ഇക്കോസ്പോർട്ടിന് ചെറിയ വില വർധനവുമായി ഫോർഡ്
ഫോർഡ് ഇന്ത്യ തങ്ങളുടെ ജനപ്രിയ സബ് കോംപാക്‌ട് എസ്‌യുവിയായ ഇക്കോസ്‌പോർട്ടിന്റെ വില വർധിപ്പിച്ചു. ബ്രാൻഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച് വാഹനത്തിന് 1,500 രൂപയാണ് ഇനി അധികം മുടക്കേണ്ടത്.

പുതിയ വില പരിഷ്ക്കരണത്തിന് ശേഷം ഫോർഡ് ഇക്കോസ്‌പോർട്ടിന് ഇപ്പോൾ 8.19 ലക്ഷം മുതൽ 11.73 ലക്ഷം വരെയാണ് എക്‌സ്‌ഷോറൂം വില. എന്നാൽ 2020 ജൂലൈയിൽ എസ്‌യുവിയുടെ എല്ലാ വേരിയന്റുകൾക്കും 13,500 രൂപ വരെ വില ഉയർത്തിയിരുന്നു.

എന്നാൽ പുതിയ വില പരിഷ്ക്കാരത്തിന്റെ വ്യക്തമായ കാരണം കമ്പനി പുറത്തുവിട്ടിട്ടില്ല. നിലവിൽ തലമുറ മാറ്റത്തിന് ഒരുങ്ങുന്ന ഇക്കോസ്പോർട്ട് ആറ് വേരിയന്റുകളിലായാണ് വാഗ്‌ദാനം ചെയ്യുന്നത്.
MOST READ: മോഡലുകള്‍ക്ക് ഓപ്ഷണല്‍ PM 2.5 എസി എയര്‍ ഫില്‍ട്ടര്‍ നല്‍കി മാരുതി

അതിൽ ആംബിയന്റ്, ട്രെൻഡ്, ടൈറ്റാനിയം, തണ്ടർ ടൈറ്റാനിയം പ്ലസ്, എസ് കഴിഞ്ഞ വർഷം അവതരിപ്പിച്ച ഒരു പ്രത്യേക വേരിയന്റായ തണ്ടർ എന്നിവ ഉൾപ്പെടുന്നു. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ കോംപാക്‌ട് എസ്‌യുവി തെരഞ്ഞെടുക്കാം.

അതിലെ 1.5 ലിറ്റർ 3 സിലിണ്ടർ പെട്രോൾ യൂണിറ്റ് 120 bhp കരുത്തും 149 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. മറുവശത്ത് 1.5 ലിറ്റർ 4 സിലിണ്ടർ എഞ്ചിൻ 99 bhp പവറിൽ 215 Nm torque വികസിപ്പിക്കും.
MOST READ: പുതിയ ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ് നവംബർ 22 ന് അരങ്ങേറ്റം കുറിക്കും

രണ്ട് എഞ്ചിനുകളും അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സിലേക്ക് ജോടിയാക്കിയിരിക്കുന്നു. പെട്രോൾ പതിപ്പിന് ആറ് സ്പീഡ് ഓട്ടോമാറ്റിക് ടോർഖ് കൺവെർട്ടർ യൂണിറ്റും ലഭിക്കും.

വില വർധനവിന് പുറമെ കോംപാക്‌ട് എസ്‌യുവി നിരയിലെ ആദ്യ മോഡലായ ഇക്കോസ്പോർട്ടിന് ആൻഡ്രോയിഡ് 4.2.2 ഓപ്പറേറ്റിംഗ് സിസ്റ്റം അടിസ്ഥാനമാക്കിയുള്ള പുതിയ ഇൻഫോടെയ്ൻമെന്റ് സംവിധാനവും കഴിഞ്ഞ ദിവസം ഫോർഡ് സമ്മാനിച്ചിരുന്നു.
MOST READ: ഉത്സവനാളുകളില്‍ വില്‍പ്പനയില്‍ പുതിയ റെക്കോര്‍ഡ് തീര്‍ത്ത് മെര്‍സിഡീസ് ബെന്‍സ്

മുമ്പുണ്ടായിരുന്ന ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഏറ്റവും പുതിയ ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ കഴിയില്ല എന്നതിനാലാണ് പുതിയ പരിഷ്ക്കരണം അമേരിക്കൻ ബ്രാൻഡ് നടപ്പിലാക്കിയത്.

ഇന്ത്യയിൽ കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിന് തുടക്കം കുറിച്ച ഫോർഡ് ഇക്കോസ്പോർട്ടിന് സമീപകാലത്ത് അത്യാധുനിക സവിശേഷതകളുമായി കളം നിറഞ്ഞ പുത്തൻ എതിരാളി മോഡലുകൾ കാരണം ജനപ്രീതി നഷ്‌ടപ്പെട്ടിരുന്നു. നിലവിൽ ഏറ്റവും കൂടുൽ മത്സരം നേരിടുന്ന ശ്രേണിയിലേക്ക് ഒരു പുതുതലമുറ മോഡലിനെ ഒരുക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.


Click it and Unblock the Notifications








