കൊവിഡ്-19; ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്ക് സുരക്ഷ കിറ്റുമായി സിയറ്റ്

കൊവിഡ്-19 യ്ക്കെതിരായ പോരാട്ടത്തില്‍ മുംബൈ ആസ്ഥാനമായുള്ള ടയര്‍ നിര്‍മ്മാതാക്കളായ സിയറ്റ് നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.

കൊവിഡ്-19; ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്ക് സുരക്ഷ കിറ്റുമായി സിയറ്റ്

ഗോസെയ്ഫ് S95 എന്ന് പേരിട്ടിരിക്കുന്ന ഫെയ്‌സ് മാസ്‌കാണ് സിയറ്റ് ആദ്യം പുറത്തിറക്കിയത്. 249 രൂപയാണ് മാസ്‌കിന്റെ വില. ആറ് ലെയറുകളായിട്ടാണ് പുതിയ ഫെയ്സ് മാസ്‌ക് നിര്‍മ്മിച്ചിരിക്കുന്നത്.

കൊവിഡ്-19; ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്ക് സുരക്ഷ കിറ്റുമായി സിയറ്റ്

എന്നാല്‍ ഇപ്പോഴിതാ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്ക് സുരക്ഷാ ഉപകരണങ്ങള്‍ അവതരിപ്പിച്ചിരിക്കുകയാണ് സിയറ്റ്. കൊവിഡ്-19 മഹാമാരി സമയത്ത് ഓട്ടോ ഡ്രൈവര്‍മാരെയും അവരുടെ യാത്രക്കാരെയും മാരകമായ വൈറസില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുകയാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.

MOST READ: വാണിജ്യ വാഹനങ്ങളുടെ നവീകരിച്ച ശ്രേണി പുറത്തിറക്കി ടാറ്റ

കൊവിഡ്-19; ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്ക് സുരക്ഷ കിറ്റുമായി സിയറ്റ്

ഓട്ടോറിക്ഷയുടെ മധ്യത്തില്‍ സ്ഥാപിച്ചിരിക്കുന്ന ഇന്‍സുലേഷന്‍ കവര്‍, ഉപരിതല ക്ലീനര്‍ സ്‌പ്രേ, ഹോള്‍ഡറിനൊപ്പം ഒരു സാനിറ്റൈസര്‍ കുപ്പി, മാസ്‌കുകള്‍, കയ്യുറകള്‍ എന്നിവ സുരക്ഷാ കിറ്റില്‍ ഉള്‍പ്പെടുന്നു. കൂടാതെ, വാഹനം ശുദ്ധീകരിക്കുന്നതിനുള്ള നടപടിക്രമങ്ങളെക്കുറിച്ച് കമ്പനി ഡ്രൈവര്‍മാരെ ബോധവത്ക്കരിക്കുന്നു.

കൊവിഡ്-19; ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്ക് സുരക്ഷ കിറ്റുമായി സിയറ്റ്

ഡ്രൈവര്‍മാര്‍ക്കും ഉപഭോക്താക്കള്‍ക്കും യാത്രാമാര്‍ഗ്ഗം സുരക്ഷിതമാക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് കമ്പനി പറയുന്നു. ഡ്രൈവറും യാത്രക്കാരും തമ്മിലുള്ള സമ്പര്‍ക്കം നിയന്ത്രിക്കുന്നതിന് മധ്യത്തില്‍ സ്ഥാപിച്ചിരിക്കുന്ന ഇന്‍സുലേഷന്‍ കവര്‍ 'സിയാറ്റ് ഷീല്‍ഡ് ഓഫ് സേഫ്റ്റി' എന്ന് വിളിക്കുന്നു.

MOST READ: ബൊലോറോയുടെ വില വർധിപ്പിച്ച് മഹീന്ദ്ര; ഇനി അധികം മുടക്കേണ്ടത് 35,000 രൂപ

''പൊതുഗതാഗത മാര്‍ഗ്ഗങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ യാത്രക്കാര്‍ക്കിടയില്‍ ആശങ്കയുണ്ടാകുമ്പോള്‍, അണ്‍ലോക്ക് ഘട്ടത്തില്‍ സവാരി ലഭിക്കാത്തതിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഓട്ടോറിക്ഷ ഡ്രൈവര്‍മാരെ ഈ സംരംഭം സഹായിക്കുമെന്ന് സിയറ്റ് ടയേഴ്‌സ് ലിമിറ്റഡ് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ അമിത് തോലാനി പറഞ്ഞു.

കൊവിഡ്-19; ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്ക് സുരക്ഷ കിറ്റുമായി സിയറ്റ്

'സിയാറ്റ് ഷീല്‍ഡ് ഓഫ് സേഫ്റ്റി' ഉപയോഗിച്ച്, ഓട്ടോറിക്ഷ കമ്മ്യൂണിറ്റിയുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കുന്നു. ഇത് ഇതിനകം തന്നെ ഉള്ളതിനാല്‍, മറ്റ് യാത്രാ വിഭാഗങ്ങളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും സമാനമായ സംരംഭങ്ങള്‍ പര്യവേക്ഷണം ചെയ്യാന്‍ ഞങ്ങള്‍ പദ്ധതിയിടുന്നുവെന്നും'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

MOST READ: റേസിങ് സിക്‌സ്റ്റീസിന്റെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് വെസ്പ

കൊവിഡ്-19; ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്ക് സുരക്ഷ കിറ്റുമായി സിയറ്റ്

കൊവിഡ് മഹാമാരി കാരണം നിരവധി ഓട്ടോറിക്ഷകളും ടാക്‌സി ഡ്രൈവര്‍മാരും ഇതര ബിസിനസുകളിലേക്ക് തിരിഞ്ഞത് ഞങ്ങള്‍ ശ്രദ്ധിച്ചു. ഇതിനുപുറമെ, വൈറസ് പകരാനുള്ള സാധ്യത കാരണം പൊതുഗതാഗതം ആളുകള്‍ ഉപേക്ഷിച്ചും തുടങ്ങി എന്നുവേണം പറയാന്‍.

കൊവിഡ്-19; ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്ക് സുരക്ഷ കിറ്റുമായി സിയറ്റ്

എന്നിരുന്നാലും, കാര്യങ്ങള്‍ സാധാരണ നിലയിലെത്തുമ്പോള്‍, ശരിയായ ശുചിത്വവല്‍ക്കരണത്തോടെ പൊതുഗതാഗതം ഉപയോഗിക്കുന്നത് ആളുകള്‍ പരിഗണിച്ചേക്കാം.

MOST READ: യാദിയ ഇലക്ട്രിക് സ്കൂട്ടറിന്റെ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ട് വിൻ ഡീസൽ

കൊവിഡ്-19; ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്ക് സുരക്ഷ കിറ്റുമായി സിയറ്റ്

പൊതുഗതാഗതം ഉപയോഗിക്കുമ്പോള്‍ ഡ്രൈവര്‍മാരും ഉപഭോക്താക്കളും ശരിയായ ശുചിത്വം പാലിക്കേണ്ടതുണ്ട്. ഡ്രൈവര്‍മാര്‍ പതിവായി ശുചിത്വവല്‍ക്കരണം നടത്തുന്നതിനാല്‍, കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഇത് അവരെ സഹായിക്കും.

Most Read Articles

Malayalam
English summary
CEAT Provides Safety Kit To Autorickshaw Drivers Due To Covid-19. Read in Malayalam.
Story first published: Saturday, August 29, 2020, 16:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X