യാദിയ ഇലക്ട്രിക് സ്കൂട്ടറിന്റെ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ട് വിൻ ഡീസൽ

യാദിയ G5 ഇലക്ട്രിക് സ്കൂട്ടറിന്റെ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് ഹോളിവുഡ് ആക്ഷൻ താരം വിൻ ഡീസൽ. ഏറ്റവും പുതിയ പരസ്യ വീഡിയോയിൽ ഒരു ഇലക്ട്രിക് സ്കൂട്ടറിൽ വില്ലന്മാരിൽ നിന്ന് രക്ഷപ്പെടുന്ന ചാരനായിട്ടാണ് താരം എത്തുന്നത്.

യാദിയ ഇലക്ട്രിക് സ്കൂട്ടറിന്റെ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ട് വിൻ ഡീസൽ

വിൻ ഡീസൽ ഒരു ക്ലബിലെ പാട്ടുകാരനായിട്ടാണ് ആദ്യം വേഷമിടുന്നത്. സദസിലിരിക്കുന്ന വളരെ ആകർഷകമായ ഒരു യുവതിയുടെ അടുത്ത് ആദ്യം അദ്ദേഹം പാട്ടുപാടി നിൽക്കുന്നു, തുടർന്ന് അവളുടെ കൂടെയുണ്ടായിരുന്ന ആളുടെ പെൻ ഡ്രൈവ് തന്ത്രപൂർവ്വം നുള്ളിയെടുക്കുകയും ചെയ്യുന്നു.

യാദിയ ഇലക്ട്രിക് സ്കൂട്ടറിന്റെ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ട് വിൻ ഡീസൽ

അതിനു ശേഷം ഒരു ഗ്ലാസ് വിൻഡോ തകർത്ത് വെളിയിൽ എത്തുന്ന താരത്തിന് തന്റെ ഗെറ്റ്‌വേ വാഹനമായി ഒരു യാദിയ G5 ഇലക്ട്രിക് സ്കൂട്ടർ കാത്തിരിക്കുന്നു.

MOST READ: പതിനായിരം പിന്നിട്ട് കിയ സോനെറ്റ് ബുക്കിംഗ്; ആവശ്യക്കാര്‍ ഡീസല്‍ ഓട്ടോ, പെട്രോള്‍ DCT മോഡലുകള്‍ക്ക്

യാദിയ ഇലക്ട്രിക് സ്കൂട്ടറിന്റെ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ട് വിൻ ഡീസൽ

പരസ്യം G5 നെ 'ഫാസ്റ്റ് & ഫ്യൂറിയസ്' തരം വാഹനമാണെന്ന് കാണിക്കുന്നില്ല, പക്ഷേ, അത് ഫ്യൂച്ചറിസ്റ്റിക്കും രസകരവുമാണെന്ന് വ്യക്തമാക്കുന്നു. തീർച്ചയായും, ഏത് ഇരുചക്ര വാഹനമാണ് വിൻ ഡീസലിനൊപ്പം സ്റ്റൈലിഷായി തോന്നാത്തത്?

യാദിയ ഇലക്ട്രിക് സ്കൂട്ടറിന്റെ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ട് വിൻ ഡീസൽ

പരസ്യം എന്തുകൊണ്ടാണ് ഒരു അതിവേഗ ചേസ് കാണിക്കാത്തത്? യാഡിയ G5 ഉം ഇത്തരം അവകാശവാദങ്ങൾ ഉന്നയിക്കുന്നതായി തോന്നുന്നില്ല. ഇതൊരു മികച്ച, സിറ്റി റൺ‌എറൗണ്ട് ഇലക്ട്രിക് സ്കൂട്ടറാണ്, ഇത് വളരെ സൗകര്യപ്രദമായും മറ്റെന്തിനെക്കാളും ഉപയോഗിക്കാൻ‌ എളുപ്പവുമാണ് എന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു.

