കറുപ്പിൽ അണിഞ്ഞൊരുങ്ങി ജീപ്പ് കോമ്പസ് നൈറ്റ് ഈഗിൾ എഡിഷൻ; കാണാം പുതിയ ടീസർ

ഇന്ത്യൻ എസ്‌യുവി ശ്രേണിയിൽ ശ്രദ്ധയാകർഷിക്കാൻ കോമ്പസിന്റെ പുതിയ നൈറ്റ് ഈഗിൾ സ്പെഷ്യൽ എഡിഷൻ മോഡലുമായി എത്തുകയാണ് അമേരിക്കൻ വാഹന നിർമാതാക്കളായ ജീപ്പ്.

കറുപ്പിൽ അണിഞ്ഞൊരുങ്ങി ജീപ്പ് കോമ്പസ് നൈറ്റ് ഈഗിൾ എഡിഷൻ; കാണാം പുതിയ ടീസർ

അതിന്റെ ഭാഗമായി പുതിയ ടീസർ പുറത്തുവിട്ടിരിക്കുകയാണ് കമ്പനി. മുഖംമിനുക്കി പുത്തൻ രൂപത്തിൽ ജീപ്പ് കോമ്പസ് സജീവമാകുന്നതിന്റെ ഭാഗമാണ് പുതിയ വേരിയന്റുകളെ ബ്രാൻഡ് പരിചയപ്പെടുത്തുന്നത്.

കറുപ്പിൽ അണിഞ്ഞൊരുങ്ങി ജീപ്പ് കോമ്പസ് നൈറ്റ് ഈഗിൾ എഡിഷൻ; കാണാം പുതിയ ടീസർ

പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ നൈറ്റ് ഈഗിൾ പതിപ്പ് നിരവധി അന്താരാഷ്ട്ര വിപണികളിൽ നേരത്തെ ജാപ്പ് വാഗ്ദാനം ചെയ്തിരുന്നു. നൈറ്റ് ഈഗിൾ പതിപ്പിന്റെ പ്രധാന ഹൈലൈറ്റുകളിൽ ഒന്ന് പുറംമോടിയിലെ ബ്ലാക്ക്ഔട്ട് ബിറ്റുകളാണ്.

MOST READ: ജിംനിയുടെ CKD കിറ്റുകൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത് മാരുതി സുസുക്കി

കറുപ്പിൽ അണിഞ്ഞൊരുങ്ങി ജീപ്പ് കോമ്പസ് നൈറ്റ് ഈഗിൾ എഡിഷൻ; കാണാം പുതിയ ടീസർ

ഇത്തവണ കോമ്പസിന്റെ ആദ്യത്തെ ആഗോള ലിമിറ്റഡ് പതിപ്പ് എന്നാണ് ജീപ്പ് നൈറ്റ് ഈഗിൾ എഡിഷനെ വിശേഷിപ്പിക്കുന്നത്. എസ്‌യുവിയുടെ ഏറ്റവും പുതിയ ആവർത്തനം മുൻ മോഡലുകളെ പോലെ അധിക സവിശേഷതകൾ അവതരിപ്പിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

കറുപ്പിൽ അണിഞ്ഞൊരുങ്ങി ജീപ്പ് കോമ്പസ് നൈറ്റ് ഈഗിൾ എഡിഷൻ; കാണാം പുതിയ ടീസർ

ഓൾ-ബ്ലാക്ക് എക്സ്റ്റീരിയർ ബോഡി ഷേഡിനു പുറമെ, യൂറോപ്യൻ മോഡലിൽ കാണുന്നതുപോലെ ബ്ലാക്ക്ഔട്ട് ഗ്രിൽ, ജീപ്പ് കോമ്പസ് ബാഡ്ജിംഗ്, വിൻഡോ സറൗണ്ട്, റൂഫ് റെയിലുകൾ എന്നിവയും വാഹനത്തിന് ലഭിക്കും.

