ക്ലച്ച് പിടിച്ച് വാഹന വിപണി, ജൂലൈയിലെ വിൽപ്പനയിൽ ഹ്യുണ്ടായിക്ക് നേട്ടം

2020 ജൂലൈയിൽ ഹ്യുണ്ടായി ഇന്ത്യ ശക്തമായ വിൽപ്പനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം കമ്പനി മൊത്തം 41,300 യൂണിറ്റുകൾ വിറ്റഴിച്ചു.

ക്ലച്ച് പിടിച്ച് വാഹന വിപണി, ജൂലൈയിലെ വിൽപ്പനയിൽ ഹ്യുണ്ടായിക്ക് നേട്ടം

എന്നിരുന്നാലും 2019 ജൂലൈയുമായി താരതമ്യം ചെയ്യുമ്പോൾ 28 ശതമാനം ഇടിവ് രേഖപ്പെടുത്തുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനി 57,310 യൂണിറ്റുകളാണ് നിരത്തിലെത്തിച്ചത്.

ക്ലച്ച് പിടിച്ച് വാഹന വിപണി, ജൂലൈയിലെ വിൽപ്പനയിൽ ഹ്യുണ്ടായിക്ക് നേട്ടം

38,200 യൂണിറ്റ് വിറ്റഴിച്ച കമ്പനിയുടെ ആഭ്യന്തര വിൽപ്പനയും വളരെ മികച്ചതായിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 2.07 ശതമാനം ഇടിവ് മാത്രമാണ് ഹ്യുണ്ടായിക്ക് ഇത്തവണ ഉണ്ടായിരിക്കുന്നത്.

MOST READ: ഫോര്‍ഡിന്റെ സേവനങ്ങള്‍ ഇനി വീട്ടുപടിക്കല്‍; 'ഡയല്‍ എ ഫോര്‍ഡ്' പദ്ധതി ഇങ്ങനെ

ക്ലച്ച് പിടിച്ച് വാഹന വിപണി, ജൂലൈയിലെ വിൽപ്പനയിൽ ഹ്യുണ്ടായിക്ക് നേട്ടം

അതേസമയം 2020 ജൂണിനെ അപേക്ഷിച്ച് കമ്പനി 42 ശതമാനം വളർച്ച കൈവരിച്ചതോടെ വിൽപ്പനയിൽ ശക്തമായ വളർച്ചയാണ് ഉണ്ടാകുന്നതെന്ന് വ്യക്തമാകുന്നു.

ക്ലച്ച് പിടിച്ച് വാഹന വിപണി, ജൂലൈയിലെ വിൽപ്പനയിൽ ഹ്യുണ്ടായിക്ക് നേട്ടം

ഇത് വ്യവസായത്തിന്റെ മൊത്തത്തിലുള്ള വളർച്ചയുമായി ബന്ധപ്പെട്ടിരിക്കുന്നു. കാരണം മുൻ മാസങ്ങളിലെ വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ എല്ലാ വാഹന നിർമാതാക്കളും വളർച്ച കൈവരിക്കുന്നുണ്ട്. 2020 ജൂലൈയിൽ കമ്പനി ഇന്ത്യയിൽ നിന്ന് 3100 യൂണിറ്റുകളാണ് കയറ്റുമതി ചെയ്തത്.

MOST READ: ബുക്കിംഗ് പുനരാരംഭിച്ച് സിഎഫ് മോട്ടോ; ബിഎസ് VI പതിപ്പുകൾ ഉടൻ വിപണിയിൽ എത്തും

ക്ലച്ച് പിടിച്ച് വാഹന വിപണി, ജൂലൈയിലെ വിൽപ്പനയിൽ ഹ്യുണ്ടായിക്ക് നേട്ടം

കമ്പനി പറയുന്നതനുസരിച്ച് ആഭ്യന്തര വിൽപ്പനയുടെ അളവ് 2019 ജൂലൈയേക്കാൾ 98 ശതമാനമാണ്. ക്രെറ്റ, വെന്യു, വേർണ, i20 എന്നിവയ്ക്കുള്ള മികച്ച ഉപഭോക്തൃ ഡിമാൻഡാണ് ഈ നേട്ടം കൈവരിക്കാൻ സഹായിച്ചതെന്ന് ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ലിമിറ്റഡ് ഡയറക്ടർ തരുൺ ഗാർഗ് പറഞ്ഞു.

ക്ലച്ച് പിടിച്ച് വാഹന വിപണി, ജൂലൈയിലെ വിൽപ്പനയിൽ ഹ്യുണ്ടായിക്ക് നേട്ടം

ഇന്ത്യയിൽ കമ്പനിയുടെ ശക്തമായ വിൽപ്പനക്കാരിൽ ഒരാളാണ് ഹ്യുണ്ടായി ക്രെറ്റ. രാജ്യം ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നിതിന് തൊട്ടുമുമ്പ് വിപണിയിൽ അവതരിപ്പിച്ച പുതുതലമുറ ക്രെറ്റയ്ക്ക് ഇന്ത്യയിലെ കമ്പനിയുടെ വിൽപ്പന വർധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

MOST READ: 2020 ഹോണ്ട സിറ്റി Vs ഹ്യുണ്ടായി വേര്‍ണ; പ്രധാന വ്യത്യാസങ്ങള്‍

ക്ലച്ച് പിടിച്ച് വാഹന വിപണി, ജൂലൈയിലെ വിൽപ്പനയിൽ ഹ്യുണ്ടായിക്ക് നേട്ടം

നാല് മാസം മുമ്പ് മാത്രം വിപണിയിൽ ഇടംപിടിച്ച രണ്ടാംതലമുറ ഹ്യുണ്ടായി ക്രെറ്റ ഇതിനകം തന്നെ 55,000 ബുക്കിംഗുകളാണ് സ്വന്തമാക്കിയത്. അതിൽ 20,000 യൂണിറ്റ് ക്രെറ്റ രാജ്യത്ത് വിറ്റഴിക്കുകയും ചെയ്തു. 2020 മെയ്, ജൂൺ മാസങ്ങളിൽ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്‌യുവി കൂടിയാണ് ക്രെറ്റ.

More from DriveSpark

Article Published On: Saturday, August 1, 2020, 14:06 [IST]
English summary
Hyundai Sales July 2020. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X