ഇന്ത്യയിൽ ഇലക്‌ട്രിക് വാഹനങ്ങളിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കാൻ ഹോണ്ട

ഗ്രേറ്റർ നോയിഡയിലെ ഉത്‌പാദന കേന്ദ്രം അടച്ചുപൂട്ടുകയും രാജസ്ഥാനിലെ തപുകരയിലെ പ്ലാന്റിലേക്ക് പ്രവർത്തനം പൂർണമായും മാറ്റിയതോടെ ഇന്ത്യയിൽ പുതിയ ചുവടുവെപ്പിന് ഹോണ്ട തയാറെടുത്തേക്കും.

ഇന്ത്യയിൽ ഇലക്‌ട്രിക് വാഹനങ്ങളിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കാൻ ഹോണ്ട

ഇന്ത്യയിൽ സിവിക്, CR-V മോഡലുകളുടെ ഉത്പാദനവും കമ്പനി അവസാനിപ്പിക്കുന്നതായി റിപ്പോർട്ടുകളും ഉണ്ട്. എന്നാൽ ഇത് താൽക്കാലികമാണോയെന്നും വ്യക്തമല്ല. പുതിയ ഹോണ്ട സിറ്റിയാണ് കമ്പനിയുടെ നിലവിലെ പ്രീമിയം ഉൽ‌പ്പന്നമായി അവശേഷിക്കുന്നത്.

ഇന്ത്യയിൽ ഇലക്‌ട്രിക് വാഹനങ്ങളിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കാൻ ഹോണ്ട

അടുത്ത കാലത്തായി ഇന്ത്യൻ വിപണിയിൽ ഒരു മുദ്ര പതിപ്പിക്കാൻ ജാപ്പനീസ് ബ്രാൻഡ് പുതിയ സാങ്കേതികവിദ്യയെയും ഇലക്ട്രിക് വാഹനങ്ങളെയും ലക്ഷ്യംവെക്കുന്നതായാണ് സൂചന.

MOST READ: ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റ് 2021 ജനുവരി 6-ന് അവതരിപ്പിക്കാനൊരുങ്ങി ടൊയോട്ട

ഇന്ത്യയിൽ ഇലക്‌ട്രിക് വാഹനങ്ങളിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കാൻ ഹോണ്ട

സിവിക്, CR-V പ്രീമിയം ഉൽപ്പന്നങ്ങളുടെ ഉത്പാദനം അവസാനിപ്പിക്കാനുള്ള തീരുമാനം ഹോണ്ട കാർസ് ഇന്ത്യയുടെ സീനിയർ വൈസ് പ്രസിഡന്റും മാർക്കറ്റിംഗ് ആൻഡ് സെയിൽസ് ഡയറക്ടറുമായ രാജേഷ് ഗോയൽ സ്ഥിരീകരിച്ചു.

ഇന്ത്യയിൽ ഇലക്‌ട്രിക് വാഹനങ്ങളിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കാൻ ഹോണ്ട

മിഡ്-സൈസ് കാറുകൾ നിർമിക്കാൻ പര്യാപ്തമായ രീതിയിലാണ് തപുകര പ്ലാന്റ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും അതിനാൽ സിവിക്, CR-V മോഡലുകളുടെ വലിപ്പം ഉൾക്കൊള്ളാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

MOST READ: മഞ്ഞില്‍ പരീക്ഷണയോട്ടം നടത്തി ഫോര്‍ഡ് F-150 പിക്കപ്പ് ട്രക്ക്; വീഡിയോ

ഇന്ത്യയിൽ ഇലക്‌ട്രിക് വാഹനങ്ങളിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കാൻ ഹോണ്ട

കൂടാതെ നിലവിലുള്ള മോഡലുകളിൽ നിക്ഷേപം നടത്തുകയാണെങ്കിൽ വിലനിർണയം ഉപഭോക്താക്കളുടെ പ്രതീക്ഷകളുമായി പൊരുത്തപ്പെടാനും സാധ്യതയില്ലെന്നും രാജേഷ് ഗോയൽ കൂട്ടിച്ചേർത്തു. മാത്രമല്ല കഴിഞ്ഞ ഒരു വർഷമായി വിപണിയിൽ കാര്യമായ വളർച്ചയില്ലാത്തതും ഈ തീരുമാനത്തിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഇന്ത്യയിൽ ഇലക്‌ട്രിക് വാഹനങ്ങളിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കാൻ ഹോണ്ട

സിവിക്, CR-V എന്നിവയുടെ ഇന്ത്യയിലെ വിൽപ്പന ഹോണ്ടയെ മന്ദഗതിയിലാക്കുന്നു. എന്നാൽ നിലവിലുള്ള ഉപഭോക്താക്കൾക്ക് സർവീസും സ്പെയർ പാർട്സും തുടർന്ന് നൽകാനും കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് പറയുന്നുണ്ടെങ്കിലും വിൽപ്പന കണക്കുകൾ ഒരു തുടർച്ചയെ ന്യായീകരിച്ചിരിക്കില്ല എന്നതും ശരിയാണ്.

