെന്നാണ് സൂചന. സ്റ്റീല്‍ റിംസ്, സ്റ്റാന്‍ഡേര്‍ഡ് ഹാലോജന്‍ ഹെഡ്‌ലാമ്പുകള്‍, ഓപ്പണ്‍ ചെയ്യാവുന്ന സൈഡ് റിയര്‍ വിന്‍ഡോകള്‍ എന്നിവ താഴ്ന്ന വേരിയന്റായി കാണപ്പെടുന്നു.

പരീക്ഷണയോട്ടം നടത്തി ഫോഴ്‌സ് ഗൂര്‍ഖ; എതിരാളി മഹീന്ദ്ര ഥാര്‍

മാത്രമല്ല ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ക്കനുസൃതമായ പരീക്ഷണ ഉപകരണങ്ങള്‍ വാഹനത്തില്‍ സജ്ജീകരിച്ചിരിക്കുന്നത് കാണാം. ഓട്ടോ എക്സ്പോയിലെ അവതരിപ്പിച്ച മോഡലിന് രണ്ടാം നിരയില്‍ രണ്ട് ക്യാപ്റ്റന്‍ സീറ്റുകളും പിന്നില്‍ ജമ്പ് സീറ്റുകളും ഉണ്ടായിരുന്നു.

MOST READ: ഇസൂസു D-മാക്സ്, S-ക്യാബ് ബിഎസ് VI മോഡലുകൾ പുറത്തിറക്കി; വില 7.84 ലക്ഷം രൂപ

പരീക്ഷണയോട്ടം നടത്തി ഫോഴ്‌സ് ഗൂര്‍ഖ; എതിരാളി മഹീന്ദ്ര ഥാര്‍

എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ഫെന്‍ഡര്‍ മൗണ്ട് ചെയ്ത മാര്‍ക്കര്‍ / ഇന്‍ഡിക്കേറ്റര്‍ കോമ്പിനേഷന്‍ ലൈറ്റ് എന്നിവ ഇതില്‍ സജ്ജീകരിച്ചിരുന്നു. പുതിയ ഗ്രില്‍ പുനര്‍രൂപകല്‍പ്പന ചെയ്ത ഹെഡ്‌ലാമ്പ് ക്ലസ്റ്ററുകളും ബമ്പറുകളും, ചുറ്റുമുള്ള ബോഡി ക്ലാഡിംഗും, 16 ഇഞ്ച് പുതിയ അലോയി വീലുകളും പുതിയ സവിശേഷതകളാണ്.

പരീക്ഷണയോട്ടം നടത്തി ഫോഴ്‌സ് ഗൂര്‍ഖ; എതിരാളി മഹീന്ദ്ര ഥാര്‍

നിലവിലെ ക്രാഷ്-ടെസ്റ്റ്, സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായ ഒരു പുതിയ ചാസിയും ബോഡി ശൈലിയും വാഹനത്തിന് ലഭിക്കുന്നു. ഗൂര്‍ഖയില്‍ ഒരു പുതിയ ലാഡര്‍-ഫ്രെയിം ചാസിയും കോയില്‍ സ്പ്രിഗുകളും ഇടംപിടിക്കുന്നു.

MOST READ: വിപണിയില്‍ ലഭ്യമായ 5 മികച്ച പെട്രോള്‍ മാനുവല്‍ മിഡ്-സൈസ് സെഡാനുകള്‍

പരീക്ഷണയോട്ടം നടത്തി ഫോഴ്‌സ് ഗൂര്‍ഖ; എതിരാളി മഹീന്ദ്ര ഥാര്‍

വാഹനത്തിന്റെ ഒരു യൂട്ടിലിറ്റേറിയന്‍ ഓഫ്-റോഡര്‍ എന്ന ഇമേജ് പ്രവര്‍ത്തനക്ഷമമായ കാറിറെന്നതിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് കമ്പനി ഈ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. ബള്‍ഗിംഗ് വീല്‍ ആര്‍ച്ചുകളും ക്ലാഡിംഗുകളും പുതിയ ഗൂര്‍ഖയെ മനോഹരമാക്കും.

പരീക്ഷണയോട്ടം നടത്തി ഫോഴ്‌സ് ഗൂര്‍ഖ; എതിരാളി മഹീന്ദ്ര ഥാര്‍

ബിഎസ് VI നിലവാരത്തിലുള്ള 2.6 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് 2020 ഗൂര്‍ഖയ്ക്ക് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 90 bhp കരുത്തും 200 Nm torque ഉം സൃഷ്ടിക്കും.

MOST READ: 2020 മോഡൽ വെൽഫയറിന് 2020 എന്ന ഫാൻസി നമ്പർ സ്വന്തമാക്കി മോഹൻലാൽ

പരീക്ഷണയോട്ടം നടത്തി ഫോഴ്‌സ് ഗൂര്‍ഖ; എതിരാളി മഹീന്ദ്ര ഥാര്‍

അഞ്ച് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. ലോക്ക് ചെയ്യാവുന്ന ഡിഫറന്‍ഷ്യലുകളുള്ള ഫോര്‍ വീല്‍ ഡ്രൈവ് പണ്ടേ വാഹനത്തിന്റെ പ്രത്യേകതയാണ്. പുതുതലമുറ മഹീന്ദ്ര ഥാര്‍ ആയിരിക്കും വാഹനത്തിന്റെ വിപണിയിലെ മിഖ്യഎതിരാളി.

More from DriveSpark

Article Published On: Wednesday, October 14, 2020, 16:49 [IST]
English summary
Force Gurkha Spotted With Emission Testing Equipment. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X