MOST READ: വാണിജ്യ വാഹനങ്ങൾക്കായി ഡിജിറ്റൽ Nxt പ്ലാറ്റ്ഫോം അവതരിപ്പിച്ച് ലെയ്‌ലാൻഡ്

കറുപ്പിൽ അണിഞ്ഞൊരുങ്ങി ജീപ്പ് കോമ്പസ് നൈറ്റ് ഈഗിൾ എഡിഷൻ; കാണാം പുതിയ ടീസർ

18 ഇഞ്ച് അലോയ് വീലുകളാണ് കോമ്പസിന്റെ സ്പെഷ്യൽ എഡിഷനിൽ ജീപ്പ് ഒരുക്കിയിരിക്കുന്നത്. ഇത് പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ കറുത്ത നിറത്തിലാണ് പൂർത്തിയാക്കിയിരിക്കുന്നത്.

കറുപ്പിൽ അണിഞ്ഞൊരുങ്ങി ജീപ്പ് കോമ്പസ് നൈറ്റ് ഈഗിൾ എഡിഷൻ; കാണാം പുതിയ ടീസർ

പുറമേയുള്ളതുപോലെ എസ്‍‌യുവിയുടെ ഇന്റീരിയറുകളും പ്രീമിയം ബ്ലാക്ക് നിറത്തിലാകും അലങ്കരിക്കുക. ബെസ്പോക്ക് പാർട്ട് ലെതർ / പാർട്ട് ഫാബ്രിക് സീറ്റ് അപ്ഹോൾസ്റ്ററി എന്നിവയ്ക്ക് പുറമെ എസി വെന്റുകൾ, ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സ്റ്റിയറിംഗ് വീൽ എന്നിവയ്ക്ക് ചുറ്റുമുള്ള കറുത്ത ആക്സന്റുകൾ അകത്തളത്തിലെ പ്രധാന സവിശേഷതകളാണ്.

MOST READ: ടെസി H2 മോഡലിന്റെ നിർമാണം ആരംഭിക്കാൻ ഒരുങ്ങി ബിമോട്ട

കറുപ്പിൽ അണിഞ്ഞൊരുങ്ങി ജീപ്പ് കോമ്പസ് നൈറ്റ് ഈഗിൾ എഡിഷൻ; കാണാം പുതിയ ടീസർ

അതോടൊപ്പം ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഡ്യുവൽ-ടോൺ റൂഫ്, എൽഇഡി ടെയിൽ ലാമ്പുകൾ, പനോരമിക് സൺറൂഫ്, റിയർ വ്യൂ മിററിനുള്ളിൽ ഓട്ടോ-ഡിമ്മിംഗ് എന്നിവയുള്ള 8.4 ഇഞ്ച് യു‌കണക്ട് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ ജീപ്പ് കോമ്പസ് നൈറ്റ് ഈഗിൾ എഡിഷനെ വ്യത്യസ്തമാക്കും.

കറുപ്പിൽ അണിഞ്ഞൊരുങ്ങി ജീപ്പ് കോമ്പസ് നൈറ്റ് ഈഗിൾ എഡിഷൻ; കാണാം പുതിയ ടീസർ

സ്റ്റാൻഡേർഡ് മോഡലിന് സമാനമായ എഞ്ചിൻ ഓപ്ഷനുകളോടെ തന്നെയാകും ലിമിറ്റഡ് എഡിഷൻ കോമ്പസ് എസ്‌യുവി നിരത്തിലെത്തുക. അതായത് 1.4 ലിറ്റർ ടർബോചാർജ്ഡ് പെട്രോളും 2.0 ലിറ്റർ ഡീസൽ എഞ്ചിനുമാകും ഓഫറിൽ ഉണ്ടാവുകയെന്ന് ചുരുക്കം.രണ്ട് എഞ്ചിനുകളും ഒരു മാനുവൽ ഗിയർബോക്സിലും ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ലഭ്യമാണ്.

More from DriveSpark

Article Published On: Tuesday, July 28, 2020, 18:43 [IST]
English summary
Jeep Compass Night Eagle Edition SUV Teased. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X