MOST READ: MVD ഉദ്യോഗസ്ഥർക്ക് പ്രിയങ്കരനായി ടാറ്റ നെക്സോൺ ഇവി

ഇന്ത്യയിൽ ഇലക്‌ട്രിക് വാഹനങ്ങളിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കാൻ ഹോണ്ട

പകരം ഹോണ്ട മികച്ചതും പുതിയതുമായ സാങ്കേതികവിദ്യയാണ് ഇന്ത്യയിൽ പരിചയപ്പെടുത്താൻ തയാറെടുക്കുന്നത്. എല്ലാ ഉത്‌പാദന പ്രവർത്തനങ്ങളും ഇപ്പോൾ രാജസ്ഥാനിൽ മാത്രമായി കേന്ദ്രീകരിച്ചിരിക്കുകയാണ് കമ്പനി.

ഇന്ത്യയിൽ ഇലക്‌ട്രിക് വാഹനങ്ങളിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കാൻ ഹോണ്ട

ഈ തീരുമാനം അറിയിച്ച പത്രക്കുറിപ്പിൽ ഹോണ്ടയുടെ ആഗോള തന്ത്രത്തിൽ ഇന്ത്യ വളരെ പ്രധാനപ്പെട്ട വിപണിയാണെന്നും ഭാവിയിൽ വൈദ്യുതീകരിച്ച വാഹനങ്ങൾ ഉൾപ്പെടെയുള്ള ഏറ്റവും പുതിയതും നൂതനവുമായ സാങ്കേതിക മോഡലുകൾ കൊണ്ടുവരാൻ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും ഹോണ്ട വ്യക്തമാക്കിയിരുന്നു.

ഇന്ത്യയിൽ ഇലക്‌ട്രിക് വാഹനങ്ങളിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കാൻ ഹോണ്ട

ഇന്ത്യ ഇലക്ട്രിക് മൊബിലിറ്റിയിലേക്ക് ക്രമാനുഗതമായി മുന്നേറുകയാണ്. ടൂ-ത്രീ വീലറുകൾ ഇതിന്റെ മുന്നോട്ടുള്ള വഴിയിലേക്ക് നയിക്കുമെന്നും വെളിച്ചം വീശുമെന്നും പ്രതീക്ഷിക്കുമ്പോൾ പാസഞ്ചർ വാഹന വിഭാഗത്തിലും ശ്രദ്ധേയമായ മുന്നേറ്റമുണ്ട്.

ഇന്ത്യയിൽ ഇലക്‌ട്രിക് വാഹനങ്ങളിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കാൻ ഹോണ്ട

അതിന്റെ ഉത്തമ ഉദാഹരണമാണ് ടാറ്റ മോട്ടോർസ് അവരുടെ നെക്‌സോൺ ഇവിയുമായി കാഴ്ച്ചവെക്കുന്ന പ്രകടനം. അതോടൊപ്പം ആഢംബര വിഭാഗത്തിൽ മെർസിഡീസ് ഏതാനും മാസങ്ങൾക്ക് മുമ്പ് EQC ഇലക്ട്രിക് എസ്‌യുവിയും പുറത്തിറക്കി.

ഇന്ത്യയിൽ ഇലക്‌ട്രിക് വാഹനങ്ങളിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കാൻ ഹോണ്ട

ഔഡി, ജാഗ്വർ, വോൾവോ തുടങ്ങിയ കമ്പനികൾ അടുത്ത വർഷം ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യയിൽ എത്തിക്കുമെന്ന് സ്ഥിരീകരിച്ചു. മഹീന്ദ്രയുടെ e-KUV താരതമ്യേന താങ്ങാനാവുന്ന വിലനിർണയത്തിൽ അടുത്ത വർഷം സുപ്രധാനമായ മാറ്റങ്ങൾ കൊണ്ടുവരും.

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda To Focus On Electric Models in India. Read in Malayalam
Story first published: Thursday, December 24, 2020, 11:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X