പുതിയ ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ് നവംബർ 22 ന് അരങ്ങേറ്റം കുറിക്കും

മുഖംമിനുക്കിയെത്തുന്ന ജീപ്പ് കോമ്പസ് എസ്‌യുവിയെ ചൈനയിലെ ഗ്വാങ്‌ഷൂ സലൂണിൽ 2020 നവംബർ 22 ന് അവതരിപ്പിക്കുമെന്ന് സൂചന. പരിഷ്ക്കരിച്ച മോഡൽ ഇന്ത്യയിലും മറ്റ് വിദേശ രാജ്യങ്ങളിലുമായി പരീക്ഷണയോട്ടത്തിലാണിപ്പോൾ.

പുതിയ ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ് നവംബർ 22 ന് അരങ്ങേറ്റം കുറിക്കും

നവംബറിലെ ആഗോള അവതരണത്തിനു ശേഷം പുതിയ ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ് അടുത്ത വർഷം ഇന്ത്യൻ വിപണിയിലെത്തും. നവീകരിച്ചെത്തുന്ന എസ്‌യുവിക്ക് കാര്യമായ ഡിസൈൻ മാറ്റങ്ങളാണ് അമേരിക്കൻ ബ്രാൻഡ് തയാറാക്കുന്നത്.

പുതിയ ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ് നവംബർ 22 ന് അരങ്ങേറ്റം കുറിക്കും

എന്നിരുന്നാലും ഏറെ സ്വീകാര്യതയുള്ള കോമ്പസിന്റെ മൊത്തത്തിലുള്ള രൂപഘടന അതേപടിതന്നെ തുടരും. മുഖംമിനുക്കി എത്തുന്ന എസ്‌യുവിയിൽ പുതിയ ഏഴ് സ്ലാറ്റ് ടോപ്പ് ഗ്രിൽ ഇടംപിടിക്കുമെന്ന് സ്പൈ ചിത്രങ്ങൾ സ്ഥിരീകരിച്ചിരുന്നു. കൂടാതെ അൽപ്പം ഇടുങ്ങിയ ഹെഡ്‌ലാമ്പ് യൂണിറ്റും ജീപ്പ് കൂട്ടിച്ചേർക്കും.

MOST READ: ഔഡി ഇ-ട്രോൺ ഇലക്‌ട്രിക് എസ്‌യുവി അടുത്ത വർഷം ഇന്ത്യയിലേക്ക് എത്തും; അറിയാം കൂടുതൽ

പുതിയ ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ് നവംബർ 22 ന് അരങ്ങേറ്റം കുറിക്കും

മുൻവശത്തുനിന്ന് വിപരീതമായി കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ പിൻഭാഗത്ത് വലിയ മാറ്റങ്ങളൊന്നും ലഭിക്കാൻ സാധ്യതയില്ല. ചെറുതായി മാറ്റം വരുത്തിയ ബമ്പർ ഡിഫ്യൂസറും ടെയിൽ‌ ലൈറ്റുകളും ഉപയോഗിച്ച് പുതുക്കിയ ബമ്പർ പരിചയപ്പെടുത്താൻ സാധ്യതയുണ്ട്.

പുതിയ ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ് നവംബർ 22 ന് അരങ്ങേറ്റം കുറിക്കും

അതോടൊപ്പം എസ്‌യുവിക്ക് പുതിയ അലോയ് വീലുകളും ജീപ്പ് സമ്മാനിക്കും. മിനുക്കിയ ഡാഷ്‌ബോർഡ് രൂപകൽപ്പനയും ലഭിക്കുമെന്ന റിപ്പോർട്ടുകൾ ഉള്ളതിനാൽ ക്യാബിനുള്ളിലും പ്രധാന മാറ്റങ്ങൾ ഒരുങ്ങുന്നുണ്ടെന്ന് വ്യക്തമാണ്.

MOST READ: പുതുതലമുറ i20-യുടെ ടീസര്‍ ചിത്രങ്ങള്‍ വെളിപ്പെടുത്തി ഹ്യുണ്ടായി

പുതിയ ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ് നവംബർ 22 ന് അരങ്ങേറ്റം കുറിക്കും

സെൻട്രൽ കൺസോളിൽ പുതിയ ടാബ്‌ലെറ്റ് ശൈലിയിലുള്ള 10 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിലേക്കായിരിക്കും ആദ്യം കണ്ണെത്തുക. തീർന്നില്ല, പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളും 360 ഡിഗ്രി ക്യാമറയും കോമ്പസിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുതിയ ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ് നവംബർ 22 ന് അരങ്ങേറ്റം കുറിക്കും

വരാനിരിക്കുന്ന കോമ്പസിൽ ഏറ്റവും പുതിയ ലെവൽ 2 ഓട്ടോണമി വാഗ്‌ദാനം ചെയ്യുമെന്നും റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. ഇത് എസ്‌യുവിക്ക് നൂതന ഡ്രൈവർ സഹായ സവിശേഷതകൾ അവതരിപ്പിക്കാൻ അനുവദിക്കും. ഇതിൽ ഹൈവേ അസിസ്റ്റ്, ട്രാഫിക് ജാം അസിസ്റ്റുകൾ, ലെയ്ൻ കീപ്പ് അസിസ്റ്റ്, ട്രാഫിക് സൈൻ റെക്കഗ്നിഷൻ, ഡ്രൈവർ അറ്റേൻഷൻ അലേർട്ട്, ആക്‌ടീവ് ബ്ലൈൻഡ്-സ്പോട്ട് അസിസ്റ്റ് എന്നിവയും ഉൾപ്പെടും.

MOST READ: കൗതുക കാഴ്ചയായി കൊച്ചി തീരത്തേക്ക് പറന്നിറങ്ങി സീപ്ലെയിന്‍

പുതിയ ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ് നവംബർ 22 ന് അരങ്ങേറ്റം കുറിക്കും

2021 ജീപ്പ് കോമ്പസിന് 1.3 ലിറ്റർ ടർബോചാർജ്ഡ് എഞ്ചിനായിരിക്കും അവതരിപ്പിക്കുക. ഇത് 180 bhp പവറും 285 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. ഈ എഞ്ചിൻ ഒരു സിവിടി-ടൈപ്പ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയേക്കാം.

പുതിയ ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ് നവംബർ 22 ന് അരങ്ങേറ്റം കുറിക്കും

കൂടാതെ പഴയ ഡീസൽ എഞ്ചിനും പുതിയ മലിനീകരണ നിരോധനചട്ടങ്ങൾക്ക് അനുസൃതമായി അമോരിക്കൻ വാഹന നിർമാതാക്കൾ പരിഷ്ക്കരിക്കും. 2.0 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ യൂണിറ്റാണ് ഇന്ത്യൻ മോഡലിന് കരുത്ത് പകരുന്നത്. ഇത് 173 bhp പവറും 350 Nm torque ഉം വികസിപ്പിക്കാൻ പ്രാപ്തമായിരിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
New Jeep Compass Facelift SUV To Be Launched In November. Read in Malayalam
Story first published: Tuesday, October 27, 2020, 11:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X