I-പേസ് ഇലക്ട്രിക്കിന്റെ ബുക്കിംഗ് ആരംഭിച്ച് ജാഗ്വര്‍; ഡെലിവറി മാര്‍ച്ച് മാസത്തോടെ

ജാഗ്വര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ (JLR) തങ്ങളുടെ പുതിയ ഇലക്ട്രിക് എസ്‌യുവി I-പേസിന്റെ ബുക്കിംഗ് ആരംഭിച്ചു. അടുത്ത വര്‍ഷം ആദ്യം ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്.

I-പേസ് ഇലക്ട്രിക്കിന്റെ ബുക്കിംഗ് ആരംഭിച്ച് ജാഗ്വര്‍; ഡെലിവറി മാര്‍ച്ച് മാസത്തോടെ

2021 മാര്‍ച്ച് മാസത്തോടെ വാഹനത്തിന്റെ ഡെലിവറികള്‍ ആരംഭിക്കുമെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു. 2021-ന്റെ തുടക്കത്തില്‍ കമ്പനി ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന എസ്‌യുവി ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായി ജാഗ്വര്‍ ലാന്‍ഡ് റോവറിന്റെ ഇന്ത്യ മേധാവി അടുത്തിടെ സ്ഥിരീകരിച്ചു.

I-പേസ് ഇലക്ട്രിക്കിന്റെ ബുക്കിംഗ് ആരംഭിച്ച് ജാഗ്വര്‍; ഡെലിവറി മാര്‍ച്ച് മാസത്തോടെ

ഈ വര്‍ഷം ആദ്യം, ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന എസ്‌യുവിയുടെ അപ്ഡേറ്റ് ചെയ്ത 2021 പതിപ്പും നിര്‍മ്മാതാവ് വെളിപ്പെടുത്തി. പുതുക്കിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും വേഗത്തില്‍ ചാര്‍ജിംഗ് ശേഷിയുള്ള ത്രീ ഫേസ് എസി ഹോം ചാര്‍ജിംഗ് സാങ്കേതികവിദ്യയും I-പേസില്‍ നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നു.

MOST READ: ടാറ്റ ഹാരിയറിന്റെ കുതിപ്പ്; കഴിഞ്ഞ മാസം നിരത്തിലെത്തിച്ചത് 2,398 യൂണിറ്റുകൾ

I-പേസ് ഇലക്ട്രിക്കിന്റെ ബുക്കിംഗ് ആരംഭിച്ച് ജാഗ്വര്‍; ഡെലിവറി മാര്‍ച്ച് മാസത്തോടെ

ജാഗ്വര്‍ I-പേസ് ആണ് ബ്രാന്‍ഡിന്റെ ആദ്യത്തെ ഓള്‍-ഇലക്ട്രിക് ക്രോസ്ഓവര്‍. ഇത് ഇതിനകം തന്നെ ഇന്ത്യന്‍ വെബ്സൈറ്റില്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഒരു പവര്‍ട്രെയിന്‍ ഓപ്ഷനും (EV 400) മൂന്ന് പതിപ്പുകളിലും (S, SE, HSE) കാര്‍ വാഗ്ദാനം ചെയ്യുന്നത്.

I-പേസ് ഇലക്ട്രിക്കിന്റെ ബുക്കിംഗ് ആരംഭിച്ച് ജാഗ്വര്‍; ഡെലിവറി മാര്‍ച്ച് മാസത്തോടെ

I-പേസ് പവര്‍ ചെയ്യുന്നത് 90 കിലോവാട്ട്‌സ് ബാറ്ററി പായ്ക്കും രണ്ട് ഇലക്ട്രിക് മോട്ടോറുകളുമാണ്. ഈ ഇലക്ട്രിക് മോട്ടോര്‍ 394 bhp കരുത്തും 696 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

MOST READ: പുതുതലമുറ i20 -യ്ക്ക് വെല്ലുവിളിയായി ടാറ്റ ആൾട്രോസ് TVC

I-പേസ് ഇലക്ട്രിക്കിന്റെ ബുക്കിംഗ് ആരംഭിച്ച് ജാഗ്വര്‍; ഡെലിവറി മാര്‍ച്ച് മാസത്തോടെ

പൂര്‍മായും ചാര്‍ജ് ചെയ്താല്‍ 470 കിലോമീറ്റര്‍ ദൂരം വരെ വാഹനത്തില്‍ സഞ്ചരിക്കാം. മണിക്കൂറില്‍ 200 കിലോമീറ്ററാണ് പകമാവധി വേഗത. 4.8 സെക്കന്‍ഡുകള്‍ മാത്രം മതി പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍.