MOST READ: ഏപ്രിൽ മുതൽ ജൂൺ വരെ ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്ത കാറുകൾ

യാദിയ ഇലക്ട്രിക് സ്കൂട്ടറിന്റെ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ട് വിൻ ഡീസൽ

2001 മുതൽ യാദിയ ഇരുചക്രവാഹനങ്ങൾ നിർമ്മിക്കുന്നു, ഇപ്പോൾ കമ്പനിയുടെ പ്രീമിയം മോഡലുകളിലൊന്നായ G5 ഉൾപ്പെടെ വിവിധതരം സ്കൂട്ടറുകൾ നിർമ്മാതാക്കൾ പുറത്തിറക്കുന്നു.

യാദിയ ഇലക്ട്രിക് സ്കൂട്ടറിന്റെ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ട് വിൻ ഡീസൽ

ലിഥിയം അയൺ ബാറ്ററികളിലെ ഡെൻഡ്രൈറ്റുകളുടെ വളർച്ച തടയുന്നതിനും ലൈഫും പെർഫോമെൻസും വർധിപ്പിക്കുന്നതിനും കാർബൺ നാനോട്യൂബുകൾ ഉപയോഗിക്കുന്ന ഗ്രാഫീൻ ബാറ്ററിയാണ് യാദിയ G5 ഉപയോഗിക്കുന്നത്. ഒരു മണിക്കൂറിനുള്ളിൽ G5 ന്റെ ബാറ്ററിക്ക് 80 ശതമാനം ചാർജ് കൈവരിക്കാൻ കഴിയുമെന്ന് യാദിയ വ്യക്തമാക്കുന്നു.

MOST READ: കോമ്പസിന്റെ തെരഞ്ഞെടുത്ത വകഭേദങ്ങളില്‍ വന്‍ ഓഫറുകളുമായി ജീപ്പ്

യാദിയ ഇലക്ട്രിക് സ്കൂട്ടറിന്റെ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ട് വിൻ ഡീസൽ

സിറ്റി, പ്രോ എന്നീ രണ്ട് വേരിയന്റുകളിലാണ് യാദിയ G5 വരുന്നത്. പൂർണ്ണ ചാർജിൽ 60 കിലോമീറ്റർ ശ്രേണി നൽകുന്ന സിംഗിൾ 1.56 കിലോവാട്ട് ബാറ്ററി സജ്ജീകരണവും 45 കിലോമീറ്റർ പരമാവധി വേഗത പുറപ്പെടുവിക്കുന്ന 2300 W ഇലക്ട്രിക് മോട്ടോറുമാണ് സിറ്റിക്കുള്ളത്.

യാദിയ ഇലക്ട്രിക് സ്കൂട്ടറിന്റെ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ട് വിൻ ഡീസൽ

130 കിലോമീറ്റർ സംയോജിത ശ്രേണിയിൽ ഇരട്ട 1.9 കിലോവാട്ട് ബാറ്ററി സജ്ജീകരണവുമായി എത്തുന്ന പ്രോയ്ക്ക് 60 കിലോമീറ്റർ പരമാവധി വേഗത കൈവരിക്കുന്ന 3100 W മോട്ടോറും ഉണ്ട്. ഇരു പതിപ്പുകളും വൈറ്റ്, ബ്ലാക്ക്, ഗ്രേ, ബ്ലൂ, റെഡ് എന്നീ അഞ്ച് മാറ്റ് നിറങ്ങളിൽ വരുന്നു.

MOST READ: മാഗ്നൈറ്റ് കോംപാക്‌ട് എസ്‌യുവിയുടെ ഡിസൈൻ വിശദാംശങ്ങളുമായി നിസാൻ; വീഡിയോ കാണാം

യാദിയ ഇലക്ട്രിക് സ്കൂട്ടറിന്റെ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ട് വിൻ ഡീസൽ

യാദിയ തങ്ങളുടെ ഇലക്ട്രിക് സ്കൂട്ടറുകളിൽ ഭൂരിഭാഗവും ചൈനയിൽ വിൽക്കുന്നുണ്ടെങ്കിലും ഏഷ്യ, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലെ നിരവധി രാജ്യങ്ങൾ ഉൾപ്പെടെ ലോകത്തെ 77 രാജ്യങ്ങളിലേക്കും അയയ്ക്കുന്നു.

Most Read Articles

Malayalam
English summary
Yadea G5 Electric Scooters New Ad Features Vin Diesel. Read in Malayalam.
Story first published: Saturday, August 29, 2020, 8:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X