പരിഷ്‌കരിച്ച 2020 സ്റ്റിംഗറിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി കിയ

ദക്ഷിണ കൊറിയ, വടക്കേ അമേരിക്ക തുടങ്ങിയ വിദേശ വിപണികളില്‍ വളരെ പ്രചാരമുള്ള ഫാസ്റ്റ്ബാക്ക് സെഡാനാണ് കിയ സ്റ്റിംഗര്‍. അടുത്തിടെ നവീകരിച്ച വാഹനത്തിന്റെ ചിത്രങ്ങള്‍ നിര്‍മ്മാതാക്കള്‍ വെളിപ്പെടുത്തിയിരുന്നു.

പരിഷ്‌കരിച്ച 2020 സ്റ്റിംഗറിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി കിയ

ഇപ്പോഴിതാ വാഹനത്തിന്റെ സവിശേഷകള്‍, ഫീച്ചറുകള്‍, എഞ്ചിന്‍ ഓപ്ഷനുകള്‍ എന്നിവയും കിയ വെളിപ്പെടുത്തി. അല്‍പം അപ്ഡേറ്റുചെയ്ത എല്‍ഇഡി ഹെഡ്‌ലാമ്പുകളും എല്‍ഇഡി ടെയില്‍ ലാമ്പുകളും രണ്ട് പുതിയ അലോയ് വീല്‍ ഡിസൈനുകളും രണ്ട് പുതിയ എക്സ്റ്റീരിയര്‍ പാക്കേജുകളും സ്‌റ്റൈലിംഗ് അപ്ഡേറ്റുകളില്‍ ഉള്‍പ്പെടുന്നു.

പരിഷ്‌കരിച്ച 2020 സ്റ്റിംഗറിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി കിയ

പുതിയ ഡാര്‍ക്ക് പാക്കേജില്‍ ഗ്ലോസ് ബ്ലാക്ക് സ്റ്റിംഗര്‍ ചിഹ്നം, ബ്ലാക്ക് ഡിഫ്യൂസര്‍ സറൗണ്ട്, ബ്ലാക്ക് മഫ്‌ലര്‍ ടിപ്പുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ബ്ലാക്ക് പാക്കേജില്‍ 19 ഇഞ്ച് മാറ്റ് ബ്ലാക്ക് വീലുകള്‍, ഒരു ട്രങ്ക് ലിഡ് ലിപ് സ്പോയിലര്‍, ബ്ലാക്ക് ഔട്ട് മിറര്‍ ക്യാപ്‌സ്, സൈഡ് ഫെന്‍ഡര്‍ ട്രിം എന്നിവ ഉള്‍പ്പെടുന്നു.

MOST READ: മിതമായ വിലയിൽ ഏഴ് സീറ്റർ AMT; റെനോ ട്രൈബർ ഓട്ടോമാറ്റിക്കിന്റെ ആദ്യ ഡ്രൈവ് റിവ്യൂ

പരിഷ്‌കരിച്ച 2020 സ്റ്റിംഗറിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി കിയ

എന്നിരുന്നാലും, കാറിന്റെ മൊത്തത്തിലുള്ള രൂപകല്‍പ്പന അതേപടി തുടരുന്നു. കൂടാതെ, പുതുക്കിയ കാറില്‍ പുതിയ ഇന്റീരിയര്‍ ട്രിം, 10.25 ഇഞ്ച് വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, പൂര്‍ണ്ണ ഡിജിറ്റല്‍ എച്ച്ഡി 7 ഇഞ്ച് 'സൂപ്പര്‍വിഷന്‍' ക്ലസ്റ്റര്‍ എന്നിവ ഉള്‍പ്പെടുന്നു.

പരിഷ്‌കരിച്ച 2020 സ്റ്റിംഗറിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി കിയ

കൂടാതെ, സ്റ്റിംഗറിന് ഇപ്പോള്‍ കണക്ട് ചെയ്ത കാര്‍ സാങ്കേതികവിദ്യ ലഭിക്കുന്നു, അതില്‍ വിദൂര എഞ്ചിന്‍ സ്റ്റാര്‍ട്ട് സംവിധാനം, സീറ്റ് ചൂടാക്കല്‍, വെന്റിലേഷന്‍ എന്നിവപോലുള്ള സവിശേഷതകളിലേക്കുള്ള ആക്സസ് നല്‍കുന്നു.