I-പേസ് ഇലക്ട്രിക്കിന്റെ ബുക്കിംഗ് ആരംഭിച്ച് ജാഗ്വര്‍; ഡെലിവറി മാര്‍ച്ച് മാസത്തോടെ

ചരിഞ്ഞ ബോണറ്റ്, സ്ലീക്ക് എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ഹണികോമ്പ് പാറ്റേണ്‍ ഗ്രില്ലും വിശാലമായ സെന്‍ട്രല്‍ എയര്‍ഡാമും ഓള്‍-ഇലക്ട്രിക് കാറില്‍ ലഭ്യമാണ്. മനോഹരമായ ഒരു കൂട്ടം അലോയ്കളും ടേണ്‍ ലൈറ്റ് ഇന്റഗ്രേറ്റഡ് ഒആര്‍വിഎമ്മുകളും കാറിനുണ്ട്.

MOST READ: ശ്രേണിയില്‍ മത്സരം കടുപ്പിക്കാന്‍ ഹ്യുണ്ടായി; പുതുതലമുറ i20-യുടെ അരങ്ങേറ്റം നാളെ

I-പേസ് ഇലക്ട്രിക്കിന്റെ ബുക്കിംഗ് ആരംഭിച്ച് ജാഗ്വര്‍; ഡെലിവറി മാര്‍ച്ച് മാസത്തോടെ

40 ഡിഗ്രി മുതല്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള ഭൂപ്രദേശങ്ങളിലും താപനിലയിലും വാഹനം പരീക്ഷിച്ചു. 90 കിലോവാട്ട്‌സ് ലിഥിയം അയണ്‍ ബാറ്ററിക്ക് 8 വര്‍ഷം അല്ലെങ്കില്‍ 1,60,000 കിലോമീറ്റര്‍ വാറണ്ടിയുണ്ട്.

I-പേസ് ഇലക്ട്രിക്കിന്റെ ബുക്കിംഗ് ആരംഭിച്ച് ജാഗ്വര്‍; ഡെലിവറി മാര്‍ച്ച് മാസത്തോടെ

കൂടാതെ, കോംപ്ലിമെന്ററി 5 വര്‍ഷത്തെ സര്‍വീസ് പാക്കേജ്, 5 വര്‍ഷം ജാഗ്വര്‍ റോഡ്‌സൈഡ് അസിസ്റ്റ് എന്നിവയും I-പേസില്‍ ബ്രാന്‍ഡ് വാഗ്ദാനം ചെയ്യുന്നു. ചാര്‍ജിംഗ് സൗകര്യങ്ങള്‍ക്കായി, ജാഗ്വര്‍, ടാറ്റ പവറുമായി ഒരു പങ്കാളിത്തം പ്രഖ്യാപിച്ചു.

MOST READ: പലപ്പോഴും മാറിപോകാറില്ലേ? പെട്രോള്‍ ടാങ്ക് ഏത് വശത്താണെന്ന് മീറ്റർ തന്നെ പറഞ്ഞു തരും

I-പേസ് ഇലക്ട്രിക്കിന്റെ ബുക്കിംഗ് ആരംഭിച്ച് ജാഗ്വര്‍; ഡെലിവറി മാര്‍ച്ച് മാസത്തോടെ

I-പേസ് ഉപഭോക്താക്കള്‍ക്ക് ഹോം / ഓഫീസ് ചാര്‍ജിംഗ് സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയിലെ 23 നഗരങ്ങളിലായി 200-ല്‍ അധികം ചാര്‍ജിംഗ് പോയിന്റുകള്‍ അടങ്ങുന്ന ടാറ്റ പവര്‍ നെറ്റ്‌വര്‍ക്ക് വഴി ഉപഭോക്താക്കള്‍ക്ക് I-പേസ് ചാര്‍ജ് ചെയ്യാനും കഴിയും.

Most Read Articles

Malayalam
കൂടുതല്‍... #ജാഗ്വർ #jaguar
English summary
Jaguar I-Pace Bookings Open In India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X