D-മാക്‌സ് ബിഎസ് VI പതിപ്പിന്റെ ടീസറുമായി ഇസൂസു; ഔദ്യോഗിക വെബ്‌സൈറ്റിലും ഇടംപിടിച്ചു

2020 ഓഗസ്റ്റ് മാസത്തോടെ ഇസൂസുവിന്റെ ബിഎസ് VI മോഡലുകള്‍ വിപണിയില്‍ എത്തുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് വ്യക്തമാക്കി ഒരു ടീസര്‍ ചിത്രം ഔദ്യോഗിക വെബ്സൈറ്റില്‍ പുറത്തിറക്കി.

D-മാക്‌സ് ബിഎസ് VI പതിപ്പിന്റെ ടീസറുമായി ഇസൂസു; ഔദ്യോഗിക വെബ്‌സൈറ്റിലും ഇടംപിടിച്ചു

ചിത്രം വാണിജ്യ രജിസ്‌ട്രേഷനോടുകൂടിയ D-മാക്‌സ് പിക്ക് അപ്പ് ട്രക്കിന്റെതായി തോന്നുന്നു. V-ക്രോസ്, MU-X എന്നിവ കൂടാതെ വാണിജ്യ വിഭാഗത്തിലും ഇസൂസു ബ്രാന്‍ഡ് ജനപ്രിയമാണ്.

D-മാക്‌സ് ബിഎസ് VI പതിപ്പിന്റെ ടീസറുമായി ഇസൂസു; ഔദ്യോഗിക വെബ്‌സൈറ്റിലും ഇടംപിടിച്ചു

D-മാക്‌സ് പിക്കപ്പ്, D-മാക്‌സ് ട്വിന്‍ ക്യാബ്, D-മാക്‌സ് ഫ്‌ലാറ്റ് ഡെക്ക്, ക്യാബ്-ചേസിസ് വേരിയന്റുകളില്‍ വാഹനം വിപണിയില്‍ എത്തും. 2.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എഞ്ചിനാണ് ഈ വാണിജ്യ മോഡലുകള്‍ക്ക് കരുത്ത് നല്‍കുക.

MOST READ: എസ്-ക്രോസ് പ്ലസ് വേരിയന്റ് അവതരിപ്പിച്ച് മാരുതി; വില 8.39 ലക്ഷം രൂപ

D-മാക്‌സ് ബിഎസ് VI പതിപ്പിന്റെ ടീസറുമായി ഇസൂസു; ഔദ്യോഗിക വെബ്‌സൈറ്റിലും ഇടംപിടിച്ചു

ഈ എഞ്ചിന്‍ 3,800 rpm-ല്‍ 78 bhp കരുത്തും1,800-2,400 rpm-ല്‍ 176 Nm torque ഉം ഉത്പാദിപ്പിച്ചു. ബിഎസ് VI പരിവേഷത്തില്‍ എത്തുന്ന മോഡലിനും, ഇതേ ഔട്ട്പുട്ട് കണക്കുകള്‍ തന്നെ ലഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പോയ വര്‍ഷം അവസാനത്തോടെ തന്നെ ബിഎസ് IV ശ്രേണിയിലെ വാഹനങ്ങളുടെ ഉത്പാദനം ഇസൂസു അവസാനിപ്പിച്ചിരുന്നു. കൊവിഡ് -19 മഹാമാരി മൂലം ഇസൂസു ബിഎസ് VI വാഹനങ്ങള്‍ 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിലേക്ക് നീട്ടിവെച്ചതായി ഈ വര്‍ഷം ആദ്യം ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

MOST READ: പുത്തൻ ക്രെറ്റയുടെ വിൽപ്പന 5.2 ലക്ഷം പിന്നിട്ടതായി ഹ്യുണ്ടായി; ബുക്കിംഗും 1,15,000 കടന്നു

D-മാക്‌സ് ബിഎസ് VI പതിപ്പിന്റെ ടീസറുമായി ഇസൂസു; ഔദ്യോഗിക വെബ്‌സൈറ്റിലും ഇടംപിടിച്ചു

അടുത്തിടെ പുതുതലമുറ MU-X മോഡലിന്റെ പേറ്റന്റ് ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. MU-X എസ്യുവി D-മാക്‌സ് പിക്കപ്പ് ട്രക്കിനെ അടിസ്ഥാനമാക്കിയുള്ള മോഡലാണ്. കഴിഞ്ഞ വര്‍ഷം പുതിയ D-മാക്‌സ് നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയപ്പോള്‍, ഏഴ് സീറ്റര്‍ എസ്യുവി ആവര്‍ത്തനവും ഉടന്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു.

D-മാക്‌സ് ബിഎസ് VI പതിപ്പിന്റെ ടീസറുമായി ഇസൂസു; ഔദ്യോഗിക വെബ്‌സൈറ്റിലും ഇടംപിടിച്ചു

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍ കൂടുതല്‍ മോഡലുകളെ നിരത്തിലെത്തിച്ച് വിപണി പിടിക്കാനൊരുങ്ങുകയാണ് ജാപ്പനീസ് ബ്രാന്‍ഡ്.

MOST READ: ആദ്യ മൂന്ന് മാസം ഫ്രീ ചാര്‍ജിംഗ്; ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രോത്സാഹനവുമായി വൈദ്യുതി ബോര്‍ഡ്

D-മാക്‌സ് ബിഎസ് VI പതിപ്പിന്റെ ടീസറുമായി ഇസൂസു; ഔദ്യോഗിക വെബ്‌സൈറ്റിലും ഇടംപിടിച്ചു

കമ്പനിയുടെ നാലാമത്തെ വലിയ വിപണിയാണ് ഇന്ത്യ. കൊമേഴ്‌സ്യല്‍, പേഴ്‌സണല്‍ വാഹനങ്ങളും കമ്പനിക്കുണ്ട്. എന്നാല്‍, ഇന്ത്യയില്‍ കൂടുതലും വാണിജ്യ വാഹന ഉപഭോക്താക്കളാണുള്ളത്.

D-മാക്‌സ് ബിഎസ് VI പതിപ്പിന്റെ ടീസറുമായി ഇസൂസു; ഔദ്യോഗിക വെബ്‌സൈറ്റിലും ഇടംപിടിച്ചു

കേരളത്തിലും ഇസൂസു വാഹനങ്ങള്‍ക്ക് വലിയ വളര്‍ച്ചാ സാധ്യതയാണ് ഉള്ളത്. ആദ്യഘട്ടത്തില്‍ വാഹന ഭാഗങ്ങള്‍ തായ്‌ലാന്‍ഡില്‍നിന്ന് ഇറക്കുമതി ചെയ്ത് മറ്റൊരു പ്ലാന്റില്‍ വെച്ച് കൂട്ടിച്ചേര്‍ത്താണ് വാഹനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ കമ്പനി ആന്ധ്രാപ്രദേശിലുള്ള തങ്ങളുടെ പ്ലാന്റില്‍നിന്നാണ് ഉത്പാദനം നടത്തുന്നത്.

More from DriveSpark

Article Published On: Friday, October 9, 2020, 13:33 [IST]
English summary
Isuzu D-Max BS6 Teaser Released. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X