വെന്യുവിന് സ്‌പോര്‍ട്ട് പതിപ്പ് സമ്മാനിച്ച് ഹ്യുണ്ടായി; വില 10.20 ലക്ഷം രൂപ
കോംപാക്ട് എസ്‌യുവി ശ്രേണിയിലെ ജനപ്രീയ മോഡലായ വെന്യുവിന് പുതിയ പതിപ്പ് സമ്മാനിച്ച് ഹ്യുണ്ടായി. സ്‌പോര്‍ട്ട് പതിപ്പാണ് നിര്‍മ്മാതാക്കള്‍ വെന്യുവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ടര്‍ബോ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളിലുടനീളം മൊത്തം അഞ്ച് വകഭേദങ്ങളില്‍ പുതിയ വെന്യു സ്‌പോര്‍ട്ട് വിപണിയില്‍ ലഭ്യമാകും. SX പെട്രോള്‍ വകഭേദത്തിന് 10.20 ലക്ഷം രൂപയും SX (O) ഡീസല്‍ മാനുവല്‍ പതിപ്പിന് 11.53 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

ഇതിനൊപ്പം തന്നെ ക്ലച്ച്-പെഡല്‍ ഇല്ലാത്ത്, ഇന്റലിജന്‍സ് മാനുവല്‍ ട്രാന്‍സ്മിഷന്‍ (iMT) പതിപ്പിനെയും ഇതിനൊപ്പം അവതരിപ്പിച്ചു. 9.99 ലക്ഷം രൂപയാണ് ആ പതിപ്പിന്റെ വിപണിയിലെ എക്‌സ്‌ഷോറൂം വില.
MOST READ: പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലെ വിൽപ്പനയിൽ ഒന്നാമൻ മാരുതി ബലേനോ

വെന്യുവിന്റെ SX, SX (O) വകഭേദങ്ങള്‍ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളാല്‍ ലഭ്യമാണ്. പുതിയ iMT ട്രാന്‍സ്മിഷനുമായി ജോടിയാക്കിയ 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോളും, സ്റ്റാന്‍ഡേര്‍ഡായി ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ജോടിയാക്കിയ 1.5 ലിറ്റര്‍ ഡീസല്‍ യൂണിറ്റും ഇതില്‍ ഉള്‍പ്പെടുന്നു.

ഏഴ് സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്ന സിംഗിള്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനാണ് വെന്യു സ്പോര്‍ട്ട് പതിപ്പിന്റെ മിഡ്-സ്പെക്ക് SX+ വകഭേദത്തില്‍ വരുന്നത്.
MOST READ: ഫോക്‌സ്‌വാഗണ്‍ പസാറ്റ് ഫെയ്‌സ്‌ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍

മൂന്ന് വകഭേദങ്ങളിലും നിരവധി പുതിയ സവിശേഷതകളും ഫീച്ചറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒപ്പം കേംപാക്ട് എസ്‌യുവിയുടെ പുറമെയും കോസ്‌മെറ്റിക് അപ്ഡേറ്റുകള്‍ നല്‍കിയിട്ടുണ്ട്.

പുതിയ ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷന്‍, സ്പോര്‍ട്ട് ചിഹ്നം, ഫ്രണ്ട് ഗ്രില്ലില്‍ ചുവപ്പ് ഇന്‍സേര്‍ട്ടുകള്‍, ചുവന്ന ബ്രേക്ക് കാലിപ്പറുകള്‍, സൈഡ് ബോഡി മോള്‍ഡിംഗ്, വീല്‍ ആര്‍ച്ചുകള്‍ എന്നിവയില്‍ ചുവന്ന ഇന്‍സേര്‍ട്ടുകള്‍ എന്നിവ ലഭിക്കുന്നു.
MOST READ: രൂപം മാറി പുതുതലമുറ ഹോണ്ട സിവിക് ഒരുങ്ങുന്നു, അവതരണം 2021-ൽ

അകത്തളത്തിലെ സവിശേഷതകള്‍ പരിശോധിക്കുകയാണെങ്കില്‍, വെന്യു സ്‌പോര്‍ട്ട് പതിപ്പില്‍ മെറ്റല്‍ പെഡലുകള്‍, ചുവന്ന സ്റ്റിച്ചിംഗ് ഉള്ള ഫ്‌ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീല്‍, പുറമേയുള്ളതിന് സമാനമായ ഇരുണ്ട ഗ്രേ നിറം, റെഡ് നിറങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.

ഏഴ് ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷനുള്ള SX+ വകഭേദത്തില്‍, ഇപ്പോള്‍ പാഡില്‍-ഷിഫ്റ്ററുകളും അവതരിപ്പിക്കുന്നു. ഇതൊക്കെ മാറ്റി നിര്‍ത്തിയാല്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ വാഹനത്തില്‍ നിര്‍മ്മാതാക്കള്‍ നല്‍കിയിട്ടില്ല.

2019 മെയ് മാസത്തിലാണ് കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്ക് വെന്യുവിനെ ഹ്യുണ്ടായി അവതരിപ്പിക്കുന്നത്. തുടക്കം മുതല്‍ തന്നെ വിപണിയില്‍ മികച്ച വില്‍പ്പന നേടാനും ജനപ്രീയ വാഹനമായി മാറാനും വെന്യുവിന് സാധിച്ചു.


Click it and Unblock the Notifications








