കോന ഇലക്‌ട്രിക്കിന് വണ്ടർ വാറന്റി ഓപ്ഷനുമായി ഹ്യുണ്ടായി
ഇലക്ട്രിക് എസ്‌യുവി നിരയിലെ കേമനാണ് ഹ്യുണ്ടായി കോന. 2019 പകുതിയോടെ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ച മോഡലിന്റെ ഉപഭോക്താക്കൾക്കായി വണ്ടർ വാറന്റി എന്ന വേരിയബിൾ വാറന്റി ഓപ്ഷൻ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി ഇപ്പോൾ.

ഈ സ്കീമിന് കീഴിൽ ഉപഭോക്താക്കൾക്ക് മൂന്ന് വർഷത്തെ അല്ലെങ്കിൽ പരിധിയില്ലാത്ത കിലോമീറ്റർ, നാല് വർഷം അല്ലെങ്കിൽ 60,000 കിലോമീറ്റർ, അഞ്ച് വർഷം / 50,000 കിലോമീറ്റർ വാന്റി എന്നിവ തെരഞ്ഞെടുക്കാം.

എന്നിരുന്നാലും തെരഞ്ഞെടുത്ത വണ്ടർ വാറന്റി ഓപ്ഷൻ പരിഗണിക്കാതെ എട്ട് വർഷം അല്ലെങ്കിൽ 1,60,000 കിലോമീറ്റർ ബാറ്ററി വാറന്റി ഇതിൽ ബാധകമായിരിക്കും.
MOST READ: ഹമ്മർ തിരികെയെത്തുന്നു, ഇത്തവണ ഇലക്‌ട്രിക് പരിവേഷത്തിൽ; ടീസർ വീഡിയോ കാണാം

നിലവിലുള്ള എല്ലാ ഉപഭോക്താക്കൾക്കും ഒരു വണ്ടർ വാറന്റി തെരഞ്ഞെടുക്കാനും അധികച്ചെലവ് നൽകാതെ ആനുകൂല്യങ്ങൾ നേടാനുമുള്ള അവസരമുണ്ടെന്ന് കമ്പനി പ്രസ്താവനയിൽ പറയുന്നു.

അതോടൊപ്പം 30 നഗരങ്ങളിലെ 50 ലധികം ഡീലർഷിപ്പുകളിൽ 7.2 കിലോവാട്ട് എസി ചാർജറുകൾ സ്ഥാപിക്കുമെന്നും ഹ്യുണ്ടായി അറിയിച്ചു. ഇന്ത്യയിൽ 39.3 കിലോവാട്ട്സ് ബാറ്ററി പായ്ക്കും 136 bhp ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഇലക്ട്രിക് മോട്ടോറുമാണ് കോനയിൽ വാഗ്‌ദാനം ചെയ്യുന്നത്.
MOST READ: പുതിയ അലോയ് വീലുകള്‍, റിയര്‍ സ്പോയിലര്‍; പരീക്ഷണയോട്ടം നടത്തി നിസാന്‍ മാഗ്നൈറ്റ്

പൂർണ ചാർജിൽ ARAI അംഗീകരിച്ച 452 കിലോമീറ്റർ മൈലേജും ഇലക്‌ട്രിക് എസ്‌യുവിയെ വ്യത്യസ്തമാക്കുന്നു. എസി ചാർജറിലൂടെ ആറ് മണിക്കൂർ 10 മിനിറ്റിനുള്ളിൽ ലിഥിയം അയൺ പോളിമർ ബാറ്ററി പൂർണമായും ചാർജ് ചെയ്യാൻ സാധിക്കും.

എന്നാൽ ഒരു ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിക്കുകയാണെങ്കിൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ 57 മിനിറ്റ് മാത്രമാണ് എടുക്കുന്നത്. പൂജ്യം മുതൽ 100 കിലോമീറ്റർ വരെ വേഗത വെറും 9.7 സെക്കൻഡിനുള്ളിൽ കൈവരിക്കാൻ ഹ്യുണ്ടായി കോനക്ക് സാധിക്കും.
MOST READ: ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാവാൻ റാഫേൽ വിമാനങ്ങൾ അംബാലയിൽ എത്തി

കോന ഇലക്ട്രിക് എസ്‌യുവിയുടെ സിംഗിൾ ടോൺ കളർ ഓപ്ഷന് 23.85 ലക്ഷം രൂപയും ഡ്യുവൽ ടോൺ ഓപ്ഷന് 24.11 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ വില. അതുകൂടാതെ ആഗോളതലത്തിൽ കോനയുടെ ഒരു ലക്ഷം യൂണിറ്റ് വിൽപ്പനയെന്ന നാഴികക്കല്ലും കൊറിയൻ ബ്രാൻഡ് പിന്നിട്ടു.

വെറും രണ്ട് വർഷത്തെ വിൽപ്പനയിലാണ് ഈ നേട്ടം കമ്പനി കൈവരിച്ചത്. കോന ഇവിയുടെ ജനപ്രീതി വ്യാപകമാണ്. മൊത്തം വിൽപ്പന മുക്കാൽ ഭാഗവും ആഭ്യന്തര വിപണിയായ ദക്ഷിണ കൊറിയയ്ക്ക് പുറത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വാഹനത്തിന്റെ യൂറോപ്പിലെ വിൽപ്പനയും ശ്രദ്ധേയമാണ്.


Click it and Unblock the Notifications








