റാങ്ലര്‍ അണ്‍ലിമിറ്റഡ് എസ്‌യുവിയെ തിരിച്ചുവിളിച്ച് ജീപ്പ്

ജീപ്പ് റാങ്ലര്‍ അണ്‍ലിമിറ്റഡ് എസ്‌യുവിയെ തിരിച്ചുവിളിച്ച് ഫിയറ്റ് ക്രൈസ്‌ലര്‍ ഇന്ത്യ. സുരക്ഷ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മോഡലുകളെ കമ്പനി തിരിച്ച് വിളിച്ചിരിക്കുന്നത്.

റാങ്ലര്‍ അണ്‍ലിമിറ്റഡ് എസ്‌യുവിയെ തിരിച്ചുവിളിച്ച് ജീപ്പ്

2019 മാര്‍ച്ച് മുതല്‍ 2020 ജനുവരി വരെ നിര്‍മ്മിച്ച, 53 കാറുകളെയാണ് ഈ പ്രശ്‌നം ബാധിച്ചിരിക്കുന്നതെന്നും കമ്പനി അറിയിച്ചു. കുറച്ചു കാലം വാഹനം സ്റ്റാര്‍ട്ട് ചെയ്യാതിരുന്നാലോ ഉപയോഗിക്കാതെ ഇരിക്കുമ്പോഴോ ഉണ്ടാകുന്ന സുരക്ഷാ ഹാസര്‍ഡാണിത്.

റാങ്ലര്‍ അണ്‍ലിമിറ്റഡ് എസ്‌യുവിയെ തിരിച്ചുവിളിച്ച് ജീപ്പ്

ഇത് ചൂട് കാരണം വാഹനത്തിന്റെ വയറിങിന്റെ പാകപിഴവ് മൂലവും ഇത്തരം പ്രശങ്ങള്‍ ഉണ്ടാകാം എന്നാണ് റിപ്പോര്‍ട്ട്. എന്തായാലും പ്രശനം കണ്ടെത്തിയ മോഡലുകളിലെ ഉപഭോക്താക്കള്‍ക്ക് മെയില്‍ അയച്ചതായും കമ്പനി അറിയിച്ചിട്ടുണ്ട്.

MOST READ: ബിഎസ് VI അയണ്‍ 883 -യുടെ വില വര്‍ധിപ്പിച്ച് ഹാര്‍ലി ഡേവിഡ്സണ്‍

റാങ്ലര്‍ അണ്‍ലിമിറ്റഡ് എസ്‌യുവിയെ തിരിച്ചുവിളിച്ച് ജീപ്പ്

പ്രശ്‌നം കണ്ടെത്തിയ മോഡലുകളുടെ എണ്ണം വളരെ കൂറവായതുകൊണ്ട് മൂന്ന് മാസത്തിനുള്ള മുഴുവന്‍ വാഹനങ്ങളിലെയും പ്രശനങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമെന്നും കമ്പനി അറിയിച്ചു. നിലവിലെ സാഹചര്യം കണക്കുകൂട്ടിയാണ് മൂന്ന് മാസം എന്ന് പറഞ്ഞിരിക്കുന്നത്.

റാങ്ലര്‍ അണ്‍ലിമിറ്റഡ് എസ്‌യുവിയെ തിരിച്ചുവിളിച്ച് ജീപ്പ്

പ്രശനം കണ്ടെത്തിയ മോഡലുകളിലേ ഉപഭോക്താക്കള്‍ക്ക് രാജ്യത്തെ അംഗികൃത ഡീലര്‍ഷിപ്പുകളില്‍ വാഹനം എത്തിക്കാം. ഏകദേശം ഒരു മണിക്കൂറിനുള്ളില്‍ പ്രശനം പരിഹരിക്കാന്‍ സാധിക്കുമെന്നും ജീപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

MOST READ: അമ്പതിന്റെ നിറവിൽ റേഞ്ച് റോവർ; ആഘോഷത്തിന്റെ ഭാഗമായി പുതിയ ഫിഫ്റ്റി എഡിഷൻ വിപണിയിൽ

റാങ്ലര്‍ അണ്‍ലിമിറ്റഡ് എസ്‌യുവിയെ തിരിച്ചുവിളിച്ച് ജീപ്പ്

ഉപഭോക്താക്കള്‍ സര്‍വീസ് സെന്ററുകളില്‍ എത്തുന്നതിന് മുന്നോടിയായി അപ്പോയ്ന്‍മെന്റ് എടുക്കണമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. നിലവില്‍ റാങ്ലര്‍ അണ്‍ലിമിറ്റഡ് മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പന അവസാനിപ്പിച്ചിട്ടുണ്ട്.

റാങ്ലര്‍ അണ്‍ലിമിറ്റഡ് എസ്‌യുവിയെ തിരിച്ചുവിളിച്ച് ജീപ്പ്

പുതിയ റാങ്ലര്‍ റൂബിക്കോണ്‍ ആണ് ഈ സ്ഥാനത്ത് എത്തുന്നത്. പഴയ റാങ്ലര്‍ അണ്‍ലിമിറ്റഡിന് കരുത്ത് പകരുന്ന അതേ 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് പുതിയ ജീപ്പ് റാങ്ലര്‍ റൂബിക്കോണിന് കരുത്ത് പകരുന്നത്.

MOST READ: പുതുതലമുറ ഥാറിന്റെ വരവ് ഇനിയും വൈകില്ല; ഈ വര്‍ഷം തന്നെ ഓട്ടോമാറ്റിക് പതിപ്പും

റാങ്ലര്‍ അണ്‍ലിമിറ്റഡ് എസ്‌യുവിയെ തിരിച്ചുവിളിച്ച് ജീപ്പ്

എന്നിരുന്നാലും, പുതിയ ബിഎസ് VI മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ഈ എഞ്ചിന്‍ നവീകരിച്ചിട്ടുണ്ട്. ഈ എഞ്ചിന്‍ 5,250 rpm -ല്‍ 268 bhp കരുത്തും 5,000 rpm -ല്‍ 400 Nm torque ഉം ഉത്പാദിപ്പിക്കും.

റാങ്ലര്‍ അണ്‍ലിമിറ്റഡ് എസ്‌യുവിയെ തിരിച്ചുവിളിച്ച് ജീപ്പ്

സ്റ്റാന്‍ഡേര്‍ഡ് എട്ട് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗിയര്‍ബോക്‌സ്. ഒരു മുഴുവന്‍ സമയ 4WD സിസ്റ്റത്തിലേക്ക് പവര്‍ സ്റ്റാന്‍ഡേര്‍ഡായി അയയ്ക്കുന്നു. സ്റ്റാന്‍ഡേര്‍ഡ് ജീപ്പ് റാങ്ലര്‍ ഇതിനകം തന്നെ ഒരു സമ്പൂര്‍ണ ഓഫ്-റോഡര്‍ എന്ന നിലയില്‍ പേരുകേട്ടതാണ്.

More from DriveSpark

Article Published On: Wednesday, June 17, 2020, 20:50 [IST]
English summary
Jeep Wrangler Unlimited Recalled In India For Safety Issues. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X