MOST READ: കൊവിഡ്-19; ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്ക് സുരക്ഷ കിറ്റുമായി സിയറ്റ്

പരിഷ്‌കരിച്ച 2020 സ്റ്റിംഗറിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി കിയ

സേഫ് എക്‌സിറ്റ് മുന്നറിയിപ്പ്, വിശാലമായ വ്യൂവിംഗ് ആംഗിള്‍ ഉള്ള ബ്ലൈന്‍ഡ്-സ്‌പോട്ട് വ്യൂ മോണിറ്റര്‍, ലെയ്ന്‍ ഫോളോ അസിസ്റ്റ്, ഹൈവേ ഡ്രൈവിംഗ് അസിസ്റ്റ്, റിയര്‍ ഒക്യുപന്റ് അലേര്‍ട്ട് എന്നിവയുള്‍പ്പെടെ പുതിയ ഡ്രൈവര്‍ സഹായ സവിശേഷതകളും കിയ സ്റ്റിംഗറില്‍ സജ്ജീകരിച്ചിരിക്കുന്നു.

പരിഷ്‌കരിച്ച 2020 സ്റ്റിംഗറിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി കിയ

3.3 ലിറ്റര്‍ TGDi V-6 ടര്‍ബോ-പെട്രോള്‍ എഞ്ചിനാണ് സ്റ്റിംഗറിന് നല്‍കിയിരിക്കുന്നത്. അത് ഇലക്ട്രോണിക് വേരിയബിള്‍ എക്സ്ഹോസ്റ്റ് വാല്‍വ് സിസ്റ്റത്തില്‍ വരുന്നു.

MOST READ: കാമിക് എസ്‌യുവിയുടെ പരീക്ഷണയോട്ടം തുടർന്ന് സ്കോഡ

പരിഷ്‌കരിച്ച 2020 സ്റ്റിംഗറിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി കിയ

ഇത് മുമ്പത്തേതിനേക്കാള്‍ 3 bhp കൂടുതല്‍ കരുത്ത് പുറപ്പെടുവിക്കുന്നു. ഇപ്പോള്‍ പരമാവധി 368 bhp -യാണ് വാഹനത്തിന്റെ കരുത്ത്. അതേസമയം 510 Nm torque അതേപടി തന്നെ തുടരുന്നു.

പരിഷ്‌കരിച്ച 2020 സ്റ്റിംഗറിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി കിയ

എന്നാല്‍ 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ നിലവിലെ എഞ്ചിന് സമാനമായി തന്നെ തുടരുന്നു. ഈ എഞ്ചിന്‍ 252 bhp കരുത്തും 353 Nm torque ഉം ഉത്പാദിപ്പിക്കും. ശ്രേണിയിലുടനീളം സ്റ്റാന്‍ഡേര്‍ഡായി 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ട്രാന്‍സ്മിഷന്‍ ചുമതലകള്‍ കൈകാര്യം ചെയ്യും.

MOST READ: കാര്‍ മോഡിഫിക്കേഷനുകള്‍ക്കായി കസ്റ്റമൈസേഷന്‍ വെബ്‌സൈറ്റുമായി മഹീന്ദ്ര

പരിഷ്‌കരിച്ച 2020 സ്റ്റിംഗറിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി കിയ

2020 -ന്റെ മൂന്നാം പാദത്തില്‍ അപ്ഡേറ്റ് ചെയ്ത സ്റ്റിംഗര്‍ കമ്പനിയുടെ മാതൃരാജ്യത്ത് എത്തില്ലെന്ന് കിയ സ്ഥിരീകരിച്ചു, അതേസമയം മറ്റ് രാജ്യങ്ങളില്‍ ഉടന്‍ തന്നെ വില്‍പ്പനയ്ക്ക് എത്തുമെന്നും റ്ിപ്പോര്‍ട്ടില്‍ പറയുന്നു.

Malayalam
English summary
Kia Stinger Revealed With More Tech & Updated Powertrains. Read in Malayalam.
Story first published: Saturday, August 29, 2020, 18